Connect with us

എനിക്ക് വേണേല്‍ ഒരു മിനിറ്റിനുള്ളില്‍ മുഖ്യമന്ത്രിയാകാം: ഹേമ മാലിനി

Malayalam Breaking News

എനിക്ക് വേണേല്‍ ഒരു മിനിറ്റിനുള്ളില്‍ മുഖ്യമന്ത്രിയാകാം: ഹേമ മാലിനി

എനിക്ക് വേണേല്‍ ഒരു മിനിറ്റിനുള്ളില്‍ മുഖ്യമന്ത്രിയാകാം: ഹേമ മാലിനി

എനിക്ക് വേണേല്‍ ഒരു മിനിറ്റിനുള്ളില്‍ മുഖ്യമന്ത്രിയാകാം: ഹേമ മാലിനി

തനിക്ക് വേണമെങ്കില്‍ ഒരു മിനിറ്റിനുള്ളില്‍ മുഖ്യമന്ത്രിയാകാമെന്ന് ബോളിവുഡ് താരവും ബിജെപി എംപിയുമായ ഹേമ മാലിനി. താന്‍ വിചാരിച്ചാല്‍ തനിക്ക് മുഖ്യമന്ത്രിയാകാമെന്നും എന്നാല്‍ തനിക്കതിന് താത്പര്യമില്ലെന്നും ഹേമ മാലിനി വ്യക്തമാക്കി.

തന്നെ അതില്‍ ബന്ധിക്കപ്പെടാന്‍ തനിക്ക് താത്പര്യമില്ലെന്നും തന്റെ സ്വാതന്ത്ര്യം ഇല്ലാതാകുമെന്നും താരം പറയുന്നു. സിനിമ കാരണമാണ് ഞാന്‍ എം.പി ആയത്. ഡ്രീം ഗേള്‍ എന്നോ ഹമ മാലിനി എന്നോ എന്നെ വിളിച്ചു കൊള്ളൂ…എന്നും താരം പറയുന്നു.


മുഖ്യമന്ത്രിയാകുന്നതിനേക്കാള്‍ എനിക്കിഷ്ടം മറ്റു താത്പര്യങ്ങള്‍ പരിഗണിക്കാനാണ്. കഴിഞ്ഞ നാല് വര്‍ഷമായി തന്റെ മണ്ഡലത്തില്‍ കഠിനാധ്വാനം ചെയ്യുകയാണ്. മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും താരം പറഞ്ഞു.

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്താനും താരം മറന്നില്ല. അദ്ദേഹത്തെ പോലൊരു പ്രധാന മന്ത്രിയെ കണ്ടെത്തുക എന്നത് ദുഷ്‌കരമാണ്. മറ്റു പാര്‍ട്ടികളിലുള്ളവര്‍ പലതും പറഞ്ഞേയ്ക്കും. പക്ഷേ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്തത് ആരാണെന്നാണ് നാം നോക്കേണ്ടത്. മോദിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും പാവപ്പെട്ടവര്‍ക്കും വളര്‍ച്ചയുണ്ടായെന്നും താരം പറയുന്നു.

Hema Malini can become anytime CM

More in Malayalam Breaking News

Trending

Recent

To Top