Connect with us

കാവ്യയുടെ കൈപിടിച്ച് സുരേഷേട്ടന്റെ വീട്ടിലേക്ക് ഓടിയെത്തി!!! ഭാഗ്യയെ അനുഗ്രഹിച്ച് ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

Malayalam

കാവ്യയുടെ കൈപിടിച്ച് സുരേഷേട്ടന്റെ വീട്ടിലേക്ക് ഓടിയെത്തി!!! ഭാഗ്യയെ അനുഗ്രഹിച്ച് ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

കാവ്യയുടെ കൈപിടിച്ച് സുരേഷേട്ടന്റെ വീട്ടിലേക്ക് ഓടിയെത്തി!!! ഭാഗ്യയെ അനുഗ്രഹിച്ച് ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

സുരേഷ് ഗോപിയുടെ മകൾ വിവാഹജീവിതത്തിലേക്ക് കടക്കുമ്പോൾ, ഭാര്യ കാവ്യാ മാധവനെയും കൂട്ടി ദിലീപ് വീട്ടിലെത്തിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മണവാട്ടിയായ ഭാഗ്യാ സുരേഷ് ഗോപിയേയും സഹോദരങ്ങളായ മാധവ്, ഭാവ്നി എന്നിവരെയും ദിലീപും കാവ്യാ മാധവനും സന്ദർശിച്ചു. സുരേഷ് ഗോപിയുടെ ഭാര്യ രാധികാ സുരേഷ് ഗോപിയേയും ചിത്രങ്ങളിൽ കാണാം. സുരേഷ് ഗോപിയുടെ ഇളയമകനും നടനുമായ മാധവ് സുരേഷ് ഗോപിയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. വിവാഹത്തിന് വരുമ്പോൾ മീനാക്ഷിയും മാമാട്ടിയും കൂടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. കുടുംബാംഗങ്ങൾ എല്ലാവരുടെയും ഒപ്പം നിന്ന് കൊണ്ട് അവർ ഫോട്ടോയ്ക്ക് പോസ് ചെയ്തു.

മീശ മാധവൻ സിനിമ ഇറങ്ങുന്ന വേളയിൽ മാധവ് സുരേഷ് തീരെ ചെറിയ കുഞ്ഞായിരുന്നു. അന്ന് ഒരു പരിപാടിക്ക് പോയതിന്റെ ഇടയിൽ കാവ്യയുടെ മുറിയിലെത്തി ഇടയ്ക്കിടെ ചിങ്ങമാസം വന്നുചേർന്നാൽ… എന്ന പാട്ടു പാടിയ കാര്യം കാവ്യാ മാധവൻ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. പ്രണയവിവാഹമാണ്. വളരെ ചെറിയ ചടങ്ങിലാണ് ഭാഗ്യയുടെ വിവാഹനിശ്ചയം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഭാഗ്യയുടെ സംഗീത്, ഹൽദി ചടങ്ങുകൾ പ്രൗഢഗംഭീരമായി നടന്നിരുന്നു. ഇനി ഗുരുവായൂർ ക്ഷേത്ര നടയിൽ വിവാഹത്തിനായി കേവലം മൂന്നു ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിഥിയായി എത്തുന്ന വേള കൂടിയാകും ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹം. സുരേഷ് ഗോപിയും ഭാര്യയും മകളും ഡൽഹിയിൽ നേരിട്ടെത്തി അദ്ദേഹത്തെ വിവാഹത്തിന് ക്ഷണിക്കുകയായിരുന്നു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top