Connect with us

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനം; മലയാളത്തില്‍ നിന്നും മോഹന്‍ലാലിന് മാത്രം ക്ഷണം

Malayalam

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനം; മലയാളത്തില്‍ നിന്നും മോഹന്‍ലാലിന് മാത്രം ക്ഷണം

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനം; മലയാളത്തില്‍ നിന്നും മോഹന്‍ലാലിന് മാത്രം ക്ഷണം

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളിലേക്കു ക്ഷണം ലഭിച്ച പ്രമുഖരുടെ പേരുകള്‍ പുറത്തുവന്നു. ദേശീയ മാധ്യമങ്ങളായ ടൈംസ് നൗ, ഫ്രീ പ്രസ് ജേണല്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് പങ്കെടുക്കുന്നവരുടെ പട്ടിക പുറത്തുവിട്ടത്. കേരളത്തില്‍ നിന്നു നടന്‍ മോഹന്‍ലാലിന് ക്ഷണമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ നടക്കുകയാണ്. ‘ആനന്ദ് മഹോത്സവ്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് സാക്ഷ്യം വഹിക്കാന്‍ രാജ്യമെമ്പാടു നിന്നും ലക്ഷക്കണക്കിന് ഭക്തര്‍ ഒത്തുകൂടും എന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും പ്രതിഷ്ഠ ചടങ്ങുകള്‍ ഉദ്ഘടനം ചെയ്യുക. ചടങ്ങിലേക്ക് നിരവധി പ്രമുഖകര്‍ക്ക് ക്ഷണമുണ്ട്.

ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും ചലച്ചിത്ര താരങ്ങള്‍ക്ക് ക്ഷണമുണ്ട്. ബോളിവുഡിലെ അമിതാഭ് ബച്ചന്‍ മുതല്‍ രജനികാന്ത് വരെ പട്ടികയിലുണ്ട്. ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം നടന്‍ മോഹന്‍ലാല്‍ ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിലുണ്ട്.

ക്ഷണിക്കപ്പെട്ട ചലച്ചിത്ര താരങ്ങളുടെ ലിസ്റ്റില്‍ അനുപം ഖേര്‍, സഞ്ജയ് ലീല ബന്‍സാലി, അക്ഷയ് കുമാര്‍, മാധുരി ദീക്ഷിത്ത്, രാജ്കുമാര്‍ ഹിറാനി, മോഹന്‍ലാല്‍, ചിരഞ്ജീവി, രോഹിത്ത് ഷെട്ടി, ധനുഷ്, ഋഷഭ് ഷെട്ടി തുടങ്ങിയവര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് വളരെ ദിവസങ്ങള്‍ക്ക് മുന്‍പേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മലയാള ചലച്ചിത്ര മേഖലയില്‍ നിന്നുമുള്ള ഏക സാന്നിധ്യമാകും മോഹന്‍ലാല്‍.

ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിരാട് കോലി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തന്‍ ടാറ്റ തുടങ്ങിയവരെയും ക്ഷണിച്ചിട്ടുണ്ട്. 50 വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ.അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും പങ്കെടുത്തേക്കില്ല.

വന്നുചേരുന്ന ഭക്തരുടെ എണ്ണം മാനിച്ച് നിരവധി സൗകര്യങ്ങള്‍ അയോധ്യയില്‍ ഒരുങ്ങുന്നുണ്ട്. ജനുവരി 16ന് പ്രാണ പ്രതിഷ്ഠ ചടങ്ങുകളുടെ പ്രധാന ഭാഗമായ വേദ ചടങ്ങുകള്‍ നടക്കും. പ്രധാന ചടങ്ങുകള്‍ പൂജാരി ലക്ഷ്മി കാന്ത് ദീക്ഷിതിന്റെ നേതൃത്വത്തില്‍ ഉദ്ഘാടന ദിവസം നടക്കും.

More in Malayalam

Trending

Recent

To Top