Connect with us

പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ അംബാസിഡറില്‍ വന്നിറങ്ങി മോഹന്‍ലാല്‍….. വഴി തടഞ്ഞ് പൊലീസ്….

Malayalam Breaking News

പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ അംബാസിഡറില്‍ വന്നിറങ്ങി മോഹന്‍ലാല്‍….. വഴി തടഞ്ഞ് പൊലീസ്….

പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ അംബാസിഡറില്‍ വന്നിറങ്ങി മോഹന്‍ലാല്‍….. വഴി തടഞ്ഞ് പൊലീസ്….

പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ അംബാസിഡറില്‍ വന്നിറങ്ങി മോഹന്‍ലാല്‍….. വഴി തടഞ്ഞ് പൊലീസ്….

പ്രേക്ഷകര്‍ നാളേറെയായി കാത്തിരിക്കുന്ന മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭത്തില്‍ പിറക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ചിത്രീകരണ സ്ഥലത്തും ആരാധകരുടെ തള്ളിക്കയറ്റമാണ്. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ആരാധകരുടെ ആരവങ്ങള്‍ക്കിടെ ഏറെ ശ്രമപ്പെട്ടാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

ലൂസിഫറിന്റെ ചിത്രീകരണം തിരുവനന്തപുരം നിവാസികളെയും വലച്ചു. ചിത്രീകരണത്തിനായി മുന്നറിയിപ്പ് നല്‍കാതെ പൊലീസ് വഴി തടഞ്ഞതാണ് വിനയായത്. കഴിഞ്ഞ ദിവസം രാവിലെ ആറ് മണി മുതല്‍ പാളയം ഫ്‌ളൈ ഓവര്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്യുകയും കൊല്ലം കോട്ടയം ഭാഗത്തേയ്ക്ക് പേകേണ്ട ബസ്സുകളെല്ലാം വഴി തിരിച്ചു വിടുകയും ചെയ്തു. പാളയം ഫ്‌ളൈ ഓവര്‍ ബ്ലോക്ക് ചെയ്തതോടെ അണ്ടര്‍ പാസ് വഴിയും പാളയം രക്തസാക്ഷി മണ്ഡപം വഴിയും വാഹനങ്ങള്‍ തിങ്ങി നിറഞ്ഞു.

അതേസമയം ഷൂട്ടിംഗ് കാണുന്നതിനായി ജനം തടിച്ചു കൂടിയതോടെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. മുന്നറയിപ്പ് നല്‍കാതെയുള്ള പൊലീസിന്റെ നടപടിയില്‍ പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെ ആയിരുന്നു മോഹന്‍ലാലിന്റെ എന്‍ട്രി. വലിയ സമരം നടക്കുന്ന ഇടത്തേയ്ക്ക് തന്റെ അംബാസിഡര്‍ കാറില്‍ മോഹന്‍ലാല്‍ വന്നിറങ്ങുന്ന രംഗങ്ങളായിരുന്നു ചിത്രീകരിച്ചത്. ഗതാഗതം തടസ്സപ്പെടുത്തിയുള്ള ചിത്രീകരണത്തിനായി ഡിസിപി സുരേഷ് കുമാറിന്റെ അനുമതി ലഭിച്ചിരുന്നതായും അണിയറ പ്രവര്‍ത്തകര്‍ പറയുന്നുണ്ട്.


സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂറിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത് മഞ്ജുവാണ്. പ്രതിനായകനായി വിവേക് ഒബ്‌റോയും എത്തും. ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഖദ, സായ്കുമാര്‍, മാലാ പാര്‍വ്വതി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെയും അവതരിപ്പിക്കും. ഛായാഗ്രഹണം സുജിത്ത് വാസുദേവും ദീപക് ദേവ് സംഗീതവും നിര്‍വ്വഹിക്കും.

Mohanlal Lucifer shooting Trivandrum

More in Malayalam Breaking News

Trending

Recent

To Top