Connect with us

ഹോര്‍മോണ്‍ കുത്തിവയ്പ്പ് എടുത്തു എന്ന ആരോപണം ഒരു സെലിബ്രിറ്റിയായിരിക്കുക എന്നതിന്റെ സങ്കടകരമായ മറുവശം മാത്രം; തുറന്ന് പറഞ്ഞ് ഹന്‍സിക

Actress

ഹോര്‍മോണ്‍ കുത്തിവയ്പ്പ് എടുത്തു എന്ന ആരോപണം ഒരു സെലിബ്രിറ്റിയായിരിക്കുക എന്നതിന്റെ സങ്കടകരമായ മറുവശം മാത്രം; തുറന്ന് പറഞ്ഞ് ഹന്‍സിക

ഹോര്‍മോണ്‍ കുത്തിവയ്പ്പ് എടുത്തു എന്ന ആരോപണം ഒരു സെലിബ്രിറ്റിയായിരിക്കുക എന്നതിന്റെ സങ്കടകരമായ മറുവശം മാത്രം; തുറന്ന് പറഞ്ഞ് ഹന്‍സിക

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള, നടിയാണ് ഹന്‍സിക. ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് നായികയായി മാറിയ താരമാണ് ഹന്‍സിക. എന്നാല്‍ ഹന്‍സിക ശ്രദ്ധ നേടാന്‍ തുടങ്ങിയതോടെ താരത്തിനെതിരെ ചില അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. വളര്‍ച്ചയ്ക്കായി ഹന്‍സിക ഹോര്‍മോണ്‍ കുത്തിവയ്പ്പ് എടുത്തു എന്ന ആരോപണമാണ് പ്രധാനമായും ഉയര്‍ന്നുവന്നത്.

ഈ അഭ്യൂഹത്തിനെതിരെ ഹന്‍സിക പ്രതികരിക്കുകയും ചെയ്തിരുന്നു. ഒരു സെലിബ്രിറ്റിയായിരിക്കുക എന്നതിന്റെ സങ്കടകരമായ മറുവശമാണിത് എന്നായിരുന്നു ഹന്‍സിക പറഞ്ഞത്. ഈ വിഷയത്തില്‍ താരം വീണ്ടും പ്രതികരിച്ചിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

‘ഇതില്‍ വിഷമിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല, ഞാന്‍ അതിനെ നല്ല രീതിയിലാണ് നോക്കി കാണാന്‍ ശ്രമിച്ചത്. കാരണം നിങ്ങള്‍ എന്നെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതായിരിക്കണം. ഇത് അമ്മയെ വേദനിപ്പിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു.’

‘പക്ഷെ എല്ലായ്‌പ്പോഴും അമ്മയെന്നെ സംരക്ഷിച്ചു നിര്‍ത്തി. ഒരിക്കലും ആ വിഷമം പുറത്തു കാണിച്ചില്ല. നിങ്ങള്‍ ഒരു പൊതുപ്ലാറ്റ്‌ഫോമിലാണെങ്കില്‍, ഇതൊന്നും നിങ്ങളെ പിന്നീട് ശല്യപ്പെടുത്താതെയാവും.ഒരു സെലിബ്രിറ്റി ആയിരിക്കുന്നതിന്റെ ഗുണദോഷങ്ങള്‍ മാന്യമായി അംഗീകരിക്കുന്നു.’

‘ഞാന്‍ രണ്ട് കൈകളില്‍ നിന്നും അഭിനന്ദനം സ്വീകരിക്കുകയാണെങ്കില്‍, രണ്ട് കൈകളാലും നിഷേധാത്മകത സ്വീകരിക്കാനും പഠിക്കണം. കാരണം ഇത് എന്റെ ജോലിയുടെ ഭാഗമാണ്, പക്ഷേ അത് എന്നെ ബാധിക്കില്ല. വര്‍ഷങ്ങള്‍ കൊണ്ട് ഇക്കാര്യത്തില്‍ ഞാന്‍ കരുത്തയായിട്ടുണ്ട്’ എന്നാണ് ഹന്‍സിക പറയുന്നത്.

Continue Reading
You may also like...

More in Actress

Trending