Connect with us

കേരളാ സ്‌റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇടുക്കി രൂപതയ്ക്കുണ്ട്, എന്ത് സ്വീകരണമെന്ന് ജനങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നു ചാണ്ടി ഉമ്മന്‍

News

കേരളാ സ്‌റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇടുക്കി രൂപതയ്ക്കുണ്ട്, എന്ത് സ്വീകരണമെന്ന് ജനങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നു ചാണ്ടി ഉമ്മന്‍

കേരളാ സ്‌റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇടുക്കി രൂപതയ്ക്കുണ്ട്, എന്ത് സ്വീകരണമെന്ന് ജനങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നു ചാണ്ടി ഉമ്മന്‍

ഇടുക്കി രൂപത കേരളാ സ്‌റ്റോറി’ പ്രദര്‍ശിപ്പിച്ചതില്‍ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍. കേരളാ സ്‌റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ടെന്നും എന്നാല്‍ അതില്‍ നിന്നും എന്ത് സ്വീകരണമെന്ന് ജനങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നു ചാണ്ടി ഉമ്മന്‍ റഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ഇടുക്കി രൂപതയിലെ പള്ളികളില്‍ വിവാദ സിനിമയായ കേരള സ്‌റ്റോറി പ്രദര്‍ശിപ്പിച്ചത്.

10 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് വിശ്വാസോത്സവത്തിന്റെ ഭാ?ഗമായി സിനിമ പ്രദര്‍ശിപ്പിച്ചത്. ദൂരദര്‍ശനില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടയിലായിരുന്നു പ്രദര്‍ശനം. പ്രണയക്കുരുക്കില്‍ കുട്ടികള്‍ അകപ്പെടുന്നുണ്ടെന്നും അങ്ങനെ സംഭവിക്കാതിരിക്കാനും ജാഗ്രത നല്‍കാന്‍ വേണ്ടിയാണ് സിനിമ പ്രദര്‍ശിച്ചതെന്നാണ് സഭ വിശദീകരിച്ചത്.

‘വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം ‘പ്രണയം’ എന്നതായിരുന്നുവെന്നും കുട്ടികളിലും യുവതീയുവാക്കളിലും ബോധവത്കരണത്തിന്റെ ഭാഗമായിട്ടാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നുമാണ് രൂപതയുടെ വിശദീകരണം. ‘അവധിക്കാലത്ത് പ്രത്യേക ട്രെയിനിങ് പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഇത്തവണ ഇതിനായി തയ്യാറാക്കിയ ടെക്സ്റ്റ് ബുക്കിന്റെ പ്രമേയം പ്രണയമായിരുന്നു.

നിരവധി കുട്ടികള്‍ പ്രണയക്കൂരുക്കില്‍ അകപ്പെടുകയും പല അപകടങ്ങളില്‍ ചെന്ന് പെടുകയും ചെയ്യുന്നുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാനും ജാഗ്രത നല്‍കാനുമാണ് പരിശീലനം. ട്രെയിനിങ്ങിന്റെ ഭാഗമായി നല്‍കിയ ആക്റ്റിവിറ്റിയില്‍ സിനിമ റിവ്യൂ ചെയ്യാന്‍ നല്‍കുകയാണ് ചെയ്തത്’,എന്നായിരുന്ന സഭ വ്യക്തമാക്കിയത്. ളത്തിലിപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും രൂപത മീഡിയ കമ്മീഷന്‍ വിശദീകരിച്ചിരുന്നു.

അതേസമയം ഇടുക്കിക്ക് പിന്നാലെ താമരശേരി രൂപതയും തലശേരി അതിരൂപതയും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. താമരശ്ശേരി രൂപത കെ സി വൈ എം യൂണിറ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമ കാണണമെന്ന് സിറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ കെ സി വൈ എം ആഹ്വാനം ചെയ്തിട്ടുണ്ട്. ശനിയാഴ്ച ആണ് സിനിമ പ്രദര്‍ശിപ്പിക്കുക.

സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും താമരശേരി കെ സി വൈ എം പറഞ്ഞു. വിപുല്‍ ഷായുടെ നിര്‍മാണത്തില്‍ സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ദ കേരള സ്‌റ്റോറി’. ഐഎസില്‍ ചേരാന്‍ ഇസ്ലാം മതം സ്വീകരിച്ച കേരളത്തില്‍ നിന്നുള്ള നാല് സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top