Connect with us

ഏത് ഗോവിന്ദന്‍ വന്നാലും തൃശൂര്‍ തനിക്ക് വേണം, തൃശൂര്‍ തനിക്ക് തരണം, അല്ലെങ്കില്‍ കണ്ണൂര്‍ തരണം; കേരളം താന്‍ എടുത്തിരിക്കുമെന്ന് സുരേഷ് ഗോപി

general

ഏത് ഗോവിന്ദന്‍ വന്നാലും തൃശൂര്‍ തനിക്ക് വേണം, തൃശൂര്‍ തനിക്ക് തരണം, അല്ലെങ്കില്‍ കണ്ണൂര്‍ തരണം; കേരളം താന്‍ എടുത്തിരിക്കുമെന്ന് സുരേഷ് ഗോപി

ഏത് ഗോവിന്ദന്‍ വന്നാലും തൃശൂര്‍ തനിക്ക് വേണം, തൃശൂര്‍ തനിക്ക് തരണം, അല്ലെങ്കില്‍ കണ്ണൂര്‍ തരണം; കേരളം താന്‍ എടുത്തിരിക്കുമെന്ന് സുരേഷ് ഗോപി

തൃശൂരിലെ ബിജെപി പൊതുയോഗത്തില്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സുരേഷ് ഗോപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സാക്ഷിയാക്കിയാണ് സുരേഷ് ഗോപി തന്റെ മത്സരിക്കാനുള്ള ആഗ്രഹം പരസ്യമാക്കിയത്. തൃശൂരിലും കണ്ണൂരിലും മത്സരിക്കാന്‍ താല്‍പര്യമുണ്ട് എന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയിരിക്കുന്നു.

എന്നാല്‍ താന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രണ്ട് പേര്‍ക്ക് മാത്രമെ അവകാശമുള്ളൂ എന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂര്‍ തനിക്ക് വേണമെന്നും ഈ തൃശൂര്‍ തനിക്ക് തരണം എന്നുമുള്ള തന്റെ മുന്‍കാല പ്രസംഗം സുരേഷ് ഗോപി ആവര്‍ത്തിച്ചു. ഏത് ഗോവിന്ദന്‍ വന്നാലും തൃശൂര്‍ തനിക്ക് വേണം എന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഇക്കാര്യം താന്‍ ഹൃദയം കൊണ്ടാണ് ആവശ്യപ്പെടുന്നത് എന്നും സുരേഷ് ഗോപി വ്യക്തമാക്കി.

തൃശൂര് മാത്രമല്ല കണ്ണൂരും വേണമെങ്കില്‍ മത്സരിക്കാം എന്നും സുരേഷ് ഗോപി പറഞ്ഞു. ഇരട്ടചങ്കുണ്ടായത് ലേലത്തിലാണ് എന്നും അതിന് ശേഷം വന്ന ചില ഓട്ടചങ്കുകളാണ് ഇരട്ടചങ്കുകളായത് എന്നും സുരേഷ് ഗോപി പരിഹസിച്ചു. ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസ്സിലാക്കിക്കോ. കേരളം ഞാന്‍ എടുത്തിരിക്കും. ഒരു സംശയവും വേണ്ട, എന്നും സുരേഷ് ഗോപി പറഞ്ഞു.

2024 ല്‍ ഞാന്‍ സ്ഥാനാര്‍ഥിയാണോ എന്നതില്‍ രണ്ട് നേതാക്കന്‍മാര്‍ മാത്രമാണ് തീരുമാനമെടുക്കേണ്ടത് എന്നും അദ്ദേഹം അവകാശപ്പെട്ടു. അങ്ങനെയൊരു ഉത്തരവാദിത്വം എല്‍പ്പിക്കുകയാണെങ്കില്‍ തൃശൂരോ കണ്ണൂരോ ഏല്‍പ്പിക്കണം എന്നാണ് താന്‍ അമിത് ഷായോട് അപേക്ഷിക്കുന്നത് എന്നും സുരേഷ് ഗോപി പറഞ്ഞു. ജയമല്ല പ്രധാനം എന്നും അടിത്തറയിളക്കണം എന്നും അദ്ദേഹം വ്യക്തമാക്കി.

അത്രയ്ക്ക് നിങ്ങള്‍ കേരളത്തെ ദ്രോഹിച്ചു എന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം ഇന്നത്തെ പൊതുയോഗത്തോടെ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി എത്തിയേക്കും എന്ന അഭ്യൂഹം ശക്തമായി. കേരളത്തില്‍ തൃശൂര്‍ ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലമായി ബി ജെ പി കണക്കാക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നും സുരേഷ് ഗോപിക്ക് മൂന്ന് ലക്ഷത്തിന് അടുത്ത് വോട്ട് ലഭിച്ചിരുന്നു.

More in general

Trending