Connect with us

ഞാനൊരു മോദി ഭക്തനാണ്, ഏത് സംസ്ഥാനം ഭരിച്ചാലും അവിടെ തീവ്രവാദം വളരാന്‍ ബിജെപി സമ്മതിച്ചിട്ടില്ല; മേജര്‍ രവി

Malayalam

ഞാനൊരു മോദി ഭക്തനാണ്, ഏത് സംസ്ഥാനം ഭരിച്ചാലും അവിടെ തീവ്രവാദം വളരാന്‍ ബിജെപി സമ്മതിച്ചിട്ടില്ല; മേജര്‍ രവി

ഞാനൊരു മോദി ഭക്തനാണ്, ഏത് സംസ്ഥാനം ഭരിച്ചാലും അവിടെ തീവ്രവാദം വളരാന്‍ ബിജെപി സമ്മതിച്ചിട്ടില്ല; മേജര്‍ രവി

മലയാളത്തിലെ പ്രമുഖ സംവിധായകനും നടനുമാണ് മേജര്‍ രവി. ആര്‍മി പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ അദ്ദേഹം പിന്നീട് അഭിനയത്തിലേക്ക് കൂടി കാര്യമായി ശ്രദ്ധിക്കാന്‍ തുടങ്ങുകയായിരുന്നു. കീര്‍ത്തി ചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, മിഷന്‍ 90 ഡേയ്‌സ്, പിക്കറ്റ് 43 തുടങ്ങിയ ചിത്രങ്ങള്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ പ്രവേശനം കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടുകയാണ് മേജര്‍ രവി.

കഴിഞ്ഞ ദിവസമാണ് അദ്ദേഹം ബിജെപിയിലേക്ക് ഔദ്യോഗികമായി എത്തിയത്. ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്നുമാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ഇപ്പോഴിതാ അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാടുകളും ബിജെപിയിലേക്ക് എത്താനുള്ള കാരണവും ഉള്‍പ്പെടെ വിശദീകരിച്ചു രംഗത്ത് വന്നിരിക്കുകയാണ്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

താന്‍ പണ്ട് മുതലേ ബിജെപി തന്നെയായിരുന്നു എന്നാണ് മേജര്‍ രവി പറയുന്നത്. എന്റെ രാഷ്ട്രീയം എന്ന് പറയുന്നത് എപ്പോഴും പറയുന്നത് പോലെ തന്നെയാണ്. രാഷ്ട്രമാണ് എന്റെ രാഷ്ട്രീയം. ഞാനൊരു മോദി ഭക്തനാണ്. മുന്‍പ് വാജ്‌പേയെ ആരാധിച്ചിരുന്നു, എന്നാല്‍ അദ്ദേഹം വളരെ സോഫ്റ്റ് ആയിരുന്നു. സോഫ്റ്റ് എന്ന് വെച്ചാല്‍ അദ്ദേഹം വളരെ സെന്റിമെന്റല്‍ ആയിരുന്നു. അദ്ദേഹം പക്ഷേ ശക്തമായ നിലപാടുകള്‍ എടുത്തിരുന്നില്ല’ എന്നും മേജര്‍ രവി പറയുന്നു.

‘ആ സമയത്താണ് കാര്‍ഗില്‍ യുദ്ധം നടക്കുന്നത്. ഒരു യുദ്ധത്തില്‍ ജയിക്കുക എന്നത് ഭരിക്കുന്ന സര്‍ക്കാരിന് ശക്തി നല്‍കുന്ന കാര്യമാണ്. ഇപ്പോള്‍ മോദിജി വന്നതിന് ശേഷം അദ്ദേഹത്തിന്റെ കോമ്പിനേഷന്‍ വളരെ മികച്ചതായിരുന്നു. മോദിജിയും അമിത് ഷായും കട്ടയ്ക്ക് നില്‍ക്കുന്നവരാണ്.’ എന്നും മേജര്‍ രവി പറയുന്നു.

‘നമ്മുടെ രാജ്യം വ്യത്യസ്തമാണ്. പല ശത്രുരാജ്യങ്ങളും വിദ്വേഷത്തിന്റെ വിത്തുകള്‍ പലരിലൂടെയും പാകിയിട്ടുണ്ട്. പല പാര്‍ട്ടികളും അതില്‍ വീണുപോയിട്ടുണ്ട്. എന്നാല്‍ ബിജെപി എന്ന പാര്‍ട്ടി ഇതുവരെ അത്തരം കാര്യങ്ങളില്‍ വീണുപോയിട്ടില്ല. ഏത് സംസ്ഥാനം ഭരിച്ചാലും അവിടെ തീവ്രവാദം വളരെ ബിജെപി സമ്മതിച്ചിട്ടില്ല.’ എന്നും മേജര്‍ രവി ചൂണ്ടിക്കാണിച്ചു.

2016ല്‍ കുമ്മനം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ബന്ധിച്ചിരുന്നെന്നും മേജര്‍ രവി വെളിപ്പെടുത്തി. ‘ഞാന്‍ ബിജെപിയിലോട്ട് വന്നു എന്ന് പറയുന്നതില്‍ വിരോധാഭാസമുണ്ട്. ഇപ്പോള്‍ മെമ്പര്‍ഷിപ്പ് എടുത്തു എന്നത് മാത്രമാണ് നടന്നത്. പി രാജീവിന് വേണ്ടി സംസാരിച്ചത് അദ്ദേഹത്തിന് രാഷ്ട്രീയത്തെ പിന്തുണച്ചു കൊണ്ടല്ല, അദ്ദേഹമെന്ന വ്യക്തിയെ ഉയര്‍ത്തി കാട്ടാന്‍ വേണ്ടി ആയിരുന്നുവെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.

ബിജെപിയില്‍ ചേരാനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തി. ‘കഴിഞ്ഞ ആറ് മാസമായി പല കാര്യങ്ങളിലും ഞാന്‍ അസ്വസ്ഥനായിരുന്നു. പട്ടാളക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ എത്ര നാള്‍ കിടന്ന് ഞാന്‍ ഒറ്റയ്ക്ക് പോരാടും. ഇനി അവരുടെ സുരക്ഷയാണ് എനിക്ക് പ്രധാനം, അത് സംസ്ഥാന സര്‍ക്കാരിന് കഴിയുന്ന കാര്യമല്ല. അങ്ങനെയാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്’ മേജര്‍ രവി പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top