Connect with us

യാഷിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍!, ‘കെജിഎഫ് 3’ ആണോയെന്ന് ആരാധകര്‍

News

യാഷിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍!, ‘കെജിഎഫ് 3’ ആണോയെന്ന് ആരാധകര്‍

യാഷിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍!, ‘കെജിഎഫ് 3’ ആണോയെന്ന് ആരാധകര്‍

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നടനാണ് യാഷ്. കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ ചിത്രത്തിലൂടെ യാഷിന് സാധിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാ?ഗവും ലോകമെമ്പാടും ഉള്ള സിനിമാസ്വാദകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

ഇപ്പോഴിതാ കെജിഎഫ് 2ന് ശേഷം യാഷ് നായകനാകുന്ന പുതിയ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. പുതിയ സിനിമയുടെ പ്രഖ്യാപനം ഏപ്രില്‍ മാസം ഉണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ കുറിച്ച് നാളുകളായി പലതരം കഥകള്‍ കേള്‍ക്കുകയാണെന്നും പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്ന ഒരു നല്ല സിനിമയാകണം ചെയ്യേണ്ടതെന്ന തീരുമാനത്തിലാണ് നടനെന്നും യാഷിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു.

അതേസമയം, കെജിഎഫ് 3യുടെ പ്രഖ്യാപനം ആണോ എന്നാണ് ആരാധകര്‍ തിരക്കുന്നത്. ബാഹുബലിക്കു ശേഷം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു ‘കെജിഎഫ് 2’. ആപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കാത്ത താരത്തില്‍ ?ഗംഭീരപ്രകടനം തന്നെയാണ് ചിത്രം കാഴ്ചവച്ചതും.

രണ്ടാം ഭാഗം റിലീസിന് പിന്നാലെ കെജിഎഫ് 3 ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് അറിയിച്ചിരുന്നു. എന്നാല്‍ അടുത്തെങ്കും ഈ ചിത്രം ഉണ്ടാകില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് കിര്‍ഗന്ദൂര്‍ അടുത്തിടെ പറഞ്ഞിരുന്നു.

കെജിഎഫ് 3യുടെ എന്തെങ്കിവും അപ്‌ഡേറ്റ് 2025ലെ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നും കിര്‍ഗന്ദൂര്‍ പറഞ്ഞു. കെജിഎഫിന്റെ അഞ്ചാം ഭാഗത്ത് എത്തുമ്പോള്‍ യാഷ് ആയിരിക്കില്ല റോക്കി ഭായി വേഷം ചെയ്യുകയെന്നും വിജയ് കിര്‍ഗന്ദൂര്‍ വെളിപ്പെടുത്തി. സലാറിന്റെ റിലീസിന് പിന്നാലെ കെജിഎഫ് 3 പണിപ്പുരയിലേക്ക് പ്രശാന്ത് നീല്‍ എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കെജിഎഫ് ആദ്യഭാഗം 2018ലാണ് റിലീസ് ചെയ്തത്.

More in News

Trending

Recent

To Top