Connect with us

യുവാക്കളെ വഴിതെറ്റിക്കുന്നു; ഉർഫി ജാവേദിനെതിരെ എഴുത്തുകാരൻ; മറുപടിയുമായി താരം

Movies

യുവാക്കളെ വഴിതെറ്റിക്കുന്നു; ഉർഫി ജാവേദിനെതിരെ എഴുത്തുകാരൻ; മറുപടിയുമായി താരം

യുവാക്കളെ വഴിതെറ്റിക്കുന്നു; ഉർഫി ജാവേദിനെതിരെ എഴുത്തുകാരൻ; മറുപടിയുമായി താരം

നടിയും മോഡലുമായ ഉർഫി ജാവേദിനെതിരെ എഴുത്തുകാരൻ ചേതന്‍ ഭഗത് നത്തിയ പ്രസ്താവന വിവാദത്തിൽ. യുവാക്കള്‍ ഇന്‍സ്റ്റഗ്രാമില്‍ സമയം പാഴാക്കുന്നതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഉര്‍ഫിയുടെ പേരെടുത്ത് പറഞ്ഞ് ചേതന്‍ ഭഗത്തിന്റെ പരാമര്‍ശം. യുവാക്കളെ വഴി തെറ്റിക്കുന്നു എന്നാണ് ചേതന്‍ ഭഗത് പറയുന്നത്.

ഫോണ്‍ യുവാക്കളെ വഴിതെറ്റിക്കുന്നു. പ്രത്യേകിച്ചും ആണകുട്ടികളെ. ഇന്‍സ്റ്റഗ്രാം റീല്‍സ് കണ്ട് മണിക്കൂറുകള്‍ കളയുന്നു. ആരാണ് ഉര്‍ഫി ജാവേദ് എന്ന് എല്ലാവര്‍ക്കും അറിയാം. അവളുടെ ചിത്രങ്ങള്‍ കൊണ്ട് നിങ്ങള്‍ എന്താണ് ചെയ്യുന്നത്? അവരുടെ ഡ്രസ്സിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞതുകൊണ്ട് പരീക്ഷയിലോ ജോലിക്കുള്ള അഭിമുഖത്തിലോ നിങ്ങള്‍ക്ക് പ്രയോജനമുണ്ടോ?

കാര്‍ഗിലില്‍ രാജ്യത്തിന് സുരക്ഷയൊരുക്കുന്ന യുവാക്കള്‍ ഒരുവശത്ത്. ഉര്‍ഫിയുടെ ചിത്രങ്ങള്‍ പുതപ്പിനുള്ളില്‍ ഒളിച്ചിരുന്നു കാണുന്ന യുവാക്കള്‍ മറുവശത്ത് എന്നായിരുന്നു ചേതന്റെ പ്രസ്താവന. ഇതിനോട് ഉര്‍ഫി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
സ്വന്തം ദൗര്‍ബല്യങ്ങള്‍ അംഗീകരിക്കാതെ സ്ത്രീകളെ കുറ്റപ്പെടുത്തുക എന്നത് ചേതനെ പോലെയുള്ള പുരുഷന്മാരുടെ പതിവ് രീതിയാണ് എന്നാണ് ഉര്‍ഫിയുടെ പ്രതികരണം. പുരുഷന്റെ മോശം സമീപനത്തിന് കാരണം സ്ത്രീകളുടെ വസ്ത്രമാണെന്ന എണ്‍പതുകളിലെ കാഴ്ചപ്പാടിന് പുറത്തു വരാനും ഉര്‍ഫി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

ഉര്‍ഫിയുടെ ഫാഷന്‍ പരീക്ഷണങ്ങള്‍ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. മോശം കമന്റുകള്‍ക്ക് താരം മറുപടി കൊടുക്കാറുമുണ്ട്. ഹിന്ദി സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ഉര്‍ഫി ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടിയത്.

More in Movies

Trending

Recent

To Top