Movies
ദൃശ്യം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു,നായികയായി തൃഷ;ആകാംഷയോടെ ആരാധകർ!
ദൃശ്യം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു,നായികയായി തൃഷ;ആകാംഷയോടെ ആരാധകർ!
By
മോഹൻലാലിന്റെ ചിത്രങ്ങൾ വളരെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.ഇപ്പോളിതാ ആരാധകർക്ക് സന്തോഷം പകരുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്.മോഹൻലാലിന്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ദൃശ്യത്തിന്റെ സംവിധായകൻ ജീത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി വീണ്ടുമൊരു ചിത്രമെടുക്കുന്നു.ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി തൃഷയെത്തുമെന്നതാണ് ഏറ്റവും പുതിയ വാർത്ത.മോഹൻലാൽ ആരാധകർക്ക് വളരെ സന്തോഷം പകരുന്ന വാർത്തയാണിത്.വർഷങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസെഫും ഒന്നിക്കുന്ന ചിത്രമാണിത്.
കുറ്റാന്വേഷണത്തിന്റെ കഥപറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബർ ആദ്യവാരം തുടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.മലയാളസിനിമാ ലോകത്തിന് ആദ്യമായി 50 കോടി സമ്മാനിച്ചത് ദൃശ്യമായിരുന്നു. അഞ്ചരക്കോടിക്ക് പൂർത്തിയാക്കിയ ചിത്രം മലയാള സിനിമാ വ്യവസായത്തിനു തന്നെ പുത്തനുണർവേകുകയായിരുന്നു. ദൃശ്യത്തിന്റെ പാത പിന്തുടർന്നാണ് പ്രേമം, ഒപ്പം, പുലിമുരുകൻ തുടങ്ങിയ ചിത്രങ്ങളെല്ലാം സഞ്ചരിച്ചത്. ഇതിൽ പുലിമുരുകൻ മലയാളത്തിലെ ആദ്യ നൂറുകോടിപ്പടമാവുകയും ചെയ്‌തു.
jeethu joseph’s new film with mohanlal