Connect with us

വിവാദങ്ങൾക്കൊടുവിൽ ഇന്ത്യ – വിൻഡീസ് മത്സരത്തിനൊരുങ്ങി തിരുവനന്തപുരം സ്പോർട്സ് ഹബ്ബ് ; മഴ ഭീഷണിയിൽ ആശങ്കയോടെ ക്രിക്കറ്റ് പ്രേമികൾ ..

Malayalam Breaking News

വിവാദങ്ങൾക്കൊടുവിൽ നവംബറിൽ തിരുവനന്തപുരത്ത് ക്രിക്കറ്റ് മാമാങ്കം അരങ്ങേറാൻ ഒരുങ്ങുകയാണ്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഏകദിന മൽസരം ഉൾപ്പെടെ വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ മൽസരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. രണ്ടു ടെസ്റ്റുകളും അഞ്ച് ഏകദിനവും മൂന്നു ട്വന്റി20 മൽസരങ്ങളും ഉൾപ്പെടുന്ന പരമ്പര ഒക്ടോബർ നാലിന് ആരംഭിച്ച് നവംബർ 11ന് അവസാനിക്കും. ഏകദിന പരമ്പരയിലെ മൂന്നാമത്തെ മൽസരമാണ് ഇവിടെ നടത്തുകയെന്നായിരുന്നു അറിയിപ്പെങ്കിലും പുതിയ അറിയിപ്പനുസരിച്ച് അഞ്ചാമത്തെ മൽസരമാണ് തിരുവനന്തപുരത്തു നടക്കുക.

കൊച്ചിയിൽ കളി നടത്താനുള്ള നീക്കങ്ങളുടെ പേരിൽ ഏറെ നാളത്തെ അനിശ്ചിതത്വത്തിനുശേഷമാണ് കളി തിരുവനന്തപുരത്തു തന്നെയാക്കാൻ തീരുമാനിച്ചത്. കൊച്ചി കലൂർ സ്‌റ്റേഡിയത്തിലെ രാജ്യാന്തര ഫുട്‌ബോൾ മൈതാനം കുത്തിപ്പൊളിച്ചു ക്രിക്കറ്റ് പിച്ചൊരുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധമുയർന്നതോടെ ബിസിസിഐ ഇടപെടുകയായിരുന്നു. സർക്കാരും തിരുവനന്തപുരത്തു മൽസരം നടത്തണമെന്ന നിലപാട് എടുത്തതോടെ കെസിഎ വഴങ്ങി.

അതേസമയം, മൽസരത്തിനു തലസ്ഥാനത്ത് ഒരുക്കങ്ങൾ തുടങ്ങി. കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ പിച്ചുകളുടെ നിർമാണം പൂർത്തിയായി. കോർപറേറ്റ് ബോക്സുകളുടെ നിർമാണവും ഗാലറിയിലെ ഗേറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്. ടിക്കറ്റ് വിൽപനയ്ക്കു പ്രഫഷനൽ ഏജൻസികളുമായുള്ള ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞു.എന്നാൽ മാസങ്ങളായി തുടരുന്ന മഴ കളിക്ക് തടസ്സമാകുമോ എന്ന ആശങ്ക നിലനില്കുനുണ്ട്. കഴിഞ്ഞ വര്ഷം നവംബറിലാണ് ഇന്ത്യയും ന്യുസിലന്ഡും തമ്മിലുള്ള മത്സരം കാര്യവട്ടത്ത് നടന്നത് .

മൽസരക്രമം ഇങ്ങനെ

∙ ടെസ്റ്റ്

1–ാം ക്രിക്കറ്റ് ടെസ്റ്റ് – രാജ്കോട്ട് (ഒക്ടോബർ 4–8)
രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് – ഹൈദരാബാദ് (ഒക്ടോബർ 12–16)

∙ ഏകദിനം

ഒന്നാം ഏകദിനം – ഗുവാഹത്തി (ഒക്ടോബർ 21)
രണ്ടാം ഏകദിനം – ഇൻഡോർ (ഒക്ടോബർ 24)
മൂന്നാം ഏകദിനം – പുണെ (ഒക്ടോബർ 27)
നാലാം ഏകദിനം – മുംബൈ (ഒക്ടോബർ 29)
അഞ്ചാം ഏകദിനം – തിരുവനന്തപുരം (നവംബർ ഒന്ന്)

∙ ട്വന്റി20

ഒന്നാം ട്വന്റി20 – കൊൽക്കത്ത (നവംബർ നാല്)
രണ്ടാം ട്വന്റി20– ലക്നൗ (നവംബർ ആറ്)
മൂന്നാം ട്വന്റി20 – ചെന്നൈ (നവംബർ 11)

india-west indies fifth odi at thiruvananthapuram sports hub

More in Malayalam Breaking News

Trending

Recent

To Top