Connect with us

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി വിചാരണക്കോടതി, എന്റെ ജീവിതമാണ് കേസ് കാരണം നഷ്ടമായതെന്ന് ദിലീപ്

Malayalam

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി വിചാരണക്കോടതി, എന്റെ ജീവിതമാണ് കേസ് കാരണം നഷ്ടമായതെന്ന് ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി വിചാരണക്കോടതി, എന്റെ ജീവിതമാണ് കേസ് കാരണം നഷ്ടമായതെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു വിചാരണക്കോടതി സുപ്രീം കോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കും. ജൂെലെ 31 നു മുമ്പു വിചാരണ പൂര്‍ത്തിയാക്കണമെന്നും ഓഗസ്റ്റ് നാലിനു വിചാരണ പൂര്‍ത്തീകരിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കണമെന്നുമാണു കഴിഞ്ഞ മേയില്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍, ഇതുവരെ പ്രോസിക്യൂഷന്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിച്ചിട്ടില്ല. പ്രതിഭാഗം സാക്ഷി വിസ്താരവും നടക്കാനുണ്ട്.

ഈ സാഹചര്യത്തിലാണു വിചാരണ പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതി കൂടുതല്‍ സമയം തേടുന്നത്. വിചാരണയുടെ ഇതുവരെയുള്ള സ്ഥിതിയും സുപ്രീംകോടതിയെ അറിയിക്കും. നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ടു അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ കേസ് വാദം തുടരാനായി 31 ലേയ്ക്കു മാറ്റിയിട്ടുണ്ട്.

വിചാരണ സുപ്രീം കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും വിചാരണ കോടതി തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടും. സാക്ഷിയായ ബാലചന്ദ്ര കുമാറിന്റെ വിചാരണ നീണ്ടുപോകുന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങളാലാണു നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്. വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

ഉദ്ദേശിച്ച സമയപരിധിയില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നതും ചൂണ്ടിക്കാട്ടും. വിചാരണ നീട്ടണമോയെന്ന കാര്യത്തില്‍ സുപ്രീംകോടതിയാണു ഇനി തീരുമാനമെടുക്കേണ്ടത്. മെമ്മറികാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം അനുവദിക്കുന്നപക്ഷം വിചാരണ വീണ്ടും നീളാന്‍ സാധ്യതയുണ്ട്. എന്നാല്‍, വിചാരണ ഇനി നീട്ടാനാവില്ലെന്നാണു സുപ്രീംകോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയത്.

വിചാരണ അന്തിമഘട്ടത്തിലാണെന്നും വിചാരണ വൈകിപ്പിക്കരുതെന്നുമാണു പ്രോസിക്യൂഷന്റെ നിലപാടെങ്കിലും മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യത്തെ എതിര്‍ക്കുന്നില്ല. 30 പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നുമാണു വിശ്വാസമെന്ന് കഴിഞ്ഞ മേയില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി. എന്നാല്‍, ഇതുവരെ പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരവും പൂര്‍ത്തിയാക്കാനായില്ല.

അതേസമയം, തന്റെ ജീവിതമാണു കേസുകാരണം നഷ്ടമായതെന്നാണു ദിലീപിന്റെ വാദം. മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെടുന്നതു വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും ഈ നീക്കത്തില്‍ പ്രോസിക്യൂഷന്‍ കൈകോര്‍ക്കുകയാണെന്നും ദിലീപ് ഹൈക്കോടതിയില്‍ ആരോപിച്ചു. ഇക്കാര്യം ദിലീപ് സുപ്രീംകോടതിയിലും ഉന്നയിക്കുമെന്നാണ് വിവരം.

അതേസമയം, കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ നിലവിലെ അവസ്ഥ വളരെ ഗുരുതരമാണ്. വൃക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാളുകളായി ബാലചന്ദ്രകുമാര്‍ ചികിത്സയിലാണ്. രോഗാവസ്ഥ കാരണം അദ്ദേഹത്തിന്റെ കേസിന്റെ വിസ്താരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമായ സാഹചര്യത്തില്‍ ബാലചന്ദ്ര കുമാറിനെ ഡയാലിലിന് നിരവധി തവണ വിധേയമാക്കിയിരുന്നു. തിരുവനന്തപുരത്ത് ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയിലാണ് ബാലചന്ദ്ര കുമാര്‍ ചികിത്സയില്‍ കഴിയുന്നത്.

ബാലചന്ദ്ര കുമാറിന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ഇതിന് വേണ്ടി വരുന്ന തുക കുടുംബത്തിന് തനിച്ച് വഹിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഭാര്യ പൊതുസമൂഹത്തോട് സഹായം അഭ്യര്‍ത്ഥിക്കുന്നത്. ചികിത്സയ്ക്ക് വേണ്ടി വരുന്ന 20 ലക്ഷം രൂപ ക്രൗഡ് ഫണ്ടിംഗിലൂടെ സ്വരൂപിക്കാനാണ് ശ്രമം. മികച്ച ചികിത്സ അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെങ്കിലും ചിലവ് തങ്ങള്‍ക്ക് താങ്ങാനാകുന്നതല്ലെന്ന് ബാലചന്ദ്ര കുമാറിന്റെ ഭാര്യ ഷീബ പറയുന്നു.

വൃക്ക മാറ്റി വെയ്ക്കാന്‍ 20 ലക്ഷം രൂപയാണ് ചിലവ് വരുന്നത്. ചിലപ്പോള്‍ അതിലും കൂടിയേക്കാം. ഇന്‍ഷുറന്‍സ് സഹായം ഒന്നും ഇല്ലാതെ തന്നെ 10 ലക്ഷം രൂപ ഇതിനകം ചികിത്സക്കായി ചിലവാക്കിയെന്ന് ഷീബ പറയുന്നു. രണ്ട് കുട്ടികളെ നോക്കേണ്ടതുണ്ട്. കുടുംബത്തില്‍ ആകെ വരുമാനം ഉണ്ടായിരുന്നത് ബാലചന്ദ്ര കുമാറിന് മാത്രമായിരുന്നു. ദിവസേനയുളള ചിലവുകളും ചികിത്സാ ചിലവും താങ്ങാന്‍ കുടുംബത്തിന് സാധിക്കുന്നില്ലെന്നും അതിനാല്‍ കഴിയുന്നത് പോലെ സാമ്പത്തികമായി സഹായിക്കണം എന്നും ക്രൗഡ് ഫണ്ടിംഗിന് വേണ്ടിയുളള അഭ്യര്‍ത്ഥനയില്‍ ഷീബ പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുളള നടന്‍ ദിലീപിനെതിരെ ബാലചന്ദ്ര കുമാര്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ദിലീപിന്റെ സുഹൃത്ത് ആയിരുന്നുവെന്ന് അവകാശപ്പെട്ട് ബാലചന്ദ്ര കുമാര്‍ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് കേസില്‍ തുടരന്വേഷണത്തിന് വഴി തുറന്നത്. വിചാരണ അവസാന ഘട്ടത്തിലെത്തി നില്‍ക്കേയായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. കേസിലെ നിര്‍ണായകമായ ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്നും താന്‍ അതിന് സാക്ഷിയായിരുന്നുവെന്നുമാണ് ബാലചന്ദ്ര കുമാര്‍ പറഞ്ഞത്. ദിലീപിന്റെ ഓഡിയോ ക്ലിപ്പുകള്‍ പുറത്ത് വിട്ട ബാലചന്ദ്ര കുമാര്‍ കേസില്‍ കാവ്യാ മാധവന്റെ പങ്കിനെ കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

More in Malayalam

Trending

Recent

To Top