Connect with us

മോഹൻലാലിനോട് ആരാധകരുടെ കൊടുംക്രൂരത; ചോരയിൽ കുളിച്ച് താരം; അന്ന് സംഭവിച്ചത് നടുക്കുന്നത്!!!

Malayalam

മോഹൻലാലിനോട് ആരാധകരുടെ കൊടുംക്രൂരത; ചോരയിൽ കുളിച്ച് താരം; അന്ന് സംഭവിച്ചത് നടുക്കുന്നത്!!!

മോഹൻലാലിനോട് ആരാധകരുടെ കൊടുംക്രൂരത; ചോരയിൽ കുളിച്ച് താരം; അന്ന് സംഭവിച്ചത് നടുക്കുന്നത്!!!

മലയാളികൾക്കേറെ സുപരിചിതനായ നടനും, ചലച്ചിത്രസംവിധായകനും, തിരക്കഥാകൃത്തുമാണ് മേജർ രവി. മലയാള സിനിമയിൽ പട്ടാളക്കാരുടെ ജീവിത കഥ പറഞ്ഞിട്ടുള്ള ചിത്രങ്ങൾ കൊണ്ടുവന്ന നടൻ കൂടിയാണ് മേജർ രവി. പട്ടാളക്കാരുടെ ജീവിതം എങ്ങനെയാണെന്നത് മലയാളികൾ മനസിലാക്കി തുടങ്ങിയത് മേജർ രവിയിലൂടെയാണ്.

എന്നാൽ മേജർ രവി എന്ന പേര് കേൾക്കുമ്പോൾ മനസ്സിൽ ഓടിവരുന്നത് കീർത്തിചക്രയും കുരുക്ഷേത്രയും, കാണ്ഡഹാറും, പിക്കറ്റ് 43യും ഒക്കെയാണ്. മോഹൻലാലിന്റെ കരിയർ ബെസ്റ്റ് സിനിമകളിൽ ചിലത് പിറന്നിട്ടുള്ളതും മേജർ രവിയിലൂടെയാണ്. മാത്രമല്ല വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മോഹൻലാലും മേജർ രവിയും.

എന്നാലിപ്പോൾ മോഹൻലാലിനൊപ്പമുണ്ടായിരുന്ന ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് മേജർ രവി. മോഹൻലാൽ ലഫ്റ്റനെന്റ് ആയ ശേഷം കാശ്മീരിലേക്ക് പോയതിനെ കുറിച്ചുള്ള ഓർമകളാണ്. ഒരു ആർട്ടിസ്റ്റിന്റെ ഫ്രീഡം എന്ന് പറയുന്നത് എന്താണെന്നും അത് ലഭിക്കുമ്പോഴുള്ള സുഖം എന്താണെന്നും താൻ അന്ന് മനസിലാക്കിയെന്നും മേജർ രവി പറയുന്നു.

മേജർ രവിയുടെ വാക്കുകൾ ഇങ്ങനെ:- “മോഹന്‍ലാല്‍ എന്‍റെ നല്ലൊരു സുഹൃത്തും അഭ്യൂദയകാംഷിയും സഹോദരനും എല്ലാമാണ്. കുട്ടിയെ പോലെ വളരെ ലാഘവത്തോടെ ഓരോ കാര്യങ്ങളും അറിയാനും പഠിക്കാനും ആഗ്രഹിക്കുന്ന മോഹന്‍ലാലുണ്ട്. അദ്ദേഹം ലഫ്റ്റനന്റ് ആയ ശേഷം ട്രെയിനിങ്ങിനായി ഞങ്ങൾ കശ്മീരിൽ പോയി.

ഒരുദിവസം ലാലിനെയും കൊണ്ട് എൽഒസി കാണാൻ പോയി. ഒരുവശത്ത് പാകിസ്ഥാനും മറ്റൊരു വശത്ത് ഇന്ത്യയും ആണ്. വളരെ ആകാംക്ഷയോടെയാണ് ലാൽ അതൊക്കെ നോക്കിക്കണ്ടത്. ഈ യാത്രകളിലൊക്കെ ചായകുടിക്കാനൊക്കെ ഇറങ്ങുമ്പോൾ ആർക്കും മോഹൻലാലിനെ പരിചയം ഇല്ല.

ആരും കാണാൻ ഇല്ലാത്തത് കൊണ്ട് മൂപ്പർ വളരെ കൺഫർട്ടബിൾ ആയിരുന്നു. കുരുക്ഷേത്രയുടെ ഷൂട്ട് കഴിഞ്ഞ് കാർഗിലിൽ നിന്നും വരുന്നവഴി ചായ കുടിക്കാനിറങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ ലാലിനെ കാണാനില്ല. ഒരു ബസിന്റെ പുറകിൽ ചാടിക്കയറി കശ്മീർ കശ്മീർ എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നൊരു മോഹൻലാലിനെ കണ്ടു. കാരണം ആരും അദ്ദേഹത്തിനെ തിരിച്ചറിയുന്നില്ല.

ആ സ്വാതന്ത്ര്യം പുള്ളി ആഘോഷിക്കുക ആയിരുന്നു. ഒരു ആർട്ടിസ്റ്റിന്റെ ഫ്രീഡം എന്ന് പറയുന്നത് എന്താണെന്നും അത് ലഭിക്കുമ്പോഴുള്ള സുഖം എന്താണെന്നും ലാലിലൂടെ ഞാൻ കണ്ട നിമിഷമായിരുന്നു അത്”, എന്നാണ് മേജർ രവി പറഞ്ഞത്. “നമ്മൾ ചിലപ്പോൾ താരങ്ങൾക്ക് ജാഡയാണെന്ന് പറയും.

അതങ്ങനെയല്ല..എവിടെന്ന് ആര് എന്ത് എന്നുള്ളൊരു സഫോക്കേഷൻ അവർക്കുണ്ടാകും. എത്രയോ പേർ ലാലിനെ ബ്ലേഡ് വച്ച് വരഞ്ഞിട്ടുണ്ട്. അറിയുന്നവർ. അദ്ദേഹത്തോടുള്ള ആരാധനമൂത്തിട്ട് എന്തെങ്കിലും ഒരു ശ്രദ്ധകിട്ടാൻ ഷേക്ക് ഹാൻഡ് കൊടുക്കുന്ന സമയത്ത് ബ്ലേഡ് വച്ചിട്ട് വരയും. അതാണ് ഇവർ ചില സമയത്ത് കൈവലിക്കുന്നത്. ഇതെല്ലാം ഞാൻ കണ്ടതാണ്”, എന്നും മേജർ രവി കൂട്ടിച്ചേർത്തു. കൗമുദി മൂവീസിലെ ഒരു പ്രോഗ്രാമിലായിരുന്നു മേജർ രവിയുടെ പ്രതികരണം.

ഇന്ത്യൻ ആർമിയിൽ ഓഫീസറായിരുന്ന കുട്ടിശങ്കരൻ നായരുടേയും സത്യഭാമയുടേയും മകനാണ് മേജർ രവി. 21 വർഷത്തെ സൈനിക സേവനത്തിനു ശേഷം 1996-ൽ സൈന്യത്തിൽ നിന്ന് വി.ആർ.എസ് എടുത്ത് മേജറായി വിരമിക്കുകയായിരുന്നു. സിനിമകൾക്ക് വേണ്ടി സൈനിക സംബന്ധമായ സഹായങ്ങൾ ചെയ്ത് കൊടുക്കുന്ന പ്രവർത്തന മേഖലയിലേക്ക് പ്രവേശിച്ച മേജർ രവി പിന്നീട് പ്രിയദർശൻ, രാജ്കുമാർ സന്തോഷി, കമലഹാസൻ, മണിരത്നം തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു.

പ്രിയദർശൻ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായി അഭിനയിച്ച് 1999-ൽ റിലീസായ മേഘം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ രവി ഇരുപതോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. പിന്നീട് സംവിധാന രംഗത്തേക്ക് പ്രവേശിച്ച മേജർ രവി 2002-ൽ രാജേഷ് അമനക്കരക്കൊപ്പം, പുനർജനി എന്ന സിനിമ സംവിധാനം ചെയ്തു. ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് മേജർ രവി തന്നെയാണ്.

2006-ൽ മോഹൻലാലിനെ നായകനാക്കി സൈനിക പശ്ചാത്തലത്തിൽ കാശ്മീർ തീവ്രവാദത്തിൻ്റെ കഥ പറഞ്ഞ കീർത്തിചക്ര എന്ന സിനിമ സംവിധാനം ചെയ്തു. ഈ ചിത്രം മലയാളത്തിൽ വൻ വിജയം നേടി. 2007-ൽ മമ്മൂട്ടി നായകനായി അഭിനയിച്ച പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ പിടികൂടൂന്ന മിഷൻ്റെ കഥ പറഞ്ഞ മിഷൻ 90 ഡേയ്സ്, 2008-ൽ മോഹൻലാൽ നായകനായി അഭിനയിച്ച കീർത്തിചക്രയുടെ സെക്കൻറ് പാർട്ടായി പുറത്തിറങ്ങി കാർഗിൽ യുദ്ധത്തിൻ്റെ കഥ പറഞ്ഞ കുരുക്ഷേത്ര എന്നീ സിനിമകളും സംവിധാനം ചെയ്തു.

മേജർ രവി സംവിധാനം ചെയ്ത രണ്ട് സിനിമകളൊഴികെ ബാക്കി എല്ലാ സിനിമകളും സൈനിക പശ്ചാത്തലത്തിലുള്ളവയും സൈനിക പശ്ചാത്തലമുള്ള സിനിമകളിലെ നായകൻ മോഹൻലാലുമാണ്. 2012-ൽ റിലീസായ കർമ്മയോദ്ധ എന്ന സിനിമയുടെ നിർമ്മാതാവ് കൂടിയാണ് മേജർ രവി.

More in Malayalam

Trending

Recent

To Top