മലയാളികള്‍ക്ക് മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ താരങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ്. അതുപോലെ തന്നെ ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഇപ്പോഴിതാ സമൂഹം തങ്ങളെ പറ്റി പടച്ചുവിടുന്ന നുണക്കഥകളെ പറ്റി പറഞ്ഞ് മനസ്സ് തുറക്കുകയാണ് മോഹന്‍ലാല്‍. ഒരു മാഗസീന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇതേ കുറിച്ച് പറയുന്നത്.
ഒരേ മേഖലയില്‍ പ്രവര്‍ത്തിച്ച് വിജയം നേടിയവരായതിനാല്‍ തങ്ങളെ ശത്രുക്കളായി ചിത്രീകരിക്കാനാണ് സമൂഹത്തിനിഷ്ടമെന്നും മോഹന്‍ലാല്‍ പറയുന്നു. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുകയും വിജയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തവരെ പരസ്പര ശത്രുക്കളായി കാണാനാണ് പലപ്പോഴും സമൂഹത്തിനിഷ്ടം.
അവര്‍ തമ്മില്‍ എപ്പോഴും മല്‍സരവും കുതികാല്‍വെട്ടുമാണ് എന്ന് വെറുതെ നാമങ്ങ് ധരിച്ചുവെയ്ക്കും. അതിനെ പിന്തുടര്ന്ന് പല പല കഥകള്‍ ഉണ്ടാവും. അടിസ്ഥാനമില്ലാത്തവയാണെങ്കില്‍ പോലും അവ സത്യമായി കരുതപ്പെടും. എന്റേയും മമ്മൂട്ടിയുടേയും കാര്യത്തിലും ഇത് ശരിയാണ്,” ലാല്‍ പറഞ്ഞു. ഇത്തരത്തില്‍ പടച്ചുവിടുന്ന അടിസ്ഥാനരഹിതമായ കഥകള്‍ തങ്ങള്‍ ഒരുപാട് ആസ്വദിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
മലയാളികളുടെ പ്രിയപ്പെട്ട ബാലതാരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. സിനിമകൾക്കൊപ്പം അവതരണ മേഖലയിലും സജീവമാണ് താരം. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ...
അടുത്തിടെയായിരുന്നു ആശ ശരത്തിന്റെ മകൾ ഉത്തര വിവാഹിതയായത്. ആദിത്യനാണ് വരന്. അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹാഘോഷങ്ങൾ നടന്നത്. ദിലീപ്,...