തെന്നിന്ത്യയിലെ ഏറ്റവും വലിയ മോഡുലാർ ഷൂട്ടിംഗ് ഫ്ലോറിൽ ജയസൂര്യയുടെ ‘കത്തനാർ’ ഒരുങ്ങുന്നു!
ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ‘കത്തനാർ’ എന്ന ബിഗ് ബജറ്റ് 3ഡി ചിത്രത്തിലൂടെ ജയസൂര്യ നായകനായി എത്തുന്നു. വെർച്വൽ പ്രൊഡക്ഷൻ ടെക്‌നോളജി ഉപയോഗിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന നിലയിൽ ഈ ചിത്രം വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു അമ്പരപ്പിക്കുന്ന കാര്യം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുകയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മോഡുലാർ ഷൂട്ടിംഗ് ഫ്ലോറിലാണ് ‘കത്തനാർ’ ചിത്രീകരിക്കുക. എറണാകുളത്ത് 36 ഏക്കർ സ്ഥലത്താണ് 40,000 ചതുരശ്ര അടി വിസ്തീർണമുള്ള ഷൂട്ടിംഗ് ഫ്ലോർ നിർമിക്കുന്നത്. നിർമ്മാതാക്കൾ ഇതിനുള്ള ജോലികൾ ആരംഭിച്ചു കഴിഞ്ഞു. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഫാന്റസി ഡ്രാമയ്ക്ക് രണ്ട് ഭാഗങ്ങളാണുള്ളത്. 75 കോടി ബജറ്റിലായിരിക്കും ചിത്രം ചിത്രീകരിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
ശ്രീഗോകുലം മൂവീസ് നിർമ്മാണ-വിതരണ രംഗങ്ങൾക്കു പുറമേ സിനിമയുടെ മറ്റു മേഖലകളിലേക്കും കടക്കുകയാണ്.അതിൻ്റെ ആദ്യ മുന്നോടിയായി നാൽപ്പതിനായിരം ചതുരശ്രയടിചുറ്റളവിൽ ഒരു സ്റ്റുഡിയോ ഫ്ളോർ ഒരുക്കുന്നു.സൗത്ത് ഇൻഡ്യയിലെ ഏറ്റവും വലിയ മോഡുലർ ഫ്ളോർ ആയിരിക്കുമിത്.കൊച്ചിയിലെ പുക്കാട്ടുപടിയിൽ നാൽപതോളം ഏക്കർ ഭൂമിയിലാണ് ഈ സ്റ്റുഡിയോ ഫ്ളോർ നിർമ്മിക്കുന്നത്.ഗോകുലത്തിൻ്റെ തന്നെ ഭൂമിയിലാണ് ഈ സ്റ്റുഡിയോ ഫ്ളോർ നിർമ്മിക്കുന്നത്.
തമിഴ് തെലുങ്കു സിനിമകൾ സ്ഥിരമായി ചിത്രീകരിക്കുന്ന ഗോകുലത്തിൻ്റെ വലിയ സ്റ്റുഡിയോ ഫ്ളോർ ചെന്നൈയിൽ നിലവിലുണ്ട് . ഇൻഡ്യയിലെ തന്നെ ആദ്യത്തെ വ്യത്യസ്ത സംരംഭമായ കടമറ്റത്ത് കത്തനാറിനു
വേണ്ടി ആധുനിക സാങ്കേതിക വിദ്യകൾ അടങ്ങുന്ന സ്റ്റുഡിയോ ഫ്ളോർ ആയിരിക്കും കൊച്ചിയിൽ ഒരുങ്ങുന്നത് . ഇൻഡ്യയിലെ എല്ലാ ഭാഷകളിലുമുള്ള വൻകിട ചിത്രങ്ങൾക്ക് ഈ ഫ്ളോർ ഉപകരിക്കും വിധത്തിലുള്ള കാഴ്ച്ചപ്പാടിലൂടെയാണ് ഈ സ്റ്റുഡിയോ ഫ്ളോർ നിർമ്മിക്കുന്നത്. കേരളത്തിൽ ഈ സംരംഭം ഒരു നാഴികക്കല്ലായി മാറുമെന്നതിൽ സംശയമില്ല. കടമറ്റത്ത് കത്തനാറിൻ്റെ പ്രീ – പൊഡക്ഷനുകൾ ആരംഭിച്ചു. ഇതിനു വേണ്ടി ഏറ്റവും ആധുനിക മികവുകൾ ഉൾക്കൊള്ളുന്ന ആരി അലക്സ ക്യാമറ വാങ്ങുകയും ഇതു പയോഗിച്ച് ഒരാഴ്ച്ചയോളം നീണ്ടു നിന്ന ടെസ്റ്റ് ചിത്രീകരണം കൊച്ചിയിലെ ത്രീ ഡോട്ട് സ്റ്റുഡിയോയിൽ നടക്കുകയും ചെയ്തിരുന്നു.
ഇതിൽ കത്തനാരെ അവതരിപ്പിക്കാൻ ജയസൂര്യ മാനസ്സികമായും ശാരീരികമായും ഒരുക്കങ്ങൾ നടത്തിപ്പോരുകയാണ് . മാന്ത്രിക ജാലവിദ്യ ഒരു വൈദികൻ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ഒരു ദൃശ്യവിസ്മയത്തിലത്തിലൂടെ പ്രേക്ഷകൻ്റെ മുന്നിലെത്തിക്കുകയാണ് ഈ ചിത്രത്തിലൂടെ. ആധുനിക സാങ്കേതിക മികവോടെ, വൻ മുതൽ മുടക്കോടെയാണ് കടമറ്റത്ത് കത്തനാറെ അണിയിച്ചൊരുക്കുന്നതെന്ന് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ കഷ്ണമൂർത്തിയും അറിയിച്ചു.
മങ്കി പെൻ, ജോ& ബോയ്, ഹോം, എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനാണ് സംവിധായകനായ റോജിൻ തോമസ്.സെറ്റ് രൂപകൽപ്പനക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൻ്റെ കലാസംവിധാനം നിർവ്വഹിക്കുന്നത് രാജീവനാണ്. മലയാളത്തിനു പുറമേ ഇന്ത്യയിലെ വൻകിട ഭാഷാചിത്രങ്ങളിലേയും അഭിനേതാക്കളും അണിനിരക്കുന്ന ഈ ചിത്രം ഒരു പാൻ ഇൻഡ്യൻ സിനിമയായിരിക്കും –
പുതുവർഷത്തിൽ ചിത്രീകരണം ആരംഭിക്കും വിധത്തിൽ ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
സിദ്ദു പനയ്ക്കലാണ് പ്രൊഡക്ഷൻ കൺട്രോളർ. ചിത്രം മലയാളി പ്രേക്ഷകർക്ക് നവ്യാനുഭവമായിരിക്കുമെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകി.വിദേശ സിനിമകളിൽ പ്രധാനമായും ഉപയോഗിക്കുന്ന വിവിധ സാങ്കേതിക വിദ്യകൾ ഫാന്റസി-സാഹസിക വിഭാഗത്തിൽ പെടുന്ന ‘കത്തനാറി’ന്റെ മറ്റൊരു ആകർഷണമായിരിക്കും.
