News
ഷൂട്ടിംഗ് അവസാനിച്ച ദിവസം അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായി നല്‍കി കീര്‍ത്തി സുരേഷ്
ഷൂട്ടിംഗ് അവസാനിച്ച ദിവസം അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായി നല്‍കി കീര്‍ത്തി സുരേഷ്
മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മലയാളവും കടന്ന് മറ്റ് ഭാഷാ ചിത്രങ്ങളിലും തിളങ്ങി നില്‍ക്കുകയാണ് താരം. നാനി നായകനായ ‘ദസറ’ എന്ന ചിത്രീകരണമാണ് അടുത്തിടെ കീര്‍ത്തി സുരേഷ് പൂര്‍ത്തിയാക്കിയത്.
ഇപ്പോഴിതാ ‘ദസറ’യുടെ പ്രവര്‍ത്തകര്‍ക്ക് കീര്‍ത്തി സുരേഷ് സ്വര്‍ണ നാണയം സമ്മാനമായി നല്‍കിയെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. രണ്ട് ഗ്രാം സ്വര്‍ണ നാണയം വീതം ‘ദസറ’യുടെ ഷൂട്ടിംഗ് അവസാനിച്ച ദിവസം 130 യൂണിറ്റ് അംഗങ്ങള്‍ക്ക് കീര്‍ത്തി സുരേഷ് നല്‍കിയെന്നാണ് വാര്‍ത്ത. കീര്‍ത്തി സുരേഷ് ‘വെന്നെല’ എന്ന കഥാപാത്രമാകുന്ന ‘ദസറ’ തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്‌ലിക്‌സിലായിരിക്കും സ്ട്രീമിംഗ് ചെയ്യുക.
ശ്രീകാന്ത ഒഡേലയാണ് സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നവിന്‍ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യന്‍ സൂര്യന്‍ ഐഎസ്!സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്.
കീര്‍ത്തി സുരേഷ് നായികയായി ഒട്ടേറെ ചിത്രങ്ങളാണ് വിവിധ ഭാഷകളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴില്‍ കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ സിനിമ ‘സൈറണ്‍’ ആണ്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയം രവി നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
