Connect with us

ധോണി പ്രൊഡക്ഷൻസ് സിനിമയിൽ ദളപതി വിജയ് നായകനാകുന്നു!

Movies

ധോണി പ്രൊഡക്ഷൻസ് സിനിമയിൽ ദളപതി വിജയ് നായകനാകുന്നു!

ധോണി പ്രൊഡക്ഷൻസ് സിനിമയിൽ ദളപതി വിജയ് നായകനാകുന്നു!

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരമായ മഹേന്ദർ സിംഗ് ധോണി ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് ഇറങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴ് സിനിമയിലൂടെയാണ് താരത്തിന്റെ സിനിമാ പ്രവേശനം. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ വിജയുടെ ചിത്രമാണ് ധോനി നിര്‍മിക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രത്തില്‍ അതിഥി വേഷത്തില്‍ ധോനി അഭിനയിക്കുമെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

സ്വന്തമായി ഒരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ധോനി. ധോനി പ്രൊഡക്ഷന്‍സ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെ തമിഴ്‌നാട്ടില്‍ വലിയ ആരാധക സംഘത്തെ ഉണ്ടാക്കിയ ധോനി തമിഴ് ചിത്രത്തിലൂടെ തന്നെ സിനിമാ അരങ്ങേറ്റം കുറിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് തമിഴ് ആരാധകര്‍.അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ധോനി പ്രൊഡക്ഷന്‍സിന്റെ ചിത്രങ്ങളിലൊന്നില്‍ നയന്‍താര നായികയായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം വിജയ് നായകനാകുന്ന വാരിസ് അവസാനഘട്ട ചിത്രീകരണ തിരക്കുകളിലാണ്. പൊങ്കൽ റിലീസ് ആയി 2023 ജനുവരിയിൽ ചിത്രം പ്രേക്ഷകർക്ക് മുമ്പിൽ എത്തും. ശേഷം ലോഗേഷ് കനകരാജുമായിട്ടായിരിക്കും തമിഴകത്തിന്റെ സൂപ്പർ താരം ഒന്നിക്കുക. ഇതുവരെ പേരിടാത്ത ചിത്രത്തിൽ തെന്നിന്ത്യയിലെ തന്നെ വമ്പൻ താരനിര തന്നെ അണിനിരക്കും എന്ന് സൂചനകളുണ്ട്. ശേഷം 2023 അവസാനത്തോടെ ആയിരിക്കും ധോണിയുമായി ചേർന്നുള്ള വിജയ് ചിത്രം ആരംഭിക്കുക

Continue Reading
You may also like...

More in Movies

Trending