Connect with us

ഗ്രാമി അവാര്‍ഡ്; പുരസ്‌കാരനിറവില്‍ ടെയ്‌ലര്‍ സ്വിഫ്റ്റും മിലി സൈറസും, ഇന്ത്യയ്ക്കും തിളക്കമാര്‍ന്ന നേട്ടം

News

ഗ്രാമി അവാര്‍ഡ്; പുരസ്‌കാരനിറവില്‍ ടെയ്‌ലര്‍ സ്വിഫ്റ്റും മിലി സൈറസും, ഇന്ത്യയ്ക്കും തിളക്കമാര്‍ന്ന നേട്ടം

ഗ്രാമി അവാര്‍ഡ്; പുരസ്‌കാരനിറവില്‍ ടെയ്‌ലര്‍ സ്വിഫ്റ്റും മിലി സൈറസും, ഇന്ത്യയ്ക്കും തിളക്കമാര്‍ന്ന നേട്ടം

സംഗീത ലോകത്തെ ജനപ്രിയ പുരസ്‌കാരമായ ഗ്രാമി അവാര്‍ഡ്‌സ് പ്രഖ്യാപിച്ചു. പോപ്പ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ‘മിഡ്‌നൈറ്റ്‌സ്’ ആണ് മികച്ച പോപ്പ് വോക്കല്‍ ആല്‍ബം. മികച്ച സോളോ പോപ്പ് പെര്‍ഫോമന്‍സിനുള്ള അവാര്‍ഡ് മിലി സൈറസ് സ്വന്തമാക്കി. ബില്ലി എലിഷിനെയും ടെയിലര്‍ സ്വിഫ്റ്റിനെയും പിന്നിലാക്കിക്കൊണ്ടാണ് മിലിയുടെ നേട്ടം.

ഗ്രാമി അവാര്‍ഡ്‌സില്‍ ഇക്കുറി ഇന്ത്യയും തിളങ്ങി. മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്‌കാരം ഫ്യൂഷന്‍ ബാന്‍ഡായ ശക്തി തയ്യാറാക്കിയ ‘ദിസ് മൊമന്റ്’ സ്വന്തമാക്കി. തബലിസ്റ്റ് ഉസ്താദ് സക്കീര്‍ ഹുസൈന്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, താളവാദ്യ വിദഗ്ധന്‍ വി സെല്‍വഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ദിസ് മൊമന്റ്’ യാഥാര്‍ഥ്യമാക്കിയത്.

2022 ഒക്ടോബര്‍ ഒന്ന് മുതല്‍ 2023 സെപ്തംബര്‍ 15 വരെയുള്ള പാട്ടുകളാണ് പുരസ്‌കാരങ്ങള്‍ക്കായി മത്സരിക്കുന്നത്.

മികച്ച കണ്‍ട്രി ആല്‍ബം ബെല്‍ ബോട്ടം കണ്‍ട്രി (ലെയ്‌നി വില്‍സണ്‍)

മികച്ച അര്‍ബന്‍ ആല്‍ബം മാനാനാ സെറ ബോണിട്ടോ (കരോള്‍ ജി)

സോങ് ഓഫ് ദി ഇയര്‍ ‘വാട്ട് വാസ് ഐ മെയ്ഡ് ഫോര്‍’ ബാര്‍ബി (ബില്ലി എലിഷ്)

ഗാനരചയിതാവ് (നോണ്‍ ക്ലാസിക്കല്‍ വിഭാഗം) തെറോണ്‍ തോമസ്

മികച്ച ഗാനം (റിഥം ആന്‍ഡ് ബ്ലൂസ് വിഭാഗം) സ്‌നൂസ്

പ്രോഗ്രസ്സീവ് സോങ് എസ്ഒഎസ്

മികച്ച പെര്‍ഫോമന്‍സ് ഐസിയു

മികച്ച ആഫ്രിക്കന്‍ മ്യൂസിക് പെര്‍ഫോമന്‍സ് വാട്ടര്‍ (ടെയ്‌ല)

മികച്ച കോമഡി ആല്‍ബം വാട്ട്‌സ് ഇന്‍ എ നെയിം (ഡേവ് ചാപ്പല്‍)

മികച്ച റോക്ക് പെര്‍ഫോമന്‍സ് നോട്ട് സ്‌ട്രോങ് (ബോയ് ജീനിയസ്)

മികച്ച റോക്ക് സോങ് നോട്ട് സ്‌ട്രോങ് ഇനഫ്

മികച്ച് റോക്ക് ആല്‍ബം ദിസ് ഈസ് വൈ

More in News

Trending

Recent

To Top