Malayalam
ദൃശ്യം 2 വിന്റെ ബോളിവുഡ് റീമേക്കില്‍ മുരളി ഗോപിയ്ക്ക് പകരമെത്തുന്നത് ആര്?; ആ സൂപ്പര്‍ താരത്തെ പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍
ദൃശ്യം 2 വിന്റെ ബോളിവുഡ് റീമേക്കില്‍ മുരളി ഗോപിയ്ക്ക് പകരമെത്തുന്നത് ആര്?; ആ സൂപ്പര്‍ താരത്തെ പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍
ബോക്‌സോഫീസുകള്‍ തകര്‍ത്ത് മുന്നേറിയ ചിത്രമായിരുന്നു ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ദൃശ്യം. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. രാജ്യമൊട്ടാകെ പ്രേക്ഷക സ്വീകാര്യത നേടിയ മലയാള ചിത്രം വേറെയില്ലെന്നു തന്നെ പറയാം. 2021 ഫെബ്രുവരി 19 ന് സ്ട്രീം ചെയ്യപ്പെട്ട ചിത്രത്തിന്റെ തെലുങ്ക്, കന്നഡ റീമേക്കുകള്‍ ഇതിനകം പ്രേക്ഷകരിലേക്ക് എത്തിയിരുന്നു.
മലയാളികളല്ലാത്ത പ്രേക്ഷകരിലേയ്ക്കും ചിത്രം എത്തിച്ചെന്നതിനാല്‍ ഇത് മുന്നില്‍ കണ്ടാണ് ചിത്രത്തിന്റെ ഡയറക്റ്റ് ഒടിടി റിലീസ് റൈറ്റ്‌സ് ആമസോണ്‍ െ്രെപം വീഡിയോ സ്വന്തമാക്കിയത്. ഇപ്പോഴിതാ ഹിന്ദി റീമേക്കും റിലീസിന് ഒരുങ്ങുകയാണ്. നവംബര്‍ 18 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിലെ ഒരു പ്രധാന കാസ്റ്റിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍.
അക്ഷയ് ഖന്ന അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഇത്. പേര് ഇനിയും പുറത്തുവിട്ടിട്ടില്ലെങ്കിലും പോസ്റ്റര്‍ അവതരിപ്പിച്ചുകൊണ്ട് നിര്‍മ്മാതാക്കള്‍ കുറിച്ച വരിയില്‍ നിന്ന് ഇത് ഏത് കഥാപാത്രമായിരിക്കുമെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് സിനിമാപ്രേമികള്‍. ശത്രു പലപ്പോഴും അവനെ പരാജയപ്പെടുത്താനുള്ള സാധ്യത നിങ്ങള്‍ക്ക് നല്‍കും എന്നാണ് ആ വരി.
ഒരു ചെസ് ബോര്‍ഡിനു മുന്നില്‍ ചിന്താമഗ്‌നനായി നില്‍ക്കുകയാണ് പോസ്റ്ററില്‍ അക്ഷയ് ഖന്നയുടെ കഥാപാത്രം. ഇത്രയും സൂചനകളില്‍ നിന്ന് മലയാളത്തില്‍ മുരളി ഗോപി അവതരിപ്പിച്ച അന്വേഷണോദ്യോഗസ്ഥനെയാവും അക്ഷയ് അവതരിപ്പിക്കുകയെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.
അജയ് ദേവ്ഗണ്‍ നായകനായ ചിത്രത്തില്‍ ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദൃശ്യം 1 ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന് നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു.