Connect with us

സ്ഥിരമായി ഹെൽമെറ്റ് ധരിക്കുന്നയാളാണോ നിങ്ങൾ ?

Health

സ്ഥിരമായി ഹെൽമെറ്റ് ധരിക്കുന്നയാളാണോ നിങ്ങൾ ?

സ്ഥിരമായി ഹെൽമെറ്റ് ധരിക്കുന്നയാളാണോ നിങ്ങൾ ?

സ്ഥിരമായി ഹെൽമെറ്റ് ധരിക്കുന്നയാളാണോ നിങ്ങൾ ?

ഹെൽമെറ്റ് ധരിക്കുന്നവരുടെ പതിവ് പരാതിയാണ് മുടി കൊഴിച്ചിൽ. ഇത് ഹെൽമെറ്റ് ധരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണെന്നു വധിക്കുന്നവരുമുണ്ട്. പക്ഷെ സ്ഥായത്തിൽ ഹെൽമെറ്റ് മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. മുടിയുടെ വേരുകളെ വളരെ ദോഷകരമായി ബാധിക്കുന്ന ട്രാക്ഷന്‍ അലോഷ്യ എന്ന പ്രശ്‌നമാണ് സ്ഥിരമായി ഹെല്‍മെറ്റ് ധരിക്കുന്നവരില്‍ കണ്ടുവരുന്നത്. മുടിയുടെ വേരുകളോട് ചേര്‍ന്ന ഭാഗത്ത് സമ്മര്‍ദ്ദമുണ്ടാക്കി മുടികൊഴിച്ചിലിലേക്ക് നയിക്കുകയാണ് ഇത് ചെയ്യുന്നത്. സ്ഥിരമായി ഹെല്‍മെറ്റ് ധരിക്കുന്നവരില്‍ മാത്രമല്ല, ഹെയര്‍ സ്‌റ്റൈല്‍ ചെയ്തവരിലും മുടി മുറുകെ കെട്ടിവെയ്ക്കുന്ന തരത്തിലുള്ള ഹെയര്‍ സ്‌റ്റൈല്‍ പിന്തുടരുന്നവരിലും ഇത്തരം അലോപേഷ്യ കണ്ടുവരാം.

വേനലോ വെയിലോ എന്നില്ലാതെ സ്ഥിരമായി ഉപയോഗിക്കുന്ന ഹെല്‍മെറ്റില്‍ ബാക്ടീരിയ സാന്നിധ്യം ഉണ്ടാവുന്നത് സ്വാഭാവികം മാത്രം. തലയിലെ വിയര്‍പ്പും പൊടിയും അഴുക്കും താരനും ദോഷകരമായ മറ്റ് ഘടകങ്ങളും ബാക്ടീരിയയ്ക്ക് വളമാവുന്നു. ഇത് മുടിയെ വളരെ അപകടകരമായ രീതിയില്‍ തന്നെ ബാധിച്ചേക്കാം. അതിന്റെ ഫളമായി മുടികൊഴിച്ചല്‍ ഉണ്ടാവുന്നു.

ഹെല്‍മെറ്റ് ധരിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക എന്നതാണ് ഇതിനെതിരെ ചെയ്യാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. സുരക്ഷ ഉറപ്പാക്കി കൊണ്ട് തലയോട്ടിക്ക് സമ്മര്‍ദ്ദമുണ്ടാക്കാത്ത രീതിയില്‍ വേണം ഹെല്‍മെറ്റ് ധരിക്കാന്‍. മുടിക്കോ തലയിലോ അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തില്‍ ഹെല്‍മെറ്റ് ധരിക്കരുത്.

ഹെല്‍മെറ്റ് കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കാനും അണുവിമുക്തമാക്കാനും ശ്രദ്ധിക്കണം. വിയര്‍പ്പ് മൂലമുണ്ടാവുന്ന പ്രശ്‌നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സ്‌കാഫ്, കോട്ടണ്‍ തുണി തുടങ്ങിയവ ഹെല്‍മെറ്റിനുള്ളില്‍ വെച്ച് ഉപയോഗിക്കുന്നതും ഫലം ചെയ്യും. മുടികൊഴിച്ചല്‍ കുറഞ്ഞാലും ഹെല്‍മെറ്റ് ഉപയോഗത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം.

health issues by helmet use

More in Health

Trending

Recent

To Top