Connect with us

യാത്രയിൽ മമ്മൂട്ടിയുടെ മകനായെത്തുന്നത് സൂര്യയല്ല !! പകരമെത്തുന്നത് ഈ യുവ സൂപ്പർസ്റ്റാർ….

Malayalam Breaking News

യാത്രയിൽ മമ്മൂട്ടിയുടെ മകനായെത്തുന്നത് സൂര്യയല്ല !! പകരമെത്തുന്നത് ഈ യുവ സൂപ്പർസ്റ്റാർ….

യാത്രയിൽ മമ്മൂട്ടിയുടെ മകനായെത്തുന്നത് സൂര്യയല്ല !! പകരമെത്തുന്നത് ഈ യുവ സൂപ്പർസ്റ്റാർ….

യാത്രയിൽ മമ്മൂട്ടിയുടെ മകനായെത്തുന്നത് സൂര്യയല്ല !! പകരമെത്തുന്നത് ഈ യുവ സൂപ്പർ സ്റ്റാർ….

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്.ആറിന്റെ ജീവിതകഥ പറയുന്ന ‘യാത്ര’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് മമ്മൂട്ടിയിപ്പോൾ. മഹി.വി. രാഘവ് സംവിധാന ചെയ്യുന്ന ചിത്രത്തിൽ ഒരു വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വൈ.എസ്.ആറിന്റെ മകൻ ജഗ്മോഹൻ റെഡ്ഢിയായി സൂര്യയെത്തും എന്നായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ ആ വാർത്ത തെറ്റാണെന്നാണ് നമുക്ക് കിട്ടുന്ന വാർത്തകൾ. ജഗനായി സൂര്യ എത്തില്ല എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സൂര്യക്ക് പകരം സൂര്യയുടെ അനിയൻ കാർത്തിയായിരിക്കും മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നാണ് റിപ്പോർട്ടുകൾ.

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് കാര്‍ത്തി. മമ്മൂട്ടിക്കൊപ്പം കാർത്തി കൂടി എത്തുന്നതോടെ സിനിമയുടെ താരമൂല്യം ഒന്നുകൂടി വർദ്ധിക്കുകയാണ്. പരുത്തിവീരൻ എന്ന ചിത്രത്തിലൂടെയൊയിരുന്നു കാര്‍ത്തി തെന്നിന്ത്യയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. തുടര്‍ന്നും നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ കാര്‍ത്തിയുടെതായി തമിഴില്‍ പുറത്തിറങ്ങിയിരുന്നു. ‘കടൈക്കുട്ടി സിങ്കം’ എന്ന ചിത്രമായിരുന്നു കാര്‍ത്തിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. കാർത്തിയുടെ സഹോദരനും, സൂപ്പർ താരവുമായ സൂര്യ നിർമ്മിച്ച കടയ്ക്കുട്ടി സിങ്കം മികച്ച പ്രതികരണങ്ങൾ നേടി മുന്നേറികൊണ്ടിരിക്കുകയാണ്.

യാത്രയില്‍ വൈ.എസ്.ആറിന്റെ ഭാര്യ വിജയലക്ഷ്മിയായി എത്തുന്നത് ആശ്രിത വെമുഗന്തിയാണ്. സുഹാസിനി, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ സബിതാ ഇന്ദ്രറെഡ്ഡി എന്ന കഥാപാത്രമായാണ് സുഹാസിനി എത്തുന്നത്. വൈ.എസ്.ആറിന്റെ ഭരണക്കാലത്ത് മന്ത്രിയായിരുന്ന സബിത ആന്ധ്രയിലെ ആദ്യ വനിതാ ആഭ്യന്തര മന്ത്രി കൂടിയായിരുന്നു.


Surya to act in Mammootty’s Yatra

Continue Reading
You may also like...

More in Malayalam Breaking News

Trending