Malayalam
റോയല്‍ ഷെര്‍വാണി സ്യൂട്ടില്‍ ജിപി, ലൈം ഗ്രീന്‍ പിങ്ക് സാരിയില്‍രാജ്ഞിയെ പോലെ അണിഞ്ഞൊരുങ്ങി ഗോപിക; മുല്ലപ്പൂ പന്തലിലൂടെ ഗോപികയുടെ കയ്യും പിടിച്ച് ജിപി വിവാഹമണ്ഡപത്തിലേയ്ക്ക്!
റോയല്‍ ഷെര്‍വാണി സ്യൂട്ടില്‍ ജിപി, ലൈം ഗ്രീന്‍ പിങ്ക് സാരിയില്‍രാജ്ഞിയെ പോലെ അണിഞ്ഞൊരുങ്ങി ഗോപിക; മുല്ലപ്പൂ പന്തലിലൂടെ ഗോപികയുടെ കയ്യും പിടിച്ച് ജിപി വിവാഹമണ്ഡപത്തിലേയ്ക്ക്!
മലയാളികളുടെ പ്രിയതാരങ്ങളായ ഗോപികയുടെയും ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹമായിരുന്നു ഇന്ന്. വടക്കുംനാഥന്റെ തിരുമുമ്പില്‍ വെച്ച് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഇരുവരും വിവാഹിതരായി. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ വിവാഹമണ്ഡപത്തിലെത്തിയ ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി കൊണ്ടിരിക്കുകയാണ്, തികച്ചും രാജകീയമായ വിവാഹമെന്നാണ് പലരും പറയുന്നത്.
തൃശൂര്‍ ഇരവിമംഗലത്തെ പുഴയോരത്ത് കണ്‍വെന്‍ക്ഷന്‍ സെന്ററില്‍ ഒരുക്കിയ അതിഗംഭീര ചടങ്ങില്‍ വെച്ച് ഗോവിന്ദ് പത്മസൂര്യ ഗോപികയുടെ കഴുത്തില്‍ പൂമാല ചാര്‍ത്തി. ഇരുവരുടെയും ക്ഷണം സ്വീകരിച്ചെത്തിയ നൂറുകണക്കിന് ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിന് പങ്കെടുത്തു. ഇവരെ സാക്ഷി നിര്‍ത്തിയായിരുന്നു ചടങ്ങുകള്‍. വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന താലിചാര്‍ത്തല്‍ ചടങ്ങിന് വളരെ അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്.
മുല്ലപ്പൂ പന്തലിലൂടെയാണ് ജിപി ഗോപികയുടെയും കൈപിടിച്ചെത്തിയത്. ബന്ധുക്കളൊരുക്കിയ സ്വീകരണം ആസ്വദിച്ച് സര്‍വ്വപ്രൗഡിയോടെയാണ് ഗോപികയും ജിപിയും മണ്ഡപത്തിലെത്തിയത്. ലൈം ഗ്രീന്‍ പിങ്ക് സാരിയില്‍ ഒരു രാജ്ഞിയെ പോലെ അണിഞ്ഞൊരുങ്ങിയാണ് ഗോപിക എത്തിയത്. റോയല്‍ ഷെര്‍വാണി സ്യൂട്ടില്‍ ആണ് ജിപി എത്തിയത്. ഇടവേള ബാബു, സായ് കുമാര്‍, ബിന്ദു പണിക്കര്‍, മിയയുടെ കുടുംബവും, അപ്‌സര, സാന്ത്വനത്തിലെ ബാലേട്ടനായി എത്തിയ രാജീവും കുടുംബവുമായാണ് എത്തിയത്. മുന്‍ എംഎല്‍എ ബിടി ബല്‍റാം, യൂടൂബര്‍മാരായ, മീത്, മിറി, സഞ്ജു എന്നിവരും ചടങ്ങിനെത്തിയിരുന്നു.
അതേസമയം, താലികെട്ടിന്റെ വീഡിയോ ജിപി തന്നെ സ്വന്തം യുട്യൂബ് ചാനല്‍ വഴി പങ്കിട്ടിട്ടുണ്ട്. എന്നാല്‍ വിവാഹ വീഡിയോ കണ്ടപ്പോള്‍ ഏറെയും ആരാധകര്‍ക്കുണ്ടായിരുന്ന അതിശയം വടക്കുംനാഥ ക്ഷേത്രത്തില്‍ വെച്ചുള്ള വിവാഹമായിരുന്നു. കാരണം പൊതുവെ വടക്കുംനാഥ ക്ഷേത്രത്തില്‍ വിവാഹം പതിവ് കാഴ്ചയല്ലത്രെ. അതുകൊണ്ടുതന്നെ ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വ്വം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
മുമ്പും പല വിവാഹങ്ങളും ക്ഷേത്രത്തില്‍ നടന്നിട്ടുണ്ട്. മാത്രമല്ല തിരക്ക് ഒഴിവാക്കാനായി പത്തുപേരില്‍ കൂടുതല്‍ ചടങ്ങില്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിര്‍ദ്ദേശം മാത്രമാണ് ക്ഷേത്ര കമ്മിറ്റി മുമ്പോട്ട് വെയ്ക്കുന്നത്. വടക്കും നാഥന്റെ ഭക്തനായ ജിപി തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാര്യവും അവിടെ വെച്ച് നടത്താന്‍ തന്നെ തീരുമാനിക്കുകയായിരുന്നുവത്രെ.
നമഃശിവായ മന്ത്രം കുറിച്ചുകൊണ്ടുള്ള ജിപിയുടെയും ?ഗോപികയുടെയും കല്യാണ കുറിയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പുലര്‍ച്ചെ ക്ഷേത്ര നടയില്‍ എത്തിയ താരങ്ങളും കുടുംബാംഗങ്ങളും പ്രദക്ഷിണം പൂര്‍ത്തിയാക്കി. ശേഷം ഭഗവാന്റെ നടയ്ക്ക് മുമ്പില്‍ എത്തിയാണ് താലികെട്ട് നടത്തിയത്. ശ്രീകോവില്‍ നടക്ക് പുറത്തുവെച്ചായിരുന്നു താലിചാര്‍ത്ത്.
കസവ് സാരിയും മുലപ്പൂവും മിനിമല്‍ ആഭരണങ്ങളും സിംപിള്‍ മേക്കപ്പുമാണ് താലികെട്ടിനായി ?ഗോപിക തെരഞ്ഞെടുത്തത്. കസവ് മുണ്ടും നേരിയതുമായിരുന്നു ജിപിയുടെ വേഷം. ഗോപികയുടെയും ജിപിയുടെയും ഇരുകുടുംബങ്ങളും താലികെട്ടില്‍ പങ്കെടുക്കാന്‍ കേരള തനിമയുള്ള വസ്ത്രം ധരിച്ചാണ് എത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി വിവാഹവുമായി ബന്ധപ്പെട്ടുള്ള പരിപാടികളുമായി ആഘോഷിക്കുകയായിരുന്നു ജിപിയും? ?ഗോപികയും. ഹല്‍ദി, മെഹന്ദി, അയനിയൂണ് ചടങ്ങുകളുടെ എല്ലാം വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. വളരെ വിരളമായി മാത്രം വധൂവരന്മാര്‍ നടത്താറുള്ള അയനിയൂണ് ചടങ്ങ് ജിപിയും ?ഗോപികയും നടത്തിയത് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും കൗതുകം പകര്‍ന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23നാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവെച്ച് ജിപിയും ഗോപികയും വിവാഹവാര്‍ത്ത പുറത്തുവിട്ടത്. ഇരുവരും വിവാഹിതരാകുമെന്ന് ഒരിക്കലും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ആരാധകര്‍ക്കും വിവാഹനിശ്ചയ ചിത്രങ്ങള്‍ വലിയൊരു സര്‍െ്രെപസായിരുന്നു. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഏറെ സജീവമാണ് ജിപി. അതുകൊണ്ട് തന്നെ ഒട്ടുമിക്ക സെലിബ്രിറ്റികളും ജിപി?ഗോപിക വിവാഹം ആഘോഷമാക്കാന്‍ എത്തിയിട്ടുണ്ട്.