Connect with us

സ്വന്തമായി ജെറ്റ്, 100 കോടിയിലധികം വില വരുന്ന അത്യാഡംബര വീടുകള്‍; ലേഡി സൂപ്പര്‍സ്റ്റാറിന്റെ ആസ്തി കണ്ടോ!

Actress

സ്വന്തമായി ജെറ്റ്, 100 കോടിയിലധികം വില വരുന്ന അത്യാഡംബര വീടുകള്‍; ലേഡി സൂപ്പര്‍സ്റ്റാറിന്റെ ആസ്തി കണ്ടോ!

സ്വന്തമായി ജെറ്റ്, 100 കോടിയിലധികം വില വരുന്ന അത്യാഡംബര വീടുകള്‍; ലേഡി സൂപ്പര്‍സ്റ്റാറിന്റെ ആസ്തി കണ്ടോ!

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. 2003 ല്‍ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നയന്‍താര സജീവമല്ലെങ്കിലും വിഘ്‌നേഷ് വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് നയന്‍താരയും വിക്കി എന്ന വിഘ്‌നേഷും വിവാഹിതരായത്. സിനിമ പോലെ തന്നെ നയന്‍താരയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് മാസം തികയും മുമ്പാണ് തങ്ങള്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായ സന്തോഷവാര്‍ത്ത താരദമ്പതികള്‍ പങ്കുവെച്ചത്. വാടക ഗര്‍ഭധാരണം വഴിയാണ് നയന്‍താര അമ്മ ആയത്.

ദക്ഷിണേന്ത്യന്‍ താരറാണിയായ നയന്‍താരയുടെ ബോളിവുഡ് ചിത്രം ജവാന്‍ റിലീസ് ചെയ്തിരുന്നു. ലോകം മുഴുവന്‍ അവരുടെ പ്രകടനത്തെ വാനോളം പുകഴ്ത്തുന്നുണ്ട്. ഷാരൂഖ് ഖാനൊപ്പമുള്ള നടിയുടെ കെമിസ്ട്രിയും ഏറെ ചര്‍ച്ചയായിരുന്നു. അതേസമയം നയന്‍താരയുടെ ആസ്തിയും ആഡംബര കാറുകളുമാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്.

നടിയുടെ ചെന്നൈയിലെ വീടിന്റെ ആഡംബരങ്ങളും ആരാധകരെ അമ്പരപ്പിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി നയന്‍താരയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നടിയുടെ ആസ്തി മൂല്യം വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ അവരുടെ ശേഖരത്തിലുണ്ട്. ദക്ഷിണേന്ത്യന്‍ താരറാണിയായ നയന്‍താരയുടെ ആസ്തി 22 മില്യണ്‍ യുഎസ് ഡോളറാണ്. ഏകദേശം 181 കോടി രൂപ വരും ഇത്. ഇന്ത്യയിലെ ഏറ്റവും സമ്പത്തുള്ള സെലിബ്രിറ്റികളുടെ ടോപ് 100 ലിസ്റ്റില്‍ നയന്‍താരയും മുമ്പ് ഇടംപിടിച്ചിരുന്നു. 2018, 2019 വര്‍ഷങ്ങളിലെ പട്ടികയിലാണ് നയന്‍താര ഇടംപിടിച്ചത്.

ഒരു ചിത്രത്തിനായി നയന്‍താര പത്ത് കോടി രൂപയാണ് വാങ്ങുന്നത്. ജവാന് വേണ്ടി റെക്കോര്‍ഡ് പ്രതിഫലമാണ് നടി വാങ്ങിയിരിക്കുന്നത്. ഇതോടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായും നയന്‍താര മാറിയിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് നയന്‍താരയ്ക്ക് ഹൈദരബാദില്‍ രണ്ട് പ്രീമിയം അപ്പാര്‍ട്ട്‌മെന്റുകള്‍ ഉണ്ട്. പ്രീമിയം 5 സ്റ്റാര്‍ ഹോട്ടല്‍ സ്യൂട്ടുകള്‍ തുല്യമായ ഇന്റീരിയറുകള്‍ ആണ് സജ്ജമാക്കിയിരിക്കുന്നത്.

ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിന്റെ ഉയര്‍ന്ന പ്രദേശത്താണ് ഇല സ്ഥിതി ചെയ്യുന്നത്. ഓരോന്നിനും ഏകദേശം 15 കോടിയാണ് വില. അവര്‍ക്ക് കേരളത്തില്‍ തറവാട് സ്വത്തുണ്ട്. നടിയുടെ ചെന്നൈയിലെ വിശാലമായ വീടുകള്‍ക്ക് 100 കോടിയിലധികം വിലവരുമെന്നാണ് റിപ്പോര്‍ട്ട്. 39 കാരിയായ നയന്‍താരയ്ക്ക് െ്രെപവറ്റ് ജെറ്റ് ഉണ്ട്. ജോലി ഷെഡ്യൂള്‍ കൈകാര്യം ചെയ്യാന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നയന്‍സ് സ്വകാര്യ ജെറ്റ് വാങ്ങിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചിരഞ്ജീവി, ജൂനിയര്‍ എന്‍ ടി ആര്‍, അല്ലു അര്‍ജുന്‍ രാം ചരണ്‍, അക്കിനേനി നാഗാര്‍ജുന തുടങ്ങിയ നിരവധി ജനപ്രിയ തെന്നിന്ത്യന്‍ അഭിനേതാക്കളും സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2019 ല്‍ നയന്‍താര ഡോക്ടര്‍ റെനിത രാജനുമായി സഹകരിച്ച് ലിപ് ബാം കമ്പനി ആരംഭിച്ചു. 2023 ല്‍ വിഘ്‌നേഷ് ശിവനും നയന്‍താരയും സംരംഭകയായ ഡെയ്‌സി മോര്‍ഗനുമായി ചേര്‍ന്ന് 9 സ്‌കിന്‍ എന്ന സ്‌കിന്‍ കെയര്‍ ബ്രാന്‍ഡ് പുറത്തിറക്കി.

വുമന്‍ സാനിറ്ററി ബ്രാന്‍ഡായ ഫെമി 9 ലും നയന്‍സിന് നിക്ഷേം ഉണ്ട്. 2021ല്‍ നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും റൗഡി പിക്‌ചേഴ്‌സ് എന്ന സ്വന്തം പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചു. കൂഴങ്ങള്‍, നേട്ര് കണ്‍, കാതുവാക്കുള്ളെ രണ്ട് കാതല്‍ തുടങ്ങിയ സിനിമകള്‍ ഈ പ്രൊഡക്ഷനില്‍ നിര്‍മ്മിച്ചതാണ്.

നയന്‍സിന് 74.50 ലക്ഷം രൂപ വിലയുള്ള ബി എം ഡബ്ല്യു 5 സീരീസ്, 88 ലക്ഷം രൂപ വിലയുള്ള മെഴ്‌സിഡസ് ജി എല്‍എസ് 350 ഡി, ആഡംബര വാഹനങ്ങളില്‍ 1.76 കോടി രൂപ വിലയുള്ള ബി എം ഡബ്ല്യു 7 സീരീസ് എന്നിങ്ങനെയുള്ള വാഹനങ്ങള്‍ ആണ് ഉള്ളത്. അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പാണ് നടി ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് എടുത്തത്.

ഇന്‍സ്റ്റഗ്രാമിലേക്ക് കടന്ന് വന്ന് ഒരു ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പേ താരത്തിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം ഒരു മില്യണ്‍ പിന്നിട്ടിരിക്കുകയാണ്. നയന്‍താരയുടെ ജനപ്രീതി എത്രത്തോളമാണെന്ന് ഇത് തെളിയിക്കുന്നു. അതേസമയം നയന്‍താര ഫോളോ ചെയ്യുന്നവരുടെ എണ്ണം കുറവാണ്. 10 പേരെ മാത്രമാണ് ഇതുവരെ നടി ഫോളോ ചെയ്തിട്ടുള്ളത്. വിഘ്‌നേശ് ശിവന്‍, ഷാരൂഖ് ഖാന്‍, അനിരുദ്ധ്, പ്രിയങ്ക ചോപ്ര, സമാന്ത മിഷേല്‍ ഒബാമ ഉള്‍പ്പെടെയുള്ളവരാണിത്.

More in Actress

Trending

Recent

To Top