Malayalam
കെജിഎഫ്, പൊന്നിയിന്‍ സെല്‍വന്‍, ആര്‍ആര്‍ആര്‍…; വിനായകന്‍ വിട്ടു കളഞ്ഞ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍…; അമ്പരന്ന് മലയാളികള്‍
കെജിഎഫ്, പൊന്നിയിന്‍ സെല്‍വന്‍, ആര്‍ആര്‍ആര്‍…; വിനായകന്‍ വിട്ടു കളഞ്ഞ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍…; അമ്പരന്ന് മലയാളികള്‍
നെല്‍സന്റെ സംവിധാനത്തില്‍ രജനികാന്ത് പ്രധാന കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു ജയിലര്‍. പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രത്തില്‍ വില്ലനായി എത്തിയത് നടന്‍ വിനായകന്‍ ആയിരുന്നു. മികച്ച കയ്യടിയാണ് അദ്ദേഹത്തിന് ലഭിച്ചത്. ചിത്രത്തിലെ സൂപ്പര്‍ താരങ്ങളെക്കാള്‍ ഒരുപടി മുകളില്‍ വിനായകന്‍ ആയിരുന്നുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോഴിതാ വിനായകന്‍ വിട്ടുകളഞ്ഞ ചിത്രങ്ങള്‍ കേട്ട് അമ്പരന്നിരിക്കുക ആണ് മലയാളികള്‍.
കാസര്‍ഗോള്‍ഡ് സംവിധായകന്‍ മൃദുല്‍ നായര്‍ ആണ്, വിനായകന്‍ വിട്ടുകളഞ്ഞ ബ്രഹ്മാണ്ഡ ചിത്രങ്ങളെ കുറിച്ച് പറഞ്ഞത്. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു സംവിധായകന്റെ പ്രതികരണം. ആസിഫ് അലി നായകനായി എത്തുന്ന കാസര്‍ഗോള്‍ഡിന്റെ പ്രമോഷനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെജിഎഫ്, പൊന്നിയിന്‍ സെല്‍വന്‍, ആര്‍ആര്‍ആര്‍ എന്നിവയാണ് വിനായകന്‍ വേണ്ടന്നുവച്ച ചിത്രങ്ങളെന്നും അതിനുള്ള കാരണവും നടന്‍ പറഞ്ഞതായി മൃദുല്‍ പറയുന്നു.
‘കാസര്‍ഗോള്‍ഡിന്റെ ഷൂട്ടിംഗ് വേളയില്‍ അടുത്ത പടം ഏതാണെന്ന് ഞാന്‍ വിനായകന്‍ ചേട്ടനോട് ചോദിച്ചു. ഇപ്പോള്‍ ഒന്നും ചെയ്യുന്നില്ലെന്നും ജയിലര്‍ ഇറങ്ങട്ടെ എന്നുമായിരുന്നു മറുപടി. ഒരുമൂന്ന് നാല് പടങ്ങള്‍ വിട്ടെന്നും പറഞ്ഞു.
ഏതൊക്കെ ചേട്ടാ വിട്ടതെന്ന് ചോദിച്ചപ്പോള്‍, കെജിഎഫ് 2, പിഎസ് വണ്‍, പിഎസ് 2, ആര്‍ആര്‍ആര്‍ എന്നീ ചിത്രങ്ങളാണെന്നായിരുന്നു മറുപടി. എന്തുകൊണ്ട് വേണ്ടെന്ന് വച്ചെന്ന് ചോദിച്ചപ്പോള്‍, ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ. അങ്ങനെ പോകട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുള്ളിക്ക് പുള്ളിയുടേതായ വഴിയുണ്ട്. ലോകം കുത്തി മറിഞ്ഞാലും അദ്ദേഹം അങ്ങനയേ പോകൂ’, എന്നാണ് മൃദുല്‍ നായര്‍ പറഞ്ഞത്.