News
നടി മാഹിറ ഖാന്‍ വിവാഹിതയായി
നടി മാഹിറ ഖാന്‍ വിവാഹിതയായി
പാകിസ്ഥാന്‍ സിനിമാ-നാടക നടി മാഹിറ ഖാന്‍ വിവാഹിതയായി. വ്യവസായി സലീം കരീം ആണ് നടിയെ വിവാഹം കഴിച്ചത്. നടിയുടെ രണ്ടാം വിവാഹമാണിത്.
അതേസമയം വിവാഹ വേഷത്തില്‍ തനിക്കടുത്തേക്ക് നടന്നു വരുന്ന മാഹിറയെ കണ്ടപ്പോള്‍ കണ്ണീര്‍ തുടയ്ക്കുന്ന സലീം കരീമിന്റെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ മാഹിറയുടെ മാനേജര്‍ അനുഷയ് തല്‍ഹ ഖാന്‍ ആണ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്.
വരന്‍ സലീം കരീമിന്റെ അടുത്തേക്ക് വിവാഹ വേഷത്തില്‍ മാഹിറ നടന്നു വരുന്ന സമയത്താണ് വൈകാരിക നിമിഷങ്ങള്‍ അരങ്ങേറിയത്. രണ്ടാമത് വിവാഹം കഴിച്ചത് നല്ല വ്യക്തിയെയാണെന്നും വരനെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ നിറയുന്നത്.
പേസ്റ്റല്‍ ലെഹങ്കക്ക് ഇണങ്ങുന്ന തരത്തിലുള്ള ഡയമണ്ട് ആഭരണങ്ങളാണ് നടി അണിഞ്ഞത്. കറുപ്പ് നിറത്തിലുള്ള ഷര്‍വാണിയും നീല നിറത്തിലുള്ള ടര്‍ബനും ആണ് വരന്റെ വേഷം. ക്രിയേറ്റീവ് ഡയറക്ടര്‍ ആയ അലി അസ്‌കാരിയാണ് മഹിറയുടെ ആദ്യ ഭര്‍ത്താവ്. 2015ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇരുവര്‍ക്കും 13 വയസുള്ള ഒരു മകനുണ്ട്.