Connect with us

ഒരിക്കലും അതിന് സാധ്യമല്ല അതിജീവിതയുടെ പ്രതീക്ഷ താളം തെറ്റി! കണ്ണീരോടെ മടക്കം ദിലീപിന് ഉഗ്രൻ വിജയം,കോടതിയിൽ നാടകീയ രംഗങ്ങൾ

News

ഒരിക്കലും അതിന് സാധ്യമല്ല അതിജീവിതയുടെ പ്രതീക്ഷ താളം തെറ്റി! കണ്ണീരോടെ മടക്കം ദിലീപിന് ഉഗ്രൻ വിജയം,കോടതിയിൽ നാടകീയ രംഗങ്ങൾ

ഒരിക്കലും അതിന് സാധ്യമല്ല അതിജീവിതയുടെ പ്രതീക്ഷ താളം തെറ്റി! കണ്ണീരോടെ മടക്കം ദിലീപിന് ഉഗ്രൻ വിജയം,കോടതിയിൽ നാടകീയ രംഗങ്ങൾ

ഈ മാസം 31ന് മുമ്പ് നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് നേരത്തെ കോടതി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ കേസിൽ കുറ്റപത്രം നൽകാൻ സമയം നീട്ടി ചോദിക്കാൻ ക്രെെം ബ്രാഞ്ച് ഒരുങ്ങുകയാണ്.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേന്വേഷണത്തിന് സമയം നീട്ടി നല്‍കാനാവില്ലെന്ന് ഹൈക്കോടതി. സമയ പരിധി നിശ്ചയിച്ചത് മറ്റൊരു ബെഞ്ചായതിനാല്‍ ഇടപെടാനാവില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്‍ പറഞ്ഞു. തുടരന്വേഷണത്തില്‍ അട്ടിമറി നടക്കുന്നെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഇന്ന് ഹൈക്കോടതി.

അതിജീവിതയുടെ ഹര്‍ജിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാര്‍ നിഷേധിച്ചു. അതിജീവിതയുടെ ഭീതി അനാവശ്യമാണ്. അതിജീവിത നിര്‍ദ്ദേശിച്ചയാളെയാണ് പ്രോസിക്യൂട്ടറാക്കിയത്. പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ അതിജീവിതയുടെ ആലോചിച്ച് തീരുമാനിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നില്ല. കൃത്യമായ നടപടിതകള്‍ സ്വീകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ മറുപടി കിട്ടേണ്ടതുണ്ടെന്നും അതിനാല്‍ അടുത്ത വെള്ളിയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി

കേസിലെ പ്രധാനപ്പെട്ടയാളിലൊരാളാണ് എട്ടാം പ്രതി ദിലീപ്. പക്ഷെ ദിലീപിനെ കക്ഷി ചേര്‍ത്ത് കൊണ്ടല്ല ഹര്‍ജി വന്നിരിക്കുന്നത്. അതിനാല്‍ ദിലീപിന്റെ ഭാഗം കൂടി കേള്‍ക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അതിജീവിതയുടെ ഹര്‍ജി പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നതായി ഡിജിപി കോടതിയെ അറിയിച്ചു. എന്നാല്‍ അങ്ങനെ ആവശ്യപ്പെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് കോടതി ആവശ്യപ്പെട്ടു. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയംസര്‍ക്കാരും കേസിലെ എട്ടാം പ്രതി ദിലീപും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് സംശയിക്കുന്നെന്ന ഗുരുതര ആരോപണമാണ് അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുള്ളത്. കേസില്‍ ഉന്നതതല രാഷ്ട്രീയ ഇടപെടലുണ്ടായി. മുഴുവന്‍ തെളിവുകളിലും അന്വേഷണം നടത്താതെ കേസ് അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടായെന്നും അതിജീവിതയുടെ ഹര്‍ജിയില്‍ പറയുന്നു

ഇന്നലെ ജസ്റ്റിസ് എടപ്പഗത്തിന്റെ ബെഞ്ചില്‍ കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും അതിജീവിത എതിര്‍പ്പറിയിച്ചതിനെ തുടര്‍ന്ന് ജഡ്ജി പിന്‍മാറുകയായിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top