Social Media
എന്റെ പുരുഷൻ, എന്റെ ഹീറോയെ കണ്ടുമുട്ടിയപ്പോൾ’ ; ചിത്രം പങ്കുവെച്ച് ദുർഗ കൃഷ്ണ
എന്റെ പുരുഷൻ, എന്റെ ഹീറോയെ കണ്ടുമുട്ടിയപ്പോൾ’ ; ചിത്രം പങ്കുവെച്ച് ദുർഗ കൃഷ്ണ
ദുർഗ തന്റെ കാമുകനെ പരിചയപ്പെടുത്തി രംഗത്ത് എത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. യുവസിനിമാ നിർമാതാവാണ് നടിയുടെ കാമുകനായ അർജുൻ. കഴിഞ്ഞ നാലു വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്.
ഇപ്പോഴിതാ തന്റെ കാമുകനൊപ്പമുള്ള സ്പെഷൽ ചിത്രം പങ്കുവയ്ക്കുകയാണ് നടി. അർജുൻ രവീന്ദ്രനാണ് ദുർഗ്ഗയുടെ കാമുകൻ. പ്രിയ നായകനായ മോഹൻലാലിനൊപ്പം അർജുൻ നിൽക്കുന്ന ചിത്രങ്ങളാണ് ദുർഗ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘
എന്റെ പുരുഷൻ, എന്റെ ഹീറോയെ കണ്ടുമുട്ടിയപ്പോൾ’എന്ന അടിക്കുറിപ്പായിരുന്നു ചിത്രത്തിനായി ദുർഗ നൽകിയത്. മറ്റൊരു ചിത്രത്തിൽ ദുർഗയുടെ സഹോദരൻ ദുഷ്യന്തിനെയും ഇവർക്കൊപ്പം കാണാം. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹറിസ്പഷനെത്തിയപ്പോഴായിരുന്നു ഈ കണ്ടുമുട്ടൽ.
വിമാനം, പ്രേതം 2 തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് ദുർഗ്ഗ കൃഷ്ണ. മോഹൻലാൽ ചിത്രം റാം, അനൂപ് മേനോന്റെ കിങ് ഫിഷ് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.
