Connect with us

‘ഞങ്ങള്‍ എല്ലാവരും ഒരേ ടീമില്‍ പ്രവര്‍ത്തിച്ചവരാണ്’, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കേട്ട് നിരാശയും രോഷവും തോന്നുന്നു; തൃഷയ്ക്ക് പിന്തുണയുമായി ലോകേഷ് കനകരാജ്

News

‘ഞങ്ങള്‍ എല്ലാവരും ഒരേ ടീമില്‍ പ്രവര്‍ത്തിച്ചവരാണ്’, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കേട്ട് നിരാശയും രോഷവും തോന്നുന്നു; തൃഷയ്ക്ക് പിന്തുണയുമായി ലോകേഷ് കനകരാജ്

‘ഞങ്ങള്‍ എല്ലാവരും ഒരേ ടീമില്‍ പ്രവര്‍ത്തിച്ചവരാണ്’, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കേട്ട് നിരാശയും രോഷവും തോന്നുന്നു; തൃഷയ്ക്ക് പിന്തുണയുമായി ലോകേഷ് കനകരാജ്

നടി തൃഷയ്‌ക്കെതിരെ നടന്‍ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ ലൈം ഗികാധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി ലോകേഷ് കനകരാജ്. തൃഷയ്ക്ക് പിന്തുണ അറിയിച്ച സംവിധായകന്‍ മന്‍സൂറിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്നും ആ വാക്കുകള്‍ കേട്ട് നിരാശയും രോഷവും ഉണ്ടായെന്നും പറയുന്നു. തൃഷയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു ലോകേഷിന്റെ പ്രതികരണം.

‘ഞങ്ങള്‍ എല്ലാവരും ഒരേ ടീമില്‍ പ്രവര്‍ത്തിച്ചവരാണ്. മന്‍സൂര്‍ അലി ഖാന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കേട്ട് നിരാശയും രോഷവും തോന്നി. സ്ത്രീകള്‍, സഹ കലാകാരന്മാര്‍, പ്രൊഫഷണലുകള്‍ എന്നിവരോടുള്ള ബഹുമാനം ഒരു വ്യവസായത്തിലും വിലമതിക്കാനാവാത്ത ഒന്നായിരിക്കണം, മന്‍സൂറിന്റെ ഈ പെരുമാറ്റത്തെ ഞാന്‍ അപലപിക്കുന്നു’, എന്നാണ് ലോകേഷ് കനകരാജ് കുറിച്ചത്.

ലിയോ എന്ന വിജയ് ചിത്രവുമായി ബന്ധപ്പെട്ട് ആയിരുന്നു മന്‍സൂര്‍ അലിഖാന്‍ തൃഷ്യ്ക്ക് നേരെ മോശം പരാമര്‍ശം നടത്തിയത്. നൂറ്റി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ച ആളാണ് താനെന്നും അവയിലുണ്ടായിരുന്ന പോലെ റേപ് സീനുകള്‍ ലിയോയില്‍ കാണുമെന്ന് പ്രതീക്ഷിച്ചെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു. തൃഷയുമായി ഒരു ബെഡ്‌റൂം സീന്‍ താന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും ആഗ്രഹമുണ്ടായിരുന്നു എന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞിരുന്നു.

മന്‍സൂറിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട തൃഷ നടനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്ത് എത്തുകയും ആയിരുന്നു. മന്‍സൂര്‍ അലിഖാന്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും അയാളോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിക്കാത്തത് ഭാഗ്യമായി കരുതുന്നുവെന്നും തൃഷ പറഞ്ഞിരുന്നു. ഇനി മന്‍സൂര്‍ ഉള്ള സിനിമകളില്‍ അഭിനയിക്കാതിരിക്കാന്‍ ശ്രദ്ധചൊലുത്തുമെന്നും തൃഷ പറഞ്ഞിരുന്നു. തൃഷയുടെ പ്രതികരണത്തിന് പിന്നാലെ നിരവധി പേരാണ് വിഷത്തില്‍ കമന്റുകളുമായും നടിക്ക് പിന്തുണയുമായും എത്തുന്നത്.

Continue Reading
You may also like...

More in News

Trending