Connect with us

സിനിമയില്‍ അഭിനയിക്കാന്‍ പോയതിന്റെ പേരില്‍ എനിക്ക് ഡിവോഴ്‌സ് നോട്ടീസ് അയച്ചു; ഭാര്യയെ കുറിച്ച് ടിപി മാധവന്‍

News

സിനിമയില്‍ അഭിനയിക്കാന്‍ പോയതിന്റെ പേരില്‍ എനിക്ക് ഡിവോഴ്‌സ് നോട്ടീസ് അയച്ചു; ഭാര്യയെ കുറിച്ച് ടിപി മാധവന്‍

സിനിമയില്‍ അഭിനയിക്കാന്‍ പോയതിന്റെ പേരില്‍ എനിക്ക് ഡിവോഴ്‌സ് നോട്ടീസ് അയച്ചു; ഭാര്യയെ കുറിച്ച് ടിപി മാധവന്‍

1975ല്‍ രംഗം എന്ന മലയാള സിനിമയിലൂടെ ചലച്ചിത്ര ലോകത്തെത്തിയ നടനാണ് ടിപി മാധവന്‍. പിന്നീട് 500 അധികം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് അദ്ദേഹം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി. സന്ദേശം, വിയറ്റ്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമന്‍, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ടവം, നരംസിംഹം തുടങ്ങിയവയാണ് ടിപി മാധവന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.

നിലവില്‍ പത്തനാപുരത്ത് ഗാന്ധിഭവനില്‍ കഴിയുകയാണ് താരം. മുമ്പൊരിക്കല്‍ ജോണ്‍ ബ്രിട്ടാസ് അവതാരകനായ ജെബി ജംഗ്ഷനില്‍ വെച്ച് അദ്ദേഹം തന്റെ ഭാര്യയെ കുറിച്ച് ടിപി മാധവന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശദ്ധനേടുന്നത്.

ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ ശ്രീനിവാസന്‍ എഴുതിയത് എന്റെ ജീവിതം കണ്ടിട്ടാണ്. ഞാന്‍ കല്യാണം കഴിച്ചത് എന്നെക്കാളും പൈസയുള്ളൊരു വീട്ടിലെ പെണ്ണിനെയാണ്. അവര്‍ തൃശൂരിലെ വലിയൊരു കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. അവരെ ഞാന്‍ കല്യാണം കഴിച്ചു. സിനിമയിലേക്ക് ചാന്‍സ് കിട്ടിയപ്പോള്‍ ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞു ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന്. പക്ഷെ പിന്നീട് അവര്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയതിന്റെ പേരില്‍ എനിക്ക് ഡിവോഴ്‌സ് നോട്ടീസ് അയച്ചു.’

‘സിനിമയില്‍ അഭിനയിച്ച് തിരിച്ച് വന്നപ്പോള്‍ വീട്ടില്‍ ഡിവോഴ്‌സ് നോട്ടീസ് വന്ന് കിടപ്പുണ്ടായിരുന്നു. എന്റെ മകന്‍ ഇന്നൊരു സിനിമാ സംവിധായകനാണ്. അക്ഷയ്കുമാറിനെ വെച്ച് എയര്‍ലിഫ്റ്റ് എന്ന സിനിമ സംവിധാനം ചെയ്ത രാജാകൃഷ്ണ മേനോന്‍ എന്റെ മകനാണ്.’ എനിക്ക് നേടാന്‍ കഴിയാത്തത് അവന്‍ നേടിയിരുന്നു.

More in News

Trending

Recent

To Top