Connect with us

സിനിമയിൽ അഭിനയിക്കാൻ ഇഷ്ടപ്പെടുന്നില്ല; ഈ ഫീല്‍ഡിലേക്ക് വരുമ്പോള്‍ ആദ്യം തന്നെ കോംപ്രമൈസ് ചെയ്യുമോന്നാണ് പലരും ചോദിച്ചത്; ഉണ്ടായ ദുരനുഭവങ്ങൾ രണ്ട്; മോശം അനുഭവത്തെ കുറിച്ച് തീര്‍ഥ!

Malayalam

സിനിമയിൽ അഭിനയിക്കാൻ ഇഷ്ടപ്പെടുന്നില്ല; ഈ ഫീല്‍ഡിലേക്ക് വരുമ്പോള്‍ ആദ്യം തന്നെ കോംപ്രമൈസ് ചെയ്യുമോന്നാണ് പലരും ചോദിച്ചത്; ഉണ്ടായ ദുരനുഭവങ്ങൾ രണ്ട്; മോശം അനുഭവത്തെ കുറിച്ച് തീര്‍ഥ!

സിനിമയിൽ അഭിനയിക്കാൻ ഇഷ്ടപ്പെടുന്നില്ല; ഈ ഫീല്‍ഡിലേക്ക് വരുമ്പോള്‍ ആദ്യം തന്നെ കോംപ്രമൈസ് ചെയ്യുമോന്നാണ് പലരും ചോദിച്ചത്; ഉണ്ടായ ദുരനുഭവങ്ങൾ രണ്ട്; മോശം അനുഭവത്തെ കുറിച്ച് തീര്‍ഥ!

മലയാള സിനിമാലോകത്തും ബോഡി ഷെയിമിങ്ങും കാസ്റ്റിങ് കൗച്ചുമൊക്കെ ഇന്ന് സ്ഥിര കാഴ്ചയാണ്. തുടക്കത്തില്‍ തന്നെ മോശം അനുഭവങ്ങള്‍ സിനിമയിൽ നിന്നും നേരിടേണ്ടി വന്നതിനാല്‍ അഭിനയത്തിലേക്ക് നില്‍ക്കാതെ മോഡലിങ്ങിലേക്ക് മാത്രമായി ചുരുങ്ങിയ താരമാണ് തീര്‍ഥ അനില്‍ കുമാര്‍.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമകളിലും ഷോര്‍ട്ട് ഫിലിമുകളില്‍ നായികയായിട്ടുമൊക്കെ അഭിനയിച്ചിട്ടുള്ള തീര്‍ഥ താന്‍ കടന്ന് വന്ന വഴികളെ കുറിച്ച് വെളിപ്പെടുത്തി. ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു താരം.

‘സിനിമയിലേക്ക് പോവാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം ഒന്ന് രണ്ട് ദുരനുഭവങ്ങള്‍ ഉണ്ടായി. ഈ ഫീല്‍ഡിലേക്ക് വരുമ്പോള്‍ ആദ്യം തന്നെ കോംപ്രമൈസ് ചെയ്യുമോന്നാണ് പലരും ചോദിച്ചത്. കാസ്റ്റിങ് ഡയറക്ടറാണ് അത്. ആദ്യം നന്നായിട്ടാണെങ്കിലും പിന്നീട് സംസാരം മോശമായി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കുറേ സിനിമകളില്‍ പോയിട്ടുണ്ട്. ഇപ്പോള്‍ ഷോര്‍ട്ട് ഫിലിമുകളിലും ഫോട്ടോഷൂട്ടുകളിലേക്കുമൊക്കെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന്’ തീര്‍ഥ പറയുന്നു.

തന്റെ പ്രണയത്തെ കുറിച്ചും തീര്‍ഥ പറഞ്ഞിരുന്നു. ‘ഒരു ഷോര്‍ട്ട് ഫിലിമിനിടയില്‍ വെച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. ഞാനാണ് ആദ്യം ഇഷ്ടം പറഞ്ഞത്. കണ്ടപ്പോള്‍ തന്നെ എനിക്കിഷ്ടമായി. ആള്‍ രണ്ട് ദിവസം എന്നെ കളിപ്പിച്ചു. പ്രേമത്തോടൊന്നും എനിക്ക് താല്‍പര്യമില്ലെന്നാണ് പുള്ളിയുടെ മറുപടി.

ആദ്യമായാണ് ഞാനൊരാളെ പ്രൊപ്പോസ് ചെയ്തത്. അത് നാണക്കേടായല്ലോ എന്നും കരുതി. അതിനിടയിലാണ് തിരിച്ച് ഇങ്ങോട്ടും ഇഷ്ടമാണെന്ന് പറഞ്ഞത്. എല്ലാ കാര്യത്തിനും എനിക്ക് സപ്പോര്‍ട്ട് തരുന്ന ആളാണ് പ്രതിശ്രുത വരന്‍ അതുലെന്ന് തീര്‍ഥ പറഞ്ഞു. ആള്‍ ഫോട്ടോഗ്രാഫറായതിനാല്‍ എനിക്ക് ചിത്രങ്ങളൊക്കെ എടുത്ത് തരാറുണ്ട്.

മൂന്ന് വര്‍ഷം മുന്‍പാണ് പ്രണയം തുടങ്ങിയത്. ഇപ്പോള്‍ വിവാഹം കഴിക്കാനായെന്നും തീര്‍ഥ സൂചിപ്പിച്ചു. മേയ് പതിനഞ്ചിനാണ് വിവാഹം. മുന്‍പ് ചില പ്രണയങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം മുന്നോട്ട് പോവില്ലെന്ന് മനസിലായതോടെ വേണ്ടെന്ന് വെച്ചതാണെന്ന് അവതാരകന്റെ ചോദ്യത്തിന് മറുപടിയായി താരം സൂചിപ്പിച്ചു.

എനിക്ക് തടി കൂടുതലായതാണ് പലരുടെയും പ്രശ്‌നം. കുറച്ചൂടേ മെലിഞ്ഞൂടേ, കല്യാണം കഴിക്കേണ്ടതല്ലേ എന്നൊക്കെയാണ് ചോദ്യങ്ങള്‍ വരാറുള്ളത്. എന്റെ ശരീരത്തില്‍ ഞാന്‍ ഓക്കെയാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും എനിക്കില്ല. സുഖമാണോ എന്ന് ചോദിക്കുന്നതിനെക്കാളും തടിയാണല്ലോ എന്നാണ് പലരും ചോദിക്കുന്നത്. അത് മാറേണ്ടതാണെന്ന് തീര്‍ഥ സൂചിപ്പിക്കുന്നു. പ്രതിശ്രുത വരന് എന്റെ തടിയൊന്നും പ്രശ്‌നമില്ല. പക്ഷേ ആരോഗ്യം നോക്കണമെന്നാണ് പുള്ളിക്കാരന്‍ പറയാറുള്ളത്.

about actress

More in Malayalam

Trending

Recent

To Top