Connect with us

ചില നടന്‍മാര്‍ക്ക് സരിതയോട് അസൂയ തോന്നിയിരുന്നു, ആ നടന്‍ സരിതയുടെ സീനുകള്‍ വെട്ടി മാറ്റാന്‍ സംവിധായകനോട് ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി ചെയ്യാറു ബാലു

Malayalam

ചില നടന്‍മാര്‍ക്ക് സരിതയോട് അസൂയ തോന്നിയിരുന്നു, ആ നടന്‍ സരിതയുടെ സീനുകള്‍ വെട്ടി മാറ്റാന്‍ സംവിധായകനോട് ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി ചെയ്യാറു ബാലു

ചില നടന്‍മാര്‍ക്ക് സരിതയോട് അസൂയ തോന്നിയിരുന്നു, ആ നടന്‍ സരിതയുടെ സീനുകള്‍ വെട്ടി മാറ്റാന്‍ സംവിധായകനോട് ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി ചെയ്യാറു ബാലു

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് സരിത. ശ്രദ്ധേയമായ ഒട്ടനവധി സിനിമകളില്‍ സരിതയ്ക്ക് കഴിഞ്ഞു. പ്രമുഖ ഫിലിം മേക്കര്‍ കെ ബാലചന്ദറുടെ നിരവധി സിനിമകളില്‍ സരിത അഭിനയിച്ചു. സരിത അക്കാലത്ത് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു. മലയാളത്തിലും കന്നയിലും ശ്രദ്ധേയ വേഷങ്ങള്‍ സരിതയ്ക്ക് ലഭിച്ചിട്ടുണ്ട്. അതുവരെ കണ്ട് വന്ന നായികാ സങ്കല്‍പ്പങ്ങള്‍ക്ക് പുറത്ത് നിന്ന നടിയായിരുന്നു സരിക. നായികയാകാനുള്ള സൗന്ദര്യമില്ലെന്ന കുറ്റപ്പെടുത്തലുകളും സരിതയ്ക്ക് കേള്‍ക്കേണ്ടി വന്നു.

എന്നാല്‍ പ്രഗല്‍ഭരായ സംവിധായകരുടെ പ്രിയ നായികയായി സരിത കരിയറില്‍ തുടര്‍ന്നു. ആരെയും വിസ്മയിപ്പിക്കുന്ന അഭിനയ മികവാണ് സരിതയുടേത്. തമിഴ്, തെലുങ്ക്, കന്നഡ സിനിമാ ലോകത്ത് നിന്നും നിരവധി പുരസ്‌കാരങ്ങള്‍ സരിതയെ തേടിയെത്തി. നാല് തവണയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം സരിത നേടിയത്. കരിയറിലെ നീണ്ട ഇടവേളയ്ക്ക് ശേഷം ഈ വര്‍ഷം ശിവകാര്‍ത്തികേയന്‍ നായകനായ മാവീരന്‍ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് സരിത തിരിച്ചെത്തി. ഇന്നും സരിതയ്ക്ക് പ്രേക്ഷകരുടെ മനസില്‍ സ്ഥാനമുണ്ട്.

സരിതയുടെ പെര്‍ഫോമന്‍സ് നായകന്‍മാരുടെ അഭിനയത്തെ കവച്ച് വെച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് ചെയ്യാറു ബാലു. മൗന ഗീതങ്ങള്‍ എന്ന സിനിമയില്‍ ഭാഗ്യരാജ് നന്നായി അഭിനയിച്ചെങ്കിലും സരിതയുടെ ക്ലോസ് അപ്പ് ഷോട്ടിലുള്ള കരച്ചിലില്‍ നടിക്കാണ് പ്രേക്ഷകരുടെ കൈയടി ലഭിച്ചത്. ഇക്കാര്യം ഭാഗ്യരാജ് തന്നെയാണ് തുറന്ന് പറഞ്ഞതെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.

ചില നടന്‍മാര്‍ക്ക് സരിതയോട് അസൂയ തോന്നിയിരുന്നെന്നും ഫിലിം ജേര്‍ണലിസ്റ്റ് പറയുന്നു. ഒരു ഹീറോ അഭിനയിച്ച് കഴിഞ്ഞ ശേഷം സിനിമയുടെ റഫ് കണ്ടു. കണ്ടപ്പോള്‍ സരിതയാണ് സിനിമയില്‍ മുന്നിട്ട് നില്‍ക്കുന്നതെന്ന് തോന്നി. സരിതയുടെ സീനുകള്‍ വെട്ടി മാറ്റാന്‍ സംവിധായകനോട് ആവശ്യപ്പെട്ടു. എന്നാല്‍ സംവിധായകന്‍ ഇതിന് തയ്യാറായില്ല.

നിങ്ങള്‍ ഇനി അഭിനയിച്ചില്ലെങ്കിലും കുഴപ്പമില്ല മറ്റൊരു ഹീറോയെ വെച്ച് എടുക്കാം, പക്ഷെ സരിതയുടെ സീനുകള്‍ നീക്കാന്‍ പറ്റില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയെന്നും ചെയ്യാറു ബാലു പറയുന്നു. അഭിനയ മികവ് കാരണം ഹീറോകള്‍ ഭയന്ന നടിയായിരുന്നു സരിതയെന്നും ചെയ്യാറു ബാലു വ്യക്തമാക്കി. സരിത കരിയറില്‍ ഉയര്‍ന്ന് വരുന്നതില്‍ പല നടിമാര്‍ക്കും അനിഷ്ടം തോന്നിയിരുന്നെന്നും ചെയ്യാറു ബാലു വ്യക്തമാക്കി.

രണ്ട് നായികമാരുള്ള സിനിമകളില്‍ സരിതയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് ചില നടിമാര്‍ പറഞ്ഞിട്ടുണ്ട്. സരിതയ്ക്ക് അതില്‍ വിഷമം തോന്നിയിട്ടുണ്ട്. സംവിധായകന്‍ കെ ബാലചന്ദറാണ് അന്ന് സരിതയെ സമാധാനിപ്പിച്ചതെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.

വിവാഹമോചനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ശേഷമാണ് സരിത ദുബായിലേക്ക് പോകുന്നതെന്നും ചെയ്യാറു ബാലു പറയുന്നു. ഇപ്പോള്‍ ചെന്നെയിലേക്ക് നടി തിരിച്ചെത്തിയെന്നും ഇദ്ദേഹം വ്യക്തമാക്കി. നായികയായി പേരെടുത്തെങ്കിലും മറ്റ് നടിമാര്‍ക്ക് ഡബ് ചെയ്യാനും സരിത മടിച്ചിരുന്നില്ല. നടി വിജയശാന്തിക്ക് നിരവധി സിനിമകളില്‍ വിജയശാന്തിക്ക് ഡബ് ചെയ്തത്.

കെ ബാലചന്ദറിന്റെ മരൊ ചരിത്ര എന്ന സിനിമയാണ് സരിതയ്ക്ക് കരിയറില്‍ വഴിത്തിരിവാകുന്നത്.കമല്‍ ഹാസനാണ് ചിത്രത്തില്‍ നായകനായെത്തിയത്. കെ ബാലചന്ദറിന്റെ നിരവധി സിനിമകളില്‍ സരിത തുടര്‍ന്നും അഭിനയിച്ചു. സരിതയുടെ ഗുരുസ്ഥാനീയനായിരുന്നു അദ്ദേഹം. നടനും എംഎല്‍എയുമായ മുകേഷിന്റെ മുന്‍ഭാര്യയാണ് സരിത. 1988 ല്‍ വിവാഹിതരായ ഇരുവരും 2011 ലാണ് വേര്‍പിരിഞ്ഞത്.

രണ്ട് വിവാഹങ്ങളാണ് സരിതയുടെ ജീവിതത്തില്‍ നടന്നത്. വെങ്കട സുബ്ബയ എന്നായിരുന്നു ആദ്യ ഭര്‍ത്താവിന്റെ പേര്. 1975 ല്‍ വിവാഹിതരായ ഇരുവരും ഒരു വര്‍ഷത്തിനുള്ളില്‍ പിരിഞ്ഞു. പിന്നീട് നടനും ഇപ്പോള്‍ എംഎല്‍എയുമായ മുകേഷിനെ സരിത വിവാഹം ചെയ്തു. 1988 ലായിരുന്നു വിവാഹം. ശ്രാവണ്‍, തേജസ് എന്നീ രണ്ട് മക്കളും ഇവര്‍ക്ക് പിറന്നു. 2011 ല്‍ ഈ വിവാഹബന്ധവും അവസാനിച്ചു. മക്കളോടൊപ്പം സരിത യുഎഇയിലേക്ക് താമസം മാറുകയും ചെയ്തു.

14ാമത്തെ വയസില്‍ അഭിനയിച്ച് തുടങ്ങിയതാണ്. എന്നെ നോക്കാന്‍ കൂടെയൊരാള്‍ വേണമായിരുന്നു. അതിനാണ് കല്യാണം കഴിച്ചത്. സന്തോഷത്തോടെയുള്ളൊരു കുടുംബജീവിതമായിരുന്നു ആഗ്രഹിച്ചത്. കല്യാണം കഴിഞ്ഞതോടെയാണ് ജീവിതം മാറിയത്. എനിക്ക് റസ്റ്റ് കിട്ടുന്ന പോലെ തോന്നിയിരുന്നില്ല. എനിക്ക് വേണ്ടി ഞാന്‍ ജോലി ചെയ്യണമായിരുന്നു. രണ്ട് മാസം ഗര്‍ഭിണിയായിരിക്കുന്നതിനിടയിലാണ് എന്റെ അച്ഛന്‍ മരിച്ചത്. അച്ഛനായിരുന്നു എന്റെ എല്ലാം. ലോകം പഠിക്കാന്‍ തുടങ്ങിയത് അപ്പോഴാണ്.

ലോകം അറിഞ്ഞ ദിവസമാണ് അദ്ദേഹം വിവാഹിതനായെന്ന് ഞാനും അറിഞ്ഞത്. എനിക്ക് ഡിവോഴ്‌സ് കിട്ടിയിരുന്നില്ല. 2011 ല്‍ ഞാന്‍ വിവാഹമോചന ഹര്‍ജി പിന്‍വലിച്ചിരുന്നു. അതുകഴിഞ്ഞ് മോനെ വിളിച്ച് അദ്ദേഹം ഡിവോഴ്‌സ് കിട്ടിയെന്ന് പറഞ്ഞിരുന്നു. എന്റെ അറിവില്ലാതെ അദ്ദേഹത്തിന് എങ്ങനെയാണ് ഡിവോഴ്‌സ് കിട്ടിയതെന്നറിയില്ലെന്നായിരുന്നു മുകേഷുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സരിത പറഞ്ഞത്.

Continue Reading

More in Malayalam

Trending