Connect with us

അലീന പീറ്റർ ആരെന്ന സത്യം തേടി സച്ചിയും മൂർത്തിയും; ഗജനിയെ കൊന്ന് തള്ളാൻ സച്ചിയുടെ തീരുമാനം; അമ്മയറിയാതെയിൽ പുത്തൻ ട്വിസ്റ്റ് അടിപൊളി!

serial

അലീന പീറ്റർ ആരെന്ന സത്യം തേടി സച്ചിയും മൂർത്തിയും; ഗജനിയെ കൊന്ന് തള്ളാൻ സച്ചിയുടെ തീരുമാനം; അമ്മയറിയാതെയിൽ പുത്തൻ ട്വിസ്റ്റ് അടിപൊളി!

അലീന പീറ്റർ ആരെന്ന സത്യം തേടി സച്ചിയും മൂർത്തിയും; ഗജനിയെ കൊന്ന് തള്ളാൻ സച്ചിയുടെ തീരുമാനം; അമ്മയറിയാതെയിൽ പുത്തൻ ട്വിസ്റ്റ് അടിപൊളി!

അമ്മയറിയാതെ പുത്തൻ ട്വിസ്റ്റിലേക്ക് കടക്കുകയാണ് എന്ന് വേണം കരുതാൻ. കാരണം അമ്പാടിയെ ഇങ്ങനെ തളർത്തിക്കിടത്തിക്കൊണ്ട് ജിതേന്ദ്രൻ ജയിക്കുന്ന ഒരു സീൻ ഉണ്ടാവില്ലല്ലോ? അതുപോലെ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ തോന്നിയ ഒരു സംശയം. എങ്ങാനും നരേന്ദ്രന്റെ മരണത്തിലെ സച്ചിയുടെ പങ്ക് ജിതേന്ദ്രൻ അറിഞ്ഞാലോ? അതുപോലെ സച്ചിയുടെ പ്ലാൻ ജിതേന്ദ്രനെ കൊല്ലണം എന്നാണ്… അതും കൂടി ജിതേന്ദ്രൻ അറിയണം . അപ്പോൾ ജിതേന്ദ്രൻ ഉറപ്പായും സച്ചിയ്ക്ക് എതിരെ ആകും.

ഏതായാലും ഈ കഥയിലെ റിയൽ വില്ലൻ അത് സച്ചിയാണ്. സച്ചിയുടെ ഒരു വാടകക്കൊലയാളി മാത്രമാണ് ജിതേന്ദ്രൻ. അതുകൊണ്ട് അവസാനം വരെ സച്ചിയ്ക്ക് ആണ് വെല്ലുവിളികൾ ഉണ്ടാകേണ്ടത്. ജിതേന്ദ്രനും അമ്പാടിയും കൂട്ടുകൂടുന്ന ഒരു രംഗത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പറയണേ…

അതുപോലെ ഇന്നലെത്തെ എപ്പിസോഡ് നല്ല കളർഫുൾ ആയിരുന്നു. ഇതിൽ കാളീയന്റെ റോൾ എടുത്തു പറയണം. അതുപോലെ അമ്പാടിയെ അപകടപ്പെടുത്താൻ ശ്രമിച്ചതും അത് പാളിപ്പോയപ്പോഴും ഗജനിയ്ക്ക് ഒരു കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. കാര്യം അത്ര നിസാരമല്ല.

അമ്പാടിയുടെ അടുത്തുനിന്നും പുറത്തിറങ്ങിയ ഗജനി കളീയനെ കണ്ട് ഭയക്കുന്ന ഒരു സീൻ ഇന്നലെ കണ്ടായിരുന്നോ? അതായത് കാളീയന്റെ അമ്പെയ്ത്തിലെ സാമർഥ്യം ഗജനിയെ ഭയപ്പെടുത്തുകയാണ്. തുടർന്ന് ഉറപ്പായും ഗജനി ഒരു കാര്യം മനസിലാക്കിയിട്ടുണ്ടാകണം. തളർന്നു കിടക്കുകയാണെങ്കിലും അമ്പാടിയെ തനിയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് . പിന്നെ ലെനിയയുടെ പെർഫോമൻസും അടിപൊളി ആയിരുന്നു.

സംസാരിക്കാൻ സാധിക്കില്ലെങ്കിലും അമ്പാടി പറയുന്ന പല കാര്യങ്ങളും അലീനയ്ക്ക് നമസിലാക്കാൻ സാധിക്കുന്നുണ്ട്. അത് അവരുടെ പരസ്പര പ്രണയം കൊണ്ട് തന്നെയാണ്. ഇനി ഇന്നത്തെ എപ്പിസോഡിൽ നീരാജയും അലീനയും തമ്മിലുള്ള ബന്ധം മൂർത്തി അന്വേഷിക്കുന്നുണ്ട്. അത് പുതിയ ഒരു കണ്ടത്തലിലേക്ക് നയിക്കാനുള്ള സാധ്യത കാണുന്നുണ്ട്.

about ammayariyathe

More in serial

Trending

Recent

To Top