Connect with us

നിവിൻ പോളിക്ക് ആശംസകളുമായി ആരാധകരും സിനിമാലോകവും;ഒപ്പം കിടിലൻ സർപ്രൈസും!

Malayalam

നിവിൻ പോളിക്ക് ആശംസകളുമായി ആരാധകരും സിനിമാലോകവും;ഒപ്പം കിടിലൻ സർപ്രൈസും!

നിവിൻ പോളിക്ക് ആശംസകളുമായി ആരാധകരും സിനിമാലോകവും;ഒപ്പം കിടിലൻ സർപ്രൈസും!

മലയാള സിനിമയിലെ സ്വന്തം താരമാണ് നിവിൻ പോളി.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.താരത്തിൻറെ സിനിമയിലേക്കുള്ള കടന്നു വരവെല്ലാം തന്നെ പെട്ടന്നായിരുന്നു.സിനിമാലോകത്തേക്ക് എത്തിയത് ലക്ഷത്തോളം ആരാധകർ ഉണ്ടായതുമെല്ലാം തന്നെ വളരെ പെട്ടന്നായിരുന്നു.സിനിമയിലേക്കു മുതൽ ഹിറ്റ് കണക്കുമാത്രമേ താരത്തിന് പറയാൻ കാണുകയുള്ളു.താരത്തിൻറെ ചിത്രങ്ങൾക്കൊക്കെയും വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിച്ചിട്ടുണ്ടായിരുന്നത്.മുൻനിര നായികമാരുടെയും നായകന്മാരുടെയും ഒപ്പം നിന്ന് മത്സരിച്ചു താരം മുൻനിര നായകന്മാർക്കൊപ്പമുള്ള പട്ടം പെട്ടന്നാണ് ചൂടിയത്.താരത്തിന്റെ ചിത്രങ്ങൾ എന്നും ഏറെ വ്യത്യസ്തമായിരുന്നു.ഓരോ കഥാപാത്രങ്ങളും തിരഞ്ഞെടുക്കുമ്പോൾ താരം വളരെ ഏറെ ശ്രദ്ധ പുലർത്തുന്നതും ശ്രദ്ധേയമാണ്.സിനിമ സ്വപ്‌നം കണ്ട ഒരു കൂട്ടം ചെറുപ്പക്കാരില്‍ ഒരാളായിരുന്നു നിവിന്‍ പോളി. ഇന്ന് മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളില്‍ ഒരാളായി മാറിയ നിവിന്‍ ഓരോ സിനിമകളിലൂടെയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയ നിറയെ നിവിന്‍ പോളിയെ കുറിച്ചുള്ള പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കാരണം നിവിന്റെ പിറന്നാള്‍ ആണിന്ന്. 1984 ഒക്ടോബര്‍ പതിനൊന്നിനാണ് നിവിന്‍ പോളി ജനിക്കുന്നത്. ജന്മദിനത്തില്‍ താരത്തിന് ആശംസകളുമായി ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം ഒന്നിച്ചെത്തി.

നിവിന്റെ പിറന്നാളിനോടനുബന്ധിച്ച് ചില സര്‍പ്രൈസുകള്‍ കൂടി പുറത്ത് വരാനുണ്ടെന്നാണ് അറിയുന്നത്. രസകരമായ മറ്റൊരു കാര്യം തന്റെ പിറന്നാള്‍ ദിവസം മറ്റൊരാള്‍ക്ക് ആശംസകളുമായി നിവിന്‍ എത്തി എന്നുള്ളതാണ്.2010 ലായിരുന്നു നിവിന്‍ പോളി അടക്കമുള്ള പുതുമുഖങ്ങളെ വിനീത് ശ്രീനിവാസന്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. ആദ്യ സിനിമ തന്നെ ഹിറ്റായതോടെ പിന്നീട് ഇതേ കൂട്ടുകെട്ടിലെത്തിയ സിനിമകളെല്ലാം വിജയമായി മാറി. നിവിന്‍ പോളി എന്ന നടന്റെ ഉദയവും ഇവിടെ തുടങ്ങുകയായിരുന്നു. ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന യൂത്തന്മാരില്‍ ഒരാള്‍ കൂടിയാണ് നിവിന്‍. ഇക്കാരണങ്ങളെല്ലാമുള്ളതിനാല്‍ നിവിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് ചലച്ചിത്ര ലോകം.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ ആണ് നിവിന്‍ പോളിയുടേതായി ഇനി വരാനിരിക്കുന്ന സിനിമ. പ്രശസ്തമായ പല ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ച സിനിമ അധികം വൈകാതെ തിയറ്ററുകളിലേക്ക് എത്തും.

ഒക്ടോബര്‍ പതിനൊന്നിന് പിറന്നാള്‍ ആഘോഷിക്കുന്ന നിവിന് വേണ്ടി മൂത്തോന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മൂത്തോന്റെ ട്രെയിലര്‍ പുറത്ത് വിടും. തമിഴ് നടന്‍ ധനുഷും ബോളിവുഡ് താരം വിക്കി കൗശലും ചേര്‍ന്നാണ് നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്ത് വിടുന്നത്.ഇത് മാത്രമല്ല നിവിന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന മറ്റ് സിനിമകളില്‍ നിന്നും സമ്മാനങ്ങള്‍ വരുന്നതേയുള്ളു. നിവിന്റെ പേരില്‍ ട്രീബൂട്ട് വീഡിയോസും ഇതിനകം സാമുഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു. നിവിന്റെ അടുത്ത സുഹൃത്തുക്കളെല്ലാം ആശംസകളുമായി എത്തി കൊണ്ടിരിക്കുകയാണ്. ഒപ്പം അജു വര്‍ഗീസുമുണ്ട്. ലവ് ആക്ഷന്‍ ഡ്രാമയിലെ ദിനേശന്റെ ലുക്കിലുള്ള പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ടാണ് അജു തന്റെ ആശംസ അറിയിച്ചത്.

അജു വര്‍ഗീസ് നിര്‍മ്മിച്ച് നിവിന്‍ പോളി നായകനായി അഭിനയിച്ച് ഓണത്തിന് തിയറ്ററുകളിലേക്ക് എത്തിയ ഹിറ്റ് സിനിമയാണ് ലവ് ആക്ഷന്‍ ഡ്രാമ.പിറന്നാള്‍ ദിനത്തില്‍ നിവിന്‍ പോളി എന്താണ് പറയുന്നതെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ബോളിവുഡിന്റെ പ്രിയതാരം അമിതാഭ് ബച്ചന് ആശംസകളുമായി എത്തിയിരിക്കുകയാണ് താരം. നിവിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് അമിതാഭ് ബച്ചന്റെയും പിറന്നാള്‍. ഹാപ്പി ബെര്‍ത്ത്് ഡേ അമിതാഭ് ബച്ചന്‍ സാര്‍, നിങ്ങളുടെ ജീവിതം കൊണ്ടും അഭിനയം കൊണ്ടും എനിക്ക് പ്രചോദനം നല്‍കിയതില്‍ ഞാന്‍ നന്ദി പറയുകയാണ്. അതുപോലെ എന്റെ പിറന്നാള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത രീതിയില്‍ ഇത്രയധികം മനോഹരമാക്കിയതിന് നന്ദിയും പറയുകയാണെന്നും നിവിന്‍ പറയുന്നു. ഫേസ്ബുക്കിലുടെ പുറത്ത് വിട്ട കുറിപ്പിനൊപ്പം അമിതാഭ് ബച്ചനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നിവിന്‍ പോളിയുടെ ജന്മദിനത്തിലായിരുന്നു ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയും തിയറ്ററുകളിലേക്ക് എത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയും ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നിവിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. പൃഥ്വിരാജിന് ശേഷം ഒത്തിരി വെറൈറ്റി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഭാഗ്യം ലഭിച്ച യുവനടന്‍ ആരാണെന്നുള്ള ചോദ്യത്തിന് നിവിന്‍ പോളി എന്ന് പറയാം. കഥയും കഥാപാത്രങ്ങളും നോക്കിയാണ് നിവിന്‍ ഓരോ സിനിമകളും തിരഞ്ഞെടുക്കാറുള്ളത്.ഈ വര്‍ഷം മിഖായേല്‍ ആയിരുന്നു ആദ്യം റിലീസിനെത്തിയ സിനിമ. ശേഷം ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയുമെത്തി. ഇനി അഞ്ചോളം സിനിമകളാണ് നിവിന്റേതായി വരാനിരിക്കുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ അടുത്ത മാസമെത്തും. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം, മേജര്‍ രവിയുടെ സിനിമ, നിവിന്‍ പോളിയെ നായകനാക്കി വൈശാഖിന്റെ സംവിധാനത്തിലെത്തുന്ന സിനിമ, നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച് സണ്ണി വെയ്ന്‍ നിര്‍മിക്കുന്ന ചിത്രം പടവെട്ട് എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് വരാനുള്ളത്.

happy birthday nivin pauly

More in Malayalam

Trending