Malayalam Breaking News
മമ്മൂട്ടിയുടെ ‘ദി ഗ്രേറ്റ് ഫാദർ’ തമിഴിലേക്ക് !! ഡേവിഡ് നൈനാനായെത്തുന്നത് വിജയ് സേതുപതി ?!
മമ്മൂട്ടിയുടെ ‘ദി ഗ്രേറ്റ് ഫാദർ’ തമിഴിലേക്ക് !! ഡേവിഡ് നൈനാനായെത്തുന്നത് വിജയ് സേതുപതി ?!
മമ്മൂട്ടിയുടെ ‘ദി ഗ്രേറ്റ് ഫാദർ’ തമിഴിലേക്ക് !! ഡേവിഡ് നൈനാനായെത്തുന്നത് വിജയ് സേതുപതി ?!
അടുത്ത കാലത്തിറങ്ങിയ മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ദി ഗ്രേറ്റ് ഫാദർ. ഹനീഫ് അദേനി എന്ന പുതുമുഖ സംവിധായകന്റെ കരിയറിൽ ഒരു വഴിത്തിരിവ് തന്നെ ആയിരുന്നു ദി ഗ്രേറ്റ് ഫാദർ. മമ്മൂട്ടിയുടെ അടുത്തിടെ ഇറങ്ങിയ പണം വാരി ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെ ഗ്രേറ്റ് ഫാദറും ഉണ്ട്. ഇപ്പോഴിതാ ഡേവിഡ് നൈനാൻ തമിഴ് സംസാരിക്കാൻ പോകുന്നുവെന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
മക്കൾ സെൽവൻ വിജയ് സേതുപതി ആയിരിക്കും ദി ഗ്രേറ്റ് ഫാദറിന്റെ തമിഴ് പതിപ്പിൽ അഭിനയിക്കുക എന്നും വാർത്തകളുണ്ട്. ഈ സിനിമ കണ്ട് വളരെ അധികം ഇഷ്ടപെട്ട വിജയ് സേതുപതി അങ്ങനെ ഒരു ആഗ്രഹം പറഞ്ഞതായി ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. തമിഴിൽ ചിത്രം ആര് സംവിധാനം ചെയ്യും എന്നതും വലിയ പ്രശ്നമാണ്. പുതുമുഖമായിട്ട് പോലും ഒരു ഇമോഷണല ത്രില്ലർ വളരെ മനോഹരമായി ഒരുക്കിയ ഹനീഫ് തന്നെ തമിഴിലും സംവിധാനം ചെയ്യണം എന്നാണ് നിർമ്മാതാക്കളുടെ ആഗ്രഹമെന്നറിയുന്നു.
മുൻപ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപെടുന്നുവെന്ന വാർത്തകളും പുറത്തു വന്നിരുന്നു. തെലുഗ് സൂപ്പർസ്റ്റാർ നാഗാർജ്ജുന റീമേക്ക് അവകാശം സ്വന്തമാക്കുകയും ചെയ്‌തു. മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് വാ തോരാതെ പുകഴ്ത്താനും നാഗാർജ്ജുന മറന്നില്ല. മമ്മൂട്ടിയുടെ അത്ര ഭംഗിയായി അഭിനയിക്കാൻ തനിക്ക് സാധിക്കില്ലെന്നും ഒരഭിമുഖത്തിൽ നാഗാർജ്ജുന പറഞ്ഞിരുന്നു.
Vijay Sethupathi to act in Great Father Tamil remake
