Connect with us

രാധ മകള്‍ക്ക് കൊടുത്തത് 500 പവന്റെ സ്വര്‍ണ്ണം, ലക്ഷങ്ങള്‍ ചിലവാക്കിയ സ്വര്‍ണ്ണസാരി; വരന് 500 കോടിയ്ക്ക് മുകളില്‍ സ്വത്തുക്കള്‍; ഇതിനുംമാത്രം ക്യാഷ് എവിടുന്നു ആണെന്ന് അറിയോ?

Malayalam

രാധ മകള്‍ക്ക് കൊടുത്തത് 500 പവന്റെ സ്വര്‍ണ്ണം, ലക്ഷങ്ങള്‍ ചിലവാക്കിയ സ്വര്‍ണ്ണസാരി; വരന് 500 കോടിയ്ക്ക് മുകളില്‍ സ്വത്തുക്കള്‍; ഇതിനുംമാത്രം ക്യാഷ് എവിടുന്നു ആണെന്ന് അറിയോ?

രാധ മകള്‍ക്ക് കൊടുത്തത് 500 പവന്റെ സ്വര്‍ണ്ണം, ലക്ഷങ്ങള്‍ ചിലവാക്കിയ സ്വര്‍ണ്ണസാരി; വരന് 500 കോടിയ്ക്ക് മുകളില്‍ സ്വത്തുക്കള്‍; ഇതിനുംമാത്രം ക്യാഷ് എവിടുന്നു ആണെന്ന് അറിയോ?

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടി കാര്‍ത്തിക നായരുടേയും രോഹിത് മേനോന്റേയും വിവാഹം നടന്നത്. വലിയ ആഘോഷമായി ബ്രഹ്മാണ്ഡ വിവാഹം തന്നെയായിരുന്നു കാര്‍ത്തികയുടേത്. മുന്‍കാല നടിയായ രാധയുടേയും പ്രശസ്ത ബിസിനസുകാരനായ രാജശേഖരന്‍ നായരുടേയും മകളാണ് കാര്‍ത്തിക. അതുകൊണ്ട് തന്നെ താരസമ്പന്നമായ ചടങ്ങില്‍ ആര്‍ഭാടങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. വിവാഹത്തില്‍ കാര്‍ത്തിക അണിഞ്ഞ വസ്ത്രങ്ങളും ആഭരണങ്ങളും വിലയേറിയതായിരുന്നു.

കാസര്‍കോട് സ്വദേശികളായ രവീന്ദ്രന്‍ മേനോന്റെയും ശര്‍മ്മിളയുടെയും മകനാണ് വരന്‍ രോഹിത്. തിരുവനന്തപുരം കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. ഇപ്പോഴിതാ അത്യാഡംബരത്തില്‍ നടത്തിയ കാര്‍ത്തികയുടെ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് ബയല്‍വാന്‍ രംഗനാഥന്‍. പഴയകാല നടി രാധയുടെ മകളും നടിയുമായ കാര്‍ത്തിക നായരുടെ വിവാഹത്തെ കുറിച്ചും രാധയുടെ സ്വത്ത് വിവരങ്ങളെ കുറിച്ചുമാണ് ബയല്‍വാന്‍ രംഗനാഥന്‍ പ്രതികരിച്ചിരിക്കുന്നത്.

രാധയുടെ സമ്പത്തിന്റെ പ്രധാന ഉറവിടം നക്ഷത്ര ഹോട്ടലുകളാണ് എന്നാണ് രംഗനാഥന്‍ പറയുന്നത്. രാധയ്ക്ക് അഞ്ചു നക്ഷത്ര ഹോട്ടലുകളുണ്ട്. അവര്‍ സിനിമയില്‍ അഭിനയിച്ച് ഉണ്ടാക്കിയതെല്ലാം നക്ഷത്ര ഹോട്ടലുകളിലാണ് ഇന്‍വെസ്റ്റ് ചെയ്തത്. അതില്‍ നിന്നും നന്നായിട്ട് സമ്പാദിക്കുകയും ചെയ്തു. കൂടാതെ, അവരുടെ രണ്ട് പെണ്‍മക്കളെയും സിനിമ നടിയാക്കണം എന്നുള്ളത് അവരുടെ ആഗ്രഹം ആയിരുന്നു. രണ്ടുപേരെയും നടിയാക്കി എങ്കിലും സിനിമയില്‍ അമ്മയെ പോലെ ശോഭിക്കാന്‍ രണ്ടുപേര്‍ക്കും കഴിഞ്ഞില്ല.

സിനിമകളില്‍ നായികമാരെ ഫിക്‌സ് ചെയുന്നത് അവര്‍ വിജയിച്ച ഏതേലും പടത്തിലെ നായിക ആണോ എന്ന് നോക്കിയായിരിക്കും. അങ്ങിനെ വന്നതുകൊണ്ടാണ് രാധയുടെ രണ്ടുപെണ്‍മക്കള്‍ക്കും സിനിമയില്‍ ശോഭിക്കാന്‍ കഴിയാതെ പോയത്. അതുകൊണ്ട് ആയിരിക്കണം പെട്ടെന്ന് ഒരാളെ കല്യാണം കഴിപ്പിച്ചു വിട്ടത്. രാധയുടെ അമ്മ സരസമ്മ കേരള കോണ്‍ഗ്രസില്‍ വലിയ പദവിയില്‍ ഇരുന്ന ആളാണ്. അവരും അവരുടെ രണ്ടു പെണ്‍മക്കളായ അംബികയെയെയും രാധയെയും സിനിമ നടി ആക്കാന്‍ ആഗ്രഹിച്ചാണ് നടിമാരാക്കിയത്.

ചെന്നൈയില്‍ അംബിക,രാധയ്ക്ക് ഒരു സ്റ്റുഡിയോ ഉണ്ട്. 25 ഏക്കര്‍ പറമ്പിലാണ് അവരുടെ സ്റ്റുഡിയോ നില്‍ക്കുന്നത്. കുറെ വീടുകളും ഉണ്ട് ചെന്നൈയില്‍ അവര്‍ക്ക്. അംബിക രാധ എന്ന പേരില്‍ ഒരു തെരുവ് വരെയുണ്ട് ചെന്നൈയില്‍. അവിടെയുള്ള ബംഗ്ലാവിലാണ് അവര്‍ ഇപ്പോള്‍ താമസിക്കുന്നതെന്നും രംഗനാഥന്‍ വെളിപ്പെടുത്തുന്നു. അവര്‍ക്ക് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് ഒക്കെ ഉണ്ടായിരുന്നു. ദിണ്ടിഗല്ലില്‍ ഒരു മില്ല് ഉണ്ട് അവര്‍ക്ക്.

അംബികയും രാധയും ഒരു സഹോദരനും അടങ്ങുന്ന അവരുടെ കുടുംബത്തിന് ഇത്രയേറെ സ്വത്തുക്കള്‍ ഉണ്ടെന്നും അങ്ങിനെ ഉള്ള ആള്‍ക്ക് അവരുടെ മോള്‍ക്ക് ഒരു നൂറു പവന്റെ മുകളില്‍ കൊടുത്ത് കല്യാണം നടത്തുന്നത് വലിയ വിഷയം ഒന്നും അല്ലല്ലോയെന്നാണ് രംഗനാഥന്‍ ചൂണ്ടിക്കാണിക്കുന്നത്. രണ്ടു പെണ്‍മക്കളെയും രാധ അഭിനയത്തിലേക്ക് കൊണ്ട് വന്നെങ്കിലും മകനെ അതിലേക്ക് അവര്‍ കൊണ്ടുവരാതെ ഇരുന്നത് അവന് ഇഷ്ടമല്ലാത്തത് കൊണ്ടാണ്. അംബികയ്ക്കും രാധയ്ക്കും ഒരു സഹോദരന്‍ ഉണ്ടായിരുന്നു, അയാളും അഭിനയത്തിലേക്ക് വന്നില്ല.

ഇവരുടെ അവരുടെ സ്റ്റുഡിയോയുടെ നടത്തിപ്പ് ആയിരുന്നു അയാള്‍ക്ക്. നമ്മളെക്കാള്‍ ബുദ്ധിശാലിയാണ് രാധ. 500 പവന്റെ സ്വര്‍ണം കൊടുത്ത് രാധ മകളെ കെട്ടിച്ചിട്ടുണ്ട് എങ്കില്‍ മരുമകന്‍ ആയ പയ്യന്റെ കയ്യില്‍ ഉറപ്പായും ഒരു 500 കോടിയ്ക്ക് മുകളില്‍ ഉള്ള സ്വത്തുക്കള്‍ ഉണ്ടാവുമെന്നാണ് രംഗനാഥന്‍ പറയുന്നത്. സാധാരണ കാശുകാരന് ഒന്നും രാധ മോളെ കെട്ടിച്ചു കൊടുക്കുകയോ മരുമകന്‍ ആക്കുകയോ ചെയ്യില്ല. കാര്‍ത്തികയെ വിവാഹം ചെയ്ത രോഹിത്തിന്റെ കയ്യില്‍ ഉറപ്പായിട്ടും 500 കോടിയ്ക്ക് മുകളില്‍ സ്വത്തും അതിന് അനുസരിച്ചുള്ള ജോലിയും ഉള്ള ആളായിരിക്കും.

അയാള്‍ ഒരു സിനിമ നടന്‍ ഒക്കെ ആയിരുന്നെങ്കില്‍ എല്ലാവരും അയാളുടെ സ്വത്തു വിവരങ്ങള്‍ ഒക്കെ പറഞ്ഞേനെ. വിഐപി കുടുംബത്തില്‍ ആണ് രാധ മോളെ കെട്ടിച്ചു വിട്ടത്. അംബാനി കുടുംബത്തില്‍ ഒക്കെ പെണ്ണ് കൊടുക്കില്ലേ അതുപോലെ ആണെന്നും രംഗനാഥന്‍ വിശദീകരിക്കുന്നു. കാര്‍ത്തികയുടെ പയ്യന്‍ രോഹിത്തും രാധയുമൊക്കെ ഇന്‍കം ടാക്‌സ് കൃത്യമായി അടക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവര്‍ പരസ്യമായി നടത്തിയ കല്യാണത്തിന്റെ പേരില്‍ ആ വീട്ടിലേക്ക് ചെലവാക്കിയ കാശിന്റെ കണക്ക് ചോദിച്ച് ആര്‍ക്കും കയറി ചെല്ലാന്‍ പറ്റില്ല.

500 പവന്റെ സ്വര്‍ണവും ലക്ഷങ്ങള്‍ ചിലവാക്കിയ പട്ടുസാരിയും ആയിരുന്നു കാര്‍ത്തികയ്ക്ക്. ആ സാരിയൊക്കെ സ്‌പെഷ്യല്‍ ആയി ചെയ്യിപ്പിച്ചതാണ്. അതും സ്വര്‍ണം കൊണ്ട് ചെയ്യിപ്പിച്ചത്. ഭക്ഷണം ഒക്കെ കെങ്കേമം ആയിരുന്നു. ഇവര്‍ക്ക് ഇതിനുമാത്രം ക്യാഷ് എവിടുന്നു ആണെന്ന് എല്ലാവരും ചിന്തിക്കും. അവരുടെ സ്റ്റുഡിയോ കല്ല് വിലയ്ക്ക് വിറ്റാലും നൂറുകോടി രൂപ കിട്ടുമെന്നും ടാക്‌സ് അടയ്ക്കുന്നത് കൊണ്ട് ഇന്‍കം ടാക്‌സ് റെയിഡ് ഒന്നും വരില്ലെന്നും രംഗനാഥന്‍ പറയുന്നു.

More in Malayalam

Trending

Recent

To Top