Movies
ഇതുപോലുള്ള റോളുകൾ ചെയ്യാൻ ഇന്ത്യൻ സിനിമയിൽ മമ്മുക്ക അല്ലാതെ വേറെ ഒരു നടനും ഉണ്ടാവില്ല;മോഹൻലാൽ ആരാധകന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ!
ഇതുപോലുള്ള റോളുകൾ ചെയ്യാൻ ഇന്ത്യൻ സിനിമയിൽ മമ്മുക്ക അല്ലാതെ വേറെ ഒരു നടനും ഉണ്ടാവില്ല;മോഹൻലാൽ ആരാധകന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ!
By
മലയാളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള രണ്ട് സൂപ്പർ സ്റ്റാറുകളാണ് മമ്മൂട്ടിയും മോഹൻലാലും.മമ്മൂട്ടിയുടെ അഭിനയ മികവ് തെളിയിച്ചു തരുന്ന സിനിമകളിൽ ഒന്നാണ് സൂര്യമാനസത്തിലെ പുട്ടൂറുമീസ്.ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം മലയാളികൾ ഒരിക്കലും മറക്കാൻ ഇടയില്ല.ഏത് കഥാപാത്രവും നിഷ്പ്രയാസം തനിക്ക് വഴങ്ങുമെന്ന് മമ്മൂട്ടി മലയാളികൾക്ക് കാട്ടി തന്ന ചിത്രം.
ഇപ്പോളിതാ ഒരു മോഹൻലാൽ ആരാധകൻ സൂര്യമാനസം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് എഴുതിയ ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കാലങ്ങൾക്കിപ്പുറം താര യുദ്ധങ്ങൾ മലയാള സിനിമയിൽ മുറുകുമ്പോൾ മമ്മൂട്ടി എന്ന താരത്തെ അവഹേളിക്കാനും അദ്ദേഹത്തിന്റെ ആരാധകരുമായി കൊമ്പുകോർക്കാനും ഉപയോഗിക്കുന്ന ഒരു മാർഗമായാണ് സൂര്യമാനസത്തിലെ പുട്ടുറുമീസ് എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്റെ സൂര്യമാനസത്തിലെ ഫോട്ടോകൾ ഉപയോഗിച്ച് ട്രോളുകളും ധാരാളമായി സമൂഹമാധ്യമങ്ങളും നിലനിൽക്കുന്നു.അപ്പോഴും അഭിനയ മികവിന്റെ ആ അതുല്യ പ്രതിഭയെ പ്രശംസിക്കാൻ പലരും മടിക്കുകയാണ്.ഇപ്പോളിതാ ഹാരിസ് എഴുതിയ കുറിപ്പാണ് ജനശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്നത്.അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം തുറന്ന എഴുതിയിരിക്കുന്നത്. വളരെ മികച്ച പിന്തുണയാണ് കുറുപ്പിനെ ഇപ്പോൾ മമ്മൂട്ടി ആരാധകരുടെ പക്ഷത്തു നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
“സൂര്യമാനസത്തിലെ ഇക്കയുടെ ഫോട്ടോകൾ ഉപയോഗിച്ച് ഒരുപാട് ട്രോളുകളും കളിയാക്കലുകളും കാണാറുണ്ട്.എന്നാൽ അവർ പോലും മനസിലാക്കാത്ത ഒരു കാര്യമുണ്ട്.ഇതുപോലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ താൻ ആരാധിക്കുന്ന നടനെ കൊണ്ട് ചെയ്യാൻ പറ്റില്ല എന്ന സത്യം. ഇതുപോലുള്ള റോളുകൾ ചെയ്യാൻ ഇന്ത്യൻ സിനിമയിൽ മമ്മുക്ക അല്ലാതെ വേറെ ഒരു നടനും ഉണ്ടാവില്ല. ഇക്കാ ഫാനല്ല എന്നാൽ ഉള്ളത് ഞാൻ പറയും.
“പട്ടുറുമീസ് ഇഷ്ടം”.NB:ഇനി പോസ്റ്റ് കണ്ട് ഞാൻ ഇക്കാ ഫാൻ ആണെന്ന് പറഞ്ഞ് ആരും വരണ്ട.അങ്ങനെ കരുതുന്നുണ്ടെങ്കിൽ എനിക്ക് ഒന്നുമില്ല ഈ നെഞ്ചിനകത്ത് അന്നും ഇന്നും എന്നും ലാലേട്ടൻ മാത്രം.”
mohanlal fan’s facebook post about mammootty