Connect with us

കനകയ്ക്ക് സിനിമാ രംഗത്ത് ഒരു ബന്ധുവുണ്ട്; നടിയെ വീടിന് പുറത്തെത്തിക്കാനുള്ള വഴി ഇത്!; കനകയെ കുറിച്ച് ചെയ്യാറ് ബാലു

News

കനകയ്ക്ക് സിനിമാ രംഗത്ത് ഒരു ബന്ധുവുണ്ട്; നടിയെ വീടിന് പുറത്തെത്തിക്കാനുള്ള വഴി ഇത്!; കനകയെ കുറിച്ച് ചെയ്യാറ് ബാലു

കനകയ്ക്ക് സിനിമാ രംഗത്ത് ഒരു ബന്ധുവുണ്ട്; നടിയെ വീടിന് പുറത്തെത്തിക്കാനുള്ള വഴി ഇത്!; കനകയെ കുറിച്ച് ചെയ്യാറ് ബാലു

മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയില്‍ സ്ഥാനം പിടിക്കാന്‍ കനകയ്ക്കായി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തീയറ്ററില്‍ പ്രദര്‍ശനം നടത്തിയ സിനിമ ആയിരുന്നു ഗോഡ് ഫാദര്‍. ഇതില്‍ നായികയായി എത്തിയ കനക മികച്ച പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്.

മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായും കനക ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വിയറ്റനാം കോളനി എന്നി ചിത്രത്തില്‍ കൂടി അഭിനയിച്ച താരം തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ഹിറ്റ് നായികയായി മാറുക ആയിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം നായികയായി എത്തിയ കനക തിളങ്ങി നിന്ന സമയം ആയിരുന്നു കനകയുടെ അപ്രതീക്ഷിത പിന്‍വാങ്ങല്‍.2000ല്‍ റിലീസ് ചെയ്ത മഴ തേന്‍മഴ എന്ന ചിത്രത്തിലാണ് കനക അവസാനമായി അഭിനയിച്ചത്.

പിന്നീട് അഭിനയ രംഗത്ത് നിന്ന് അപ്രത്യക്ഷമായ താരത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നു. ഒരുപാട് നാളുകള്‍ക്ക് ഇപ്പുറം കനക മരണപ്പെട്ടു എന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതോടെയായിരുന്നു കനക വീണ്ടും എല്ലാവരുടെയും ചര്‍ച്ചാ വിഷയമാകുന്നത്. എന്നാല്‍ വലിയ തോതില്‍ ഈ വാര്‍ത്ത പരന്നതോടെ താന്‍ ജീവനോടെ തന്നെ ഉണ്ടെന്ന് പറഞ്ഞ് കനക തന്നെ രംഗത്തെത്തിയിരുന്നു.

അടുത്തിടെ നടിയുടെ വീടിന് തീ പിടിച്ചത് വാര്‍ത്തയായിരുന്നു. ഫയര്‍ഫോഴ്‌സിനെ പോലും അകത്ത് കയറ്റാന്‍ കനക മടി കാണിച്ചിരുന്നു. പിന്നീട് ഒരുപാട് നേരം ഉദ്യോഗസ്ഥര്‍ സംസാരിച്ചതിനു ശേഷമാണ് കനക വാതില്‍ തുറന്നത് തന്നെ. ആ ബംഗ്ലാവ് കണ്ടാല്‍ പ്രേത ഭവനം പോലെയുണ്ടെന്നാണ് അന്ന് പലരും അഭിപ്രായപ്പെട്ടത്. അത്രയും ശോഷിച്ച നിലയിലായിരുന്നു അത്.

ഇപ്പോള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള, ഇടിഞ്ഞ് വീഴാറായ ഈ വീട്ടില്‍ അടച്ച് പൂട്ടി കഴിയുകയാണ് കനക. അയല്‍വാസികളുമായോ പുറംലോകവുമായി വലിയ ബന്ധം കനക വെക്കാറില്ല. അമ്മ ദേവികയുടെ മരണമാണ് കനകയെ ബാധിച്ചത്. കനകയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അമ്മയായിരുന്നു. ഗോഡ്ഫാദര്‍ സെറ്റില്‍ കനകയ്ക്ക് ഭക്ഷണം വാരിക്കൊടുത്തിരുന്നത് പോലും അമ്മയായിരുന്നെന്നാണ് സംവിധായകന്‍ സിദ്ദിഖ് മുമ്പൊരിക്കല്‍ പറഞ്ഞത്. അത്രമേല്‍ നിഴലായിരുന്ന അമ്മയുടെ മരണം കനകയെ സംബന്ധിച്ച് താങ്ങാന്‍ പറ്റുന്നതായിരുന്നില്ല.

കനകയുടെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് തമിഴ് സിനിമാ രംഗത്തെ മാധ്യമപ്രവര്‍ത്തകന്‍ ചെയ്യാറ് ബാലു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇടം നേടുന്നത്. വീട്ടിന് പുറത്തേയ്ക്ക് കൊണ്ട് വന്ന് കനകയെ സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ട് വരാന്‍ ആര്‍ക്കും പറ്റുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാനും കനക തയ്യാറല്ലെന്ന് ഇദ്ദേഹം വെളിപ്പെടുത്തി.

കുറച്ച് നാള്‍ മുമ്പ് കനകയുടെ വീട്ടില്‍ തീപ്പിടുത്തമെന്ന് പറഞ്ഞ് വലിയ സംസാരമായിരുന്നു. മീഡിയകളെല്ലാം പോയപ്പോള്‍ കനകയുടെ അച്ഛന്‍ ലാഘവത്തോടെയാണ് പ്രതികരിച്ചത്. കനകയുടെ വീട്ടില്‍ പോയപ്പോള്‍ മീഡിയക്കാര്‍ വരേണ്ട നിങ്ങളെ ആരെങ്കിലും വിളിച്ചോ എന്നാണ് ചോദിച്ചത്.

വീട് കത്തിയാലും ഇല്ലെങ്കിലും എന്താണ്, എന്റെ കാര്യങ്ങളല്ലാതെ നിങ്ങള്‍ക്ക് വേറെ വാര്‍ത്തയില്ലേ എന്നൊക്കെ ചോദിച്ച് ഭയങ്കര ദേഷ്യത്തില്‍ സംസാരിച്ചു. വീട്ടിന് പുറത്തേ ഇറങ്ങില്ല. ആരെങ്കിലും സഹായിക്കാന്‍ വന്നാല്‍ അവരെയും വഴക്ക് പറഞ്ഞ് മടക്കുമെന്നും ചെയ്യാറ് ബാലു പറഞ്ഞു.

‘തന്റെ മകള്‍ സിനിമാ നടിയാവേണ്ട എന്ന് തുടക്കത്തില്‍ അമ്മ ദേവികയ്ക്ക് തോന്നിയിരുന്നു. ഒരുപക്ഷെ നടി ആയിരുന്നില്ലെങ്കില്‍ ഇന്ന് കല്യാണം കഴിച്ച് ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ജീവിച്ചേനെ. കനകയ്‌ക്കൊപ്പം സിനിമ ചെയ്ത ചിലര്‍ അവരെ സഹായിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എനിക്കൊന്നും വേണ്ട എന്നെ വെറുതെ വിട്, ഞാന്‍ സന്തോഷത്തിലാണെന്ന് കനക പറഞ്ഞു.

ഇതിനൊക്കെയപ്പുറം കനകയ്ക്ക് സിനിമാ രംഗത്ത് ഒരു ബന്ധുവുണ്ട്’. ‘മ്യൂസിക് ഡയരക്ടര്‍ ധരണ്‍ കനകയുടെ അമ്മ ദേവിയുടെ ജേഷ്ഠന്റെ മകനാണ്. ധരണിനോട് ചോദിച്ചപ്പോള്‍ എനിക്കും ആ കുടുംബത്തിനും വലിയ ബന്ധമില്ലെന്നാണ് പറഞ്ഞത്’ എന്നും ചെയ്യാറ് ബാലു പറഞ്ഞു.

കരകാട്ടക്കാരന്‍ എന്ന തമിഴ് സിനിമയിലൂടെയാണ് കനക അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. 1989 ലിറങ്ങിയ സിനിമ വന്‍ ഹിറ്റായിരുന്നു. മലയാളത്തില്‍ ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഭാഗമാവാനും കനകയ്ക്ക് കഴിഞ്ഞു. കനകയുടെ അമ്മ ദേവികയും നടിയായിരുന്നു. അച്ഛനുമായി അകല്‍ച്ചയിലാണ് കനക. ദേവികയും കനകയുടെ പിതാവും നേരത്തെ അകന്നതായിരുന്നു. മകള്‍ക്ക് വേണ്ടിയായിരുന്നു ദേവിക പിന്നീട് ജീവിച്ചത്. കനകയെക്കുറിച്ച് പഴയ കാല നടി കുട്ടി പത്മിനിയും മുമ്പൊരിക്കല്‍ സംസാരിച്ചിരുന്നു. അമ്മയുടെ മരണം ഉള്‍ക്കൊള്ളാന്‍ കനകയ്ക്ക് കഴിഞ്ഞില്ലെന്നാണ് ഇവര്‍ പറഞ്ഞത്.

More in News

Trending

Recent

To Top