Connect with us

അമല പോളിന്റെ ആടൈ നാളെ മുതല്‍;

Tamil

അമല പോളിന്റെ ആടൈ നാളെ മുതല്‍;

അമല പോളിന്റെ ആടൈ നാളെ മുതല്‍;

ടീസറിലൂടെയും ലുക്ക് പോസ്റ്ററുകളിലൂടെയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അമല പോള്‍ ചിത്രം ആടൈ നാളെ തിയറ്ററുകളില്‍ എത്തുന്നു. ആടൈക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. വി സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം രത്‌നകുമാറാണ് സംവിധാനം ചെയ്തത്.

തമിഴ് സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമല പോള്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആടൈ’. ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ കാമിനി എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തിനായി നടത്തിയ തയ്യാറെപ്പുകളെ കുറിച്ച്‌ മനസ് തുറന്നിരിക്കുകയാണ് താരം.

‘ഇമോഷണല്‍ കണ്ടിന്വിറ്റി’ ചില സ്ഥലങ്ങളില്‍ മിസ്സിംഗ് ആയിരുന്നു. ഞങ്ങള്‍ ഒരുമിച്ചിരുന്നാണ് ആ ഭാഗങ്ങള്‍ ശരിപ്പെടുത്തിയത്. തിരക്കഥ പലയാവര്‍ത്തി വായിച്ചപ്പോഴേക്കും ‘കാമിനി’ എന്ന കഥാപാത്രം മനസിലേക്ക് എത്തുന്നുണ്ടായിരുന്നു. അതേസമയം എന്റെ യഥാര്‍ത്ഥ വ്യക്തിത്വത്തില്‍ നിന്ന് കാമിനിയുടെ വ്യക്തിത്വത്തിലേക്ക് എത്തേണ്ടതുമുണ്ടായിരുന്നു’, അമല പറയുന്നു

‘കുറച്ചുകാലമായി യോഗ പരിശീലിക്കുന്ന ആളാണ് ഞാന്‍. അതിന്റേതായ ശാന്തതയും ഞാന്‍ അനുഭവിക്കുന്നുമുണ്ട്. എന്നാല്‍ ‘കാമിനി’ എന്ന കഥാപാത്രം അതിന് വിപരീതദിശയില്‍ നില്‍ക്കുന്ന ഒരാളാണ്. ‘എക്സെന്‍ട്രിക്, ഹൈപ്പര്‍’ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ആള്‍. 19-20 വയസ്സൊക്കെ പ്രായമുള്ള സമയത്ത് ഞാനും അങ്ങനെയൊക്കെ ആയിരുന്നു. ‘കാമിനി’ആവാനായി കുറേക്കാലത്തിന് ശേഷം യോഗയ്ക്ക് പകരം ജിമ്മില്‍ പോയിത്തുടങ്ങി.

ജീവിത രീതിയില്‍ മാറ്റം വന്നതോടെ എനിക്ക് ദേഷ്യം കൂടിത്തുടങ്ങി. പ്രിയപ്പെട്ടരോടൊക്കെ ചൂടാവുന്നുണ്ടെന്ന കാര്യം എനിക്ക് മനസിലാവുന്നുണ്ടായിരുന്നു. പാര്‍ട്ണറോടടക്കം. പക്ഷേ കഥാപാത്രത്തിനുള്ള തയ്യാറെടുപ്പ് ആയിരുന്നതിനാല്‍ സ്വഭാവത്തില്‍ വരുന്ന ഈ വ്യത്യാസങ്ങള്‍ ഞാന്‍ മാറ്റാന്‍ ശ്രമിച്ചതുമില്ല. ഇരുപതുകളുടെ തുടക്കത്തിലുള്ള ആളാണ് ‘കാമിനി’. ആ തലമുറയുടെ സ്‌റ്റൈലും ഭാഷയുമൊക്കെ കഥാപാത്രത്തിലേക്ക് എത്തിക്കണമായിരുന്നു. അതിനുവേണ്ടിയും ശ്രമങ്ങള്‍ ഞാന്‍ നടത്തുന്നുണ്ടായിരുന്നു.

ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞിട്ടും കാമിനി എന്ന കഥാപാത്രം എന്നെ വിട്ടുപോകുന്നുണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് ഞാന്‍ എന്റെ മുടി വെട്ടി. കാരണം കണ്ണാടിയില്‍ നോക്കുമ്ബോഴെല്ലാം ഞാന്‍ ‘കാമിനി’യെ ആയിരുന്നു കണ്ടിരുന്നത്. കാരണം സിനിമയിലെ ചില രംഗങ്ങളിലൊക്കെ ശരീരം കവര്‍ ചെയ്യുന്നത് തലമുടി കൊണ്ടായിരുന്നു. ഷൂട്ടിംഗിന്റെ സമയത്ത് ഉപയോഗിച്ചിരുന്ന ഒരു മോയ്സ്ചറൈസിംഗ് ക്രീം ഉണ്ടായിരുന്നു. ആ ബ്രാന്‍ഡ് ഇനി ഞാന്‍ ഉപയോഗിക്കില്ല. കാരണം അതിന്റെ മണം കിട്ടുമ്ബോഴേ എനിക്ക് ‘ആടൈ’യാണ് മനസിലേക്ക് എത്തുന്നത്’ എന്നാണ് അമല പോള്‍ പറഞ്ഞത്.

കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥകേട്ട് മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്നു വെച്ചിട്ടാണ് ആടെ സ്വീകരിച്ചതെന്ന് നേരത്തെ അമല പോള്‍ പറഞ്ഞിരുന്നു. കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം പ്രദീപ് കുമാറാണ്

Here is the Kerala theater list for Amala Paul starer Aadai. release tomorrow.

Continue Reading
You may also like...

More in Tamil

Trending

Recent

To Top