Connect with us

കരിയറിലും ജീവിതത്തിലും നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് കുഞ്ചാക്കോ ബോബൻ

Movies

കരിയറിലും ജീവിതത്തിലും നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് കുഞ്ചാക്കോ ബോബൻ

കരിയറിലും ജീവിതത്തിലും നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് കുഞ്ചാക്കോ ബോബൻ

മലയാളത്തിലെ എവര്‍ഗ്രീന്‍ ചോക്ലേറ്റ് ബോയ് ആണ് കുഞ്ചാക്കോ ബോബൻ . അനിയത്തി പ്രാവില്‍ സ്‌പ്ലെണ്ടര്‍ ബൈക്കില്‍ പാട്ടും പാടി വന്ന് കയറി ചാക്കോച്ചന്‍ അന്ന് മുതല്‍ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. തുടക്കത്തില്‍ ചോക്ലേറ്റ് ബോയ് ഇമേജുള്ള കഥാപാത്രങ്ങളായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് പരാജയങ്ങള്‍ തുടര്‍ച്ചയായപ്പോള്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തു. പക്ഷെ തിരിച്ചുവരവില്‍ മലയാള സിനിമയുടെ ഗതിമാറ്റത്തില്‍ നിര്‍ണായക സാന്നിധ്യമായി മാറുകയായിരുന്നു ചാക്കോച്ചന്‍.

തന്റെ കരിയറിലും ജീവിതത്തിലും ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മലയാള സിനിമയിലെ കാരണവരായ കുഞ്ചാക്കോയുടെ കൊച്ചുമകനാണ് ചാക്കോച്ചന്‍. എന്നാല്‍ കരിയറിലും ജീവിതത്തിലും ഒരുപാട് പ്രതിസന്ധികള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് ഒരിക്കല്‍ നേരെ ചൊവ്വയില്‍ കുഞ്ചാക്കോ ബോബന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

ചില കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ അവര്‍ അനുഭവിച്ച പല കാര്യങ്ങളും സ്വന്തം ജീവിതത്തിലും ഞാന്‍ കണ്ടും കെട്ടും അനുഭവിച്ചും പോയ കാര്യങ്ങള്‍ ഒക്കെ തന്നെയാണെന്ന് തോന്നിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. സമ്പത്ത് ഉണ്ടാക്കാന്‍ വേണ്ടി അഭിമാനം പണയം വച്ചിട്ടുള്ള കാര്യങ്ങള്‍ക്ക് വേണ്ടി എന്റെ മാതാപിതാക്കള്‍ തുനിഞ്ഞിട്ടില്ല. അവരില്‍ നിന്നും ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠങ്ങളില്‍ ഒന്ന് അതാണെന്നാണ് ചാക്കോച്ചന്‍ പറയുന്നത്.നമ്മള്‍ ചെയ്യുന്ന കാര്യങ്ങളില്‍ സത്യസന്ധതയും നന്മയും ഉണ്ടെങ്കില്‍ ദൈവം നമുക്ക് അര്‍ഹതയുള്ള കാര്യങ്ങള്‍ കൊണ്ട് തരുമെന്നാണ് ചാക്കോച്ചന്‍ വിശ്വിസിക്കുന്നത്.

എന്റെ അപ്പന്‍ അവസാനം സംവിധാനം നിര്‍വ്വഹിച്ച ആഴി എന്ന സിനിമ പരാജയമായിരുന്നു. എന്നിട്ടും ഒരു ചില്ലി കാശ് പോലും ആര്‍ക്കും കൊടുക്കാന്‍ വച്ചിട്ടുണ്ടായിരുന്നില്ലെന്നാണ് ചാക്കോച്ചന്‍ ഓര്‍ക്കുന്നത്. അതേസമയം ചാക്കോച്ചന്‍ ഒരു പുണ്യാളന്‍ ആണോ എന്ന അവതാരകന്റെ ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്.താന്‍ പ്രതികാരം ചെയ്യുന്നത് എങ്ങനെയാണെന്നും താരം പറയുന്നുണ്ട്. തന്റെ പ്രതികാരം എന്ന് പറയുന്നത് വേറെ ഒരു ലൈന്‍ പ്രതികാരമാണ്.

അത് എന്റെ മാത്രം സ്വകാര്യതയാണെന്നാണ് ചാക്കോച്ചന്‍ പറയുന്നത്. ഒരാള്‍ എന്നെ സഹായിച്ചിട്ടില്ല എങ്കില്‍ മറ്റൊരു സഥലത്ത് ആ വ്യക്തിക്ക് സഹായം വേണ്ടി വന്നാല്‍ ചെയ്തു കൊടുക്കുക എന്നതാണ് എന്റെ പ്രതികാരമെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ഏതെങ്കിലും തരത്തില്‍ ആ വ്യക്തിയേക്കാളും നല്ല രീതിയില്‍നമുക്ക് ജീവിക്കാന്‍ സാധിക്കുകയും അങ്ങനെ മുന്നോട്ട് പോകാനുമായാലും അതാണ് തന്റെ പ്രതികാരമെന്നും ചാക്കോച്ചന്‍ പറയുന്നുണ്ട്.

സിനിമയിലേക്ക് ഒട്ടും ആഗ്രഹിക്കാതെ വന്ന ഒരാളാണ് താനെന്നാണ് ചാക്കോച്ചന്‍ പറയുന്നത്. ശാലിനി എന്ന നടിയുടെ നായകനായി അവതരിപ്പിക്കപ്പെടുന്നു, എന്നതിലുപരി ഒരു നായക നടനായി പ്രേക്ഷകര്‍ എന്നെ അംഗീകരിക്കും എന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലത്രേ താരത്തിന്. എന്നാല്‍ അത് നടന്നത് എന്റെ അച്ഛനും മുത്തച്ഛനും ഒക്കെ പ്രേക്ഷകര്‍ കൊടുത്ത സ്‌നേഹത്തിന്റെയും പിന്തുണയുടെയും പ്രതിഫലനമായിട്ടാണ് താന്‍ കരുതുന്നതെന്നും ചാക്കോച്ചന്‍ പറയുന്നു.

ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ചാക്കോച്ചന്‍. തന്നിലെ നടനെ മെച്ചപ്പെടുത്തിയാണ് തിരിച്ചുവരവില്‍ കുഞ്ചാക്കോ ബോബന്‍ കയ്യടി നേടിയത്. ന്നാ താന്‍ കേസ് കൊട് ആണ് ചാക്കോച്ചന്റെ ഒടുവില്‍ പുറത്തിറങ്ങിയത്. ചാക്കോച്ചനെ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമായിരുന്നു ചിത്രത്തില്‍ കണ്ടത്. ചിത്രം മികച്ച വിജയമായി മാറുകയും ചെയ്തിരുന്നു.

നിരവധി സിനമകളാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയിലുള്ളത്. എന്താടാ സജി, അറിയിപ്പ്, പദ്മിനി, അഞ്ചാം പാതിരയുടെ രണ്ടാം ഭാഗം ആറാം പാതിര തുടങ്ങിയ സിനിമകളാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയിലുളള സിനിമകള്‍.

More in Movies

Trending

Recent

To Top