Connect with us

‘വിവാഹിതരായാല്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരും, വേര്‍പിരിയാനുള്ള സാധ്യതയും’; വേണു സ്വാമിയുടെ പ്രവചനം ഫലിക്കുന്നുവോ?; ആശങ്കയിലായി ആരാധകര്‍

Malayalam

‘വിവാഹിതരായാല്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരും, വേര്‍പിരിയാനുള്ള സാധ്യതയും’; വേണു സ്വാമിയുടെ പ്രവചനം ഫലിക്കുന്നുവോ?; ആശങ്കയിലായി ആരാധകര്‍

‘വിവാഹിതരായാല്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരും, വേര്‍പിരിയാനുള്ള സാധ്യതയും’; വേണു സ്വാമിയുടെ പ്രവചനം ഫലിക്കുന്നുവോ?; ആശങ്കയിലായി ആരാധകര്‍

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ് ആരാധകരുടെ സ്വന്തം നയന്‍സ്. സിനിമ പോലെ തന്നെ നയന്‍താരയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. താരത്തിന്റെ പ്രണയങ്ങളും വിവാഹവുമൊക്കെ വാര്‍ത്തയായി മാറിയിരുന്നു. കരിയര്‍ വെച്ച് നോക്കുമ്പോള്‍ പീക്ക് ലെവലിലാണെങ്കില്‍ നടിയുടെ സ്വകാര്യ ജീവിതം അത്ര സുഖകരമായ അവസ്ഥയില്‍ അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

2022 ജൂണ്‍ ഒമ്പതിനായിരുന്നു നയന്‍താര സംവിധായകന്‍ വിഘ്‌നേഷ് ശിവനെ വിവാഹം ചെയ്തത്. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇന്ത്യന്‍ സിനിമ ഒന്നാകെ ഒഴുകിയെത്തിയ ആഘോഷമായിരുന്നു ഇരുവരുടെയും ചെന്നൈയില്‍ നടന്ന വിവാഹം. ആ സമയത്ത് പ്രശസ്ത ജ്യോതിഷിയായ വേണു സ്വാമി നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹ ജീവിതത്തെ കുറിച്ച് നടത്തിയ പ്രവചനങ്ങള്‍ വൈറലായിരുന്നു.

നയന്‍താരയും വിഘ്‌നേഷും വിവാഹിതരായാല്‍ ജാതക പ്രകാരം ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. നഷ്ടങ്ങള്‍ ഉണ്ടാകും. പിരിയാനുള്ള സാധ്യതയുമുണ്ടെന്നാണ് വേണു സ്വാമി അന്ന് പ്രവചിച്ചത്. ഇപ്പോള്‍ നടിയുടെ സ്വകാര്യ ജീവിതം അത്ര സുഖകരമായ അവസ്ഥയില്‍ അല്ലെന്ന് റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ വേണു സ്വാമിയുടെ പ്രവചനം സത്യമാകുകയാണോയെന്ന ആശയങ്കയാണ് ആരാധകര്‍ക്ക്.

വിവാഹത്തിനുശേഷം നയന്‍താരയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. വാടക ഗര്‍ഭധാരണത്തിലൂടെ നയന്‍താര രണ്ട് കുട്ടികളുടെ അമ്മയായി. അതിനുശേഷം നിരവധി വിവാദങ്ങളും കേസുകളും അതിന്റെ ഭാഗമായി നടി നേരിട്ടു. കഴിഞ്ഞ ദിവസങ്ങളിലായി വിഘ്‌നേഷും നയന്‍താരയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ ഭര്‍ത്താവ് വിഘ്‌നേശ് ശിവനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതായിരുന്നു എല്ലാത്തിനും തുടക്കം.

ഇരുവരും ഡിവോഴ്‌സ് ആകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചത്. എന്നാല്‍ ഇപ്പോഴിതാ വിഘ്‌നേശ് ഇട്ട ഇന്‍സ്റ്റ സ്‌റ്റോറിയും വൈറല്‍ ആയിരുന്നു. നയന്‍താരയുടെ ബ്യൂട്ടി ബ്രാന്‍ഡായ 9 സ്‌കിന്‍ വരാനിരിക്കുന്ന അവാര്‍ഡ് ഷോയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ആയിരിക്കുമെന്ന പോസ്റ്ററാണ് സംവിധായകനായ വിഘ്‌നേശ് പങ്കുവച്ചിരിക്കുന്നത്. അവാര്‍ഡ് ഷോയുടെ വിശദാംശങ്ങള്‍ക്കൊപ്പം പൂക്കളുമായി പോസ് ചെയ്യുന്ന നയന്‍താരയുടെ ഫോട്ടോയും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭര്‍ത്താവും നയന്‍താരയും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് വിഘ്‌നേശിന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറി വന്നിരിക്കുന്നത്. അതേ സമയം നയന്‍താര വിഘ്‌നേശിനെ വീണ്ടും ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരാന്‍ ആരംഭിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. നയന്‍താര വിഘ്‌നേശിനെ ‘അണ്‍ഫോളോ’ ചെയ്തത് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത് സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ഭര്‍ത്താവ് വിഘ്‌നേഷ് ശിവനെ ഇന്‍സ്റ്റാഗ്രാമില്‍ ‘അണ്‍ഫോളോ’ ചെയ്തതായുള്ള റെഡ്ഡിറ്റ് പോസ്റ്റ് വൈറലായത്. ഇതിനൊപ്പം തന്നെ നയന്‍താര തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ വ്യക്തമല്ലാത്ത സന്ദേശവും പങ്കുവച്ചത് ചര്‍ച്ചയായിരുന്നു. ഇതെല്ലാം ചേര്‍ത്ത് വച്ച് വിഘ്‌നേഷും നയന്‍സും തമ്മിലുള്ള ബന്ധത്തില്‍ എല്ലാം ശരിയാണോ എന്ന തരത്തിലുള്ള ചോദ്യവും അഭ്യൂഹവും ഉയര്‍ന്നിരുന്നു. ഇതിനാണ് മണിക്കൂറുകള്‍ മാത്രം ആയുസുണ്ടായത്.

വിവാഹശേഷമാണ് നയന്‍താര ബോളിവുഡ് പ്രവേശം നടത്തിയത്. ഷാരൂഖ് ഖാന്‍ നായകനായ നയന്‍താരയുടെ ചിത്രം ജവാന്‍ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ഏക മലയാളി നായികയാണ് നയന്‍താര. അന്നപൂരണിയാണ് നടിയുടേതായി അവസാനം പുറത്തെത്തിയ ചിത്രം. എന്നാല്‍ ഇത് നടിയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.

അന്നപൂരണി സിനിമയിലെ മതനിന്ദ ആരോപിച്ച് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടി നയന്‍താരക്ക് എതിരെ കേസ് വന്നിരുന്നു. അന്നപൂരണി ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ്, നെറ്റ്ഫ്‌ലിക്‌സ് അധികൃതര്‍ എന്നിവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുകയും ശ്രീരാമനെ അനാദരിക്കുകയും സിനിമയിലൂടെ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നാണ് എഫ് ഐ ആറില്‍ പറഞ്ഞിരിക്കുന്നത്.

More in Malayalam

Trending