Connect with us

പ്രചരിക്കുന്നത് പച്ചക്കള്ളം; സംഭവിച്ചത് ഇതൊന്നുമല്ല; തുറന്നടിച്ച് മമിത; അമ്പരന്ന് ആരാധകർ!!!

Malayalam

പ്രചരിക്കുന്നത് പച്ചക്കള്ളം; സംഭവിച്ചത് ഇതൊന്നുമല്ല; തുറന്നടിച്ച് മമിത; അമ്പരന്ന് ആരാധകർ!!!

പ്രചരിക്കുന്നത് പച്ചക്കള്ളം; സംഭവിച്ചത് ഇതൊന്നുമല്ല; തുറന്നടിച്ച് മമിത; അമ്പരന്ന് ആരാധകർ!!!

ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് മമിത ബൈജു. സൂപ്പര്‍ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസില്‍ ഇടം നേടുന്നത്. ഇപ്പോഴിതാ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുന്ന പ്രേമലുവിലെ നായികയായി തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മമിത ബൈജു.

ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രേമലുവിന്റെ കളക്ഷന്‍ 70 കോടി കടന്നിരിക്കുകയാണ്. ഇതിനിടെ സൂര്യയ്‌ക്കൊപ്പം തമിഴില്‍ അഭിനയിക്കാനുള്ള അവസരവും മമിതയെ തേടിയെത്തിയിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും മമിത പിന്നീട് പിന്മാറുകയായിരുന്നു. സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന വണങ്കാന്‍ എന്ന ചിത്രത്തിലായിരുന്നു മമിത അഭിനയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ സിനിമയില്‍ നിന്നും സൂര്യ പിന്മാറി. പിന്നാലെ തന്നെ മമിതയും പിന്മാറുകയായിരുന്നു. നാല്‍പ്പത് ദിവസങ്ങളോളം ഷൂട്ട് ചെയ്ത സിനിമയുടെ ചിത്രീകരണം വീണ്ടും ആദ്യം മുതല്‍ ആരംഭിക്കേണ്ടി വന്നതോടെയാണ് മമിത പിന്മാറിയത്. അതേസമയം, കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തില്‍ ഈ സിനിമയില്‍ അഭിനയിക്കവെ നടന്ന സംഭവത്തെക്കുറിച്ച് മമിത പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു.

ചിത്രത്തിന്റെ സംവിധായകനായ ബാലയെക്കുറിച്ച് മമിത പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയായി മാറിയത്. ബാല തന്നെ തല്ലിയെന്ന് മമിത പറഞ്ഞുവെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിക്കുകയാണ് മമിത. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മമിതയുടെ പ്രതികരണം.

”ഹലോ എവരിവണ്‍! ഒരു തമിഴ് സിനിമയുമായുള്ള എന്റെ ഇന്‍വോള്‍മെന്റിനെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരിഹതമാണെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഒരു സിനിമാ പ്രൊമോഷന് വേണ്ടി നല്‍കിയ അഭിമുഖത്തില്‍ നിന്നുമൊരു ഭാഗം അടര്‍ത്തിയെടുത്ത് തെറ്റായി ക്വാട്ട് ചെയ്താണ് ഈ നിരുത്തരവാദിത്തപരമായ തലക്കെട്ട് സൃഷ്ടിച്ചിരിക്കുന്നത്. ആ സിനിമയുടെ പ്രീ പ്രൊഡക്ഷും പ്രൊഡക്ഷനുമൊക്കെയായി ബാല സാറിനൊപ്പം ഒരു വര്‍ഷത്തോളം കാലം വര്‍ക്ക് ചെയ്തിട്ടുണ്ട് ഞാന്‍. കൂടുതല്‍ മെച്ചപ്പെട്ട അഭിനേതാവാകാന്‍ എന്നെ അദ്ദേഹം എന്നും സഹായിച്ചിട്ടുണ്ട്.” എന്നാണ് മമിത പറയുന്നത്.

എനിക്ക് ഒരു തരത്തിലുമുള്ള മാനസികവും ശാരീരികവുമായ വേദനകളോ മറ്റോ ആ സിനിമയുടെ ചിത്രീകരണത്തിനിടെ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് എടുത്തു പറയട്ടെ. പ്രൊഫഷണല്‍ കമ്മിറ്റ്‌മെന്റുകള്‍ മൂലമാണ് ഞാന്‍ ആ സിനിമയില്‍ നിന്നും പിന്മാറിയത്. പബ്ലിഷ് ചെയ്യും മുമ്പ് വ്യക്തതയ്ക്കായി എന്നെ ബന്ധപ്പെട്ട മാധ്യമങ്ങളോട് നന്ദി പറയാനും ആഗ്രഹിക്കുകയാണ്. മനസിലാക്കിയതിന് നന്ദിയെന്നും മമിത പറയുന്നുണ്ട്. നേരത്തെ ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മമിത ബാലയെക്കുറിച്ച് സംസാരിച്ചത്.

സര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്, ഞാന്‍ ഇങ്ങനൊക്കെ പറയും ഒന്നും കാര്യമാക്കണ്ട. ആ സമയത്ത് വിഷമമായേക്കും പക്ഷെ വിട്ടേക്കണം എന്ന്. അതുകൊണ്ട് ഞാന്‍ ആ സെറ്റില്‍ അങ്ങനെ തന്നെയായിരുന്നു നിന്നത്. പുറത്ത് വെറുതെ അടിക്കുകയൊക്കെ ചെയ്യുമായിരുന്നുവെന്നുമാണ് മമിത പറഞ്ഞത്. സൂര്യ സറിന് ഓള്‍റെഡി അറിയാം ബാല സാര്‍ എങ്ങനെയാണെന്ന്. അവര്‍ ഒരുമിച്ച് മുന്നേയും വര്‍ക്ക് ചെയ്തിട്ടുള്ളതാണല്ലോ. അതുകൊണ്ട് അവര്‍ തമ്മിലുള്ള റാപ്പോ രസകരമായിരുന്നു. പക്ഷെ നമ്മള്‍ക്കിത് പുതിയ അനുഭവമാണല്ലോ എന്നും മമിത പറഞ്ഞിരുന്നു.

എന്നാല്‍ താരത്തിന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയായിരുന്നു. അതേസമയം ബോക്സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ് പ്രേമലു. മമ്മൂട്ടിയുടെ ഭ്രമയുഗത്തിനൊപ്പം ഇറങ്ങിയാണ് പ്രേമലു 70 കോടി നേടിയിരിക്കുന്നത്. അതേസമയം താന്‍ മുന്നേ കമ്മിറ്റ് ചെയ്ത സിനിമകളുടെ ഡേറ്റുമായി വണങ്കാന്റെ ഡേറ്റുകള്‍ ക്ലാഷ് ആയതോടെയാണ് ചിത്രം ഉപേക്ഷിച്ചതെന്നാണ് മമിത പറഞ്ഞത്.

അതേസമയം സംവിധായകൻ ബാലയുമായി ഒത്തു പോകാൻ താരത്തിന് സാധിക്കാത്തതിനാലാണ് നിർമ്മാതാവ് കൂടിയായ സൂര്യ ചിത്രം വേണ്ടെന്നു വെച്ചത്, സെറ്റിൽ വച്ച് സൂര്യയെ ബാല തല്ലിയതാണ് പ്രശ്നങ്ങൾക്കു കാരണമെന്ന് വാർത്തകൾ പരന്നിരുന്നു. എന്നാൽ ബാലു എന്ന മാധ്യമ പ്രവർത്തകൻ ഈ വിഷയത്തിൽ പറഞ്ഞ കാര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. പിതാമഹനു ശേഷം ആദ്യമായി ബാലയും സൂര്യയും ഒന്നിക്കുന്നു എന്നതായിരുന്നു വണങ്കാന്‍റെ പ്രത്യേകത.

എന്നാൽ ചിത്രത്തിൽ സംവിധായകൻ ബാല സൂര്യയോട് പെരുമാറിയ രീതി വളരെ കടുത്തതായിരുന്നു. കഥ എന്താണെന്ന് പറയാതെ ഷൂട്ടിങ്ങ് ആരംഭിച്ച അന്ന് മുതല്‍ കടുത്ത പരിശീലനമായിരുന്നു. താരത്തെ വെയിലത്ത് ഒരുപാട് നേരം നിർത്തി എന്നൊക്കെയാണ് മാധ്യമ പ്രവർത്തകൻ പറയുന്നത്. സൂര്യ ഒടുവിൽ ചിത്രത്തിന്റെ കഥ എന്താണെന്ന് സംവിധായകനോട് ചോദിച്ചത് അദ്ദേഹത്തെ ചൊടിപ്പിച്ചതായും അടുത്ത ദിവസം മുതൽ കടുത്ത പരിശീലനത്തിന്റെ ഭാഗമായി സൂര്യയെ ബീച്ചില്‍ പൊരിവെയിലത്ത് മണിക്കൂറുകള്‍ ചെരുപ്പിടാതെ നടത്തിച്ചു.

നൂറുകണക്കിന് ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ മുന്നില്‍ വച്ച് ചീത്ത വിളിച്ചു. പോസ്റ്റ് പ്രൊഡക്‌ഷനും മറ്റുമായി നാൽപത് ദിവസത്തോളം ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരുന്നു. കോടികൾ സൂര്യയ്ക്കു ചെലവാകുകയും ചെയ്തു. എന്നാലും ഒട്ടും ഒത്തു പോകാൻ സാധിക്കാത്തതിനാലാണ് സൂര്യ ചിത്രത്തിൽ നിന്ന് പിന്മാറിയത്. എന്നാല്‍ സംവിധായകൻ ബാല സൂര്യയെ തല്ലി എന്ന് പറയുന്നത് കെട്ടു കഥയാണെന്നും മാധ്യമ പ്രവർത്തകൻ പറഞ്ഞു. മമിതയ്ക്കു പുറമെ നായികാ വേഷം കൈകാര്യം ചെയ്യേണ്ടിയിരുന്ന കൃതി ഷെട്ടിയും ചിത്രം വേണ്ടെന്നു വെച്ചു എന്നാണ് മാധ്യമ പ്രവർത്തകൻ പറയുന്നത്.

അതേസമയം ബോക്സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ് പ്രേമലു. മമ്മൂട്ടിയുടെ ഭ്രമയുഗത്തിനൊപ്പം ഇറങ്ങിയാണ് പ്രേമലു 70 കോടി നേടിയിരിക്കുന്നത്. ഗിരിഷ് എഡി സംവിധാനം ചെയ്ത ചിത്രത്തിലെ നായകന്‍ നസ്ലന്‍ ആണ്. സംഗീത് പ്രതാപ്, ശ്യാം മോഹന്‍, അഖില ഭാര്‍ഘവന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 

More in Malayalam

Trending