Connect with us

അവൾ എന്നോടൊപ്പം ഉണ്ടായിരുന്നത് 12 വര്ഷം. ആ വിയോഗം താങ്ങാവുന്നതിലുമപ്പുറം; ഗോപി സുന്ദറിന്റെ വാക്കുകൾ !

gopi sundar

Social Media Updates

അവൾ എന്നോടൊപ്പം ഉണ്ടായിരുന്നത് 12 വര്ഷം. ആ വിയോഗം താങ്ങാവുന്നതിലുമപ്പുറം; ഗോപി സുന്ദറിന്റെ വാക്കുകൾ !

അവൾ എന്നോടൊപ്പം ഉണ്ടായിരുന്നത് 12 വര്ഷം. ആ വിയോഗം താങ്ങാവുന്നതിലുമപ്പുറം; ഗോപി സുന്ദറിന്റെ വാക്കുകൾ !

അവൾ എന്നോടൊപ്പം ഉണ്ടായിരുന്നത് 12 വര്ഷം. ആ വിയോഗം താങ്ങാവുന്നതിലുമപ്പുറം; ഗോപി സുന്ദറിന്റെ വാക്കുകൾ !

ഒരു മൃഗ സ്‌നേഹി കൂടിയാണ് സംഗീത സംവിധായകനായ ഗോപി സുന്ദർ . ഗോപി സുന്ദറിന്റെ മുൻ ജീവിത പങ്കാളി കൂടിയായിരുന്ന അഭയ ഹിരണ്മയിയും ഒരു മൃഗ സ്നേഹിയാണ്. ഇവർ രണ്ട പേരും തങ്ങളുടെ പെറ്റ്സന്റെ വിഡിയോകളുമായി വന്നിട്ടുമുണ്ട് .എന്നാലിപ്പോൾ ഇവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രധാനപ്പെട്ട ഒരാൾ വിട വാങ്ങിയിരിക്കുന്നു എന്ന പോസ്റ്റ് ഇരുവരും സോഷ്യൽ മീഡിയകളിൽ പങ്കവെച്ചിരിക്കുന്നു. പറയാൻ വാക്കുകൾ കിട്ടുന്നില്ല, നീ ആരായിരുന്നു ഞങ്ങൾക്കെന്ന് പറയാൻ വാക്കുകൾ മതിയാകില്ല. വികാരങ്ങൾക്കും വാക്കുകൾക്കും ഒക്കെ അപ്പുറമാണ് നീ എന്നായിരുന്നു അഭയയുടെ വാക്കുകൾ. വാക്കുകൾ മുറിഞ്ഞു പോകുന്ന പോലെയായിരുന്നു ഗോപി സുന്ദറിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്

വളരെ ഭാരപ്പെട്ട മനസ്സോടെയാണ് ഇത് എഴുതുന്നത്.. ആർക്കെങ്കിലും മനസ്സിലാകുമോ എന്ന് ഉറപ്പില്ല.
എന്റെ കുടുംബാംഗങ്ങളിലൊരാൾ, പൂർണമായും അവൾ എന്റെ വീട്ടിലെ ഒരംഗം തന്നെയാണ് . ഒരു വളർത്തുമൃഗമല്ല, അവൾ ഞങ്ങളെ വിട്ടുപോയി. എന്റെ ആദ്യത്തെ വളർത്തുമൃഗമായതിനാൽ ഞാൻ അവൾക്ക് വളരെ സ്നേഹത്തോടെ ഹിയാഗോ എന്ന് പേരിട്ടു.12 വർഷം എന്റെ ജീവിതത്തിൽ അവൾ എന്നോടൊപ്പം ഉണ്ടായിരുന്നു. എന്നേക്കാൾ, അവൾ എല്ലാ നിമിഷങ്ങളും അമൂല്യമായി ഓർത്തിരിക്കണം.. അവളുടെ ആദ്യ ചുവടുകൾ ചെന്നൈയിലെ മറീനയിലെ കടൽത്തീരത്തിലേക്കായിരുന്നു.. അവളുടെ കുഞ്ഞ് പേടിയെ അകറ്റി ഞാൻ അവളെ ചുവടുകൾ വെയ്ക്കാൻ സഹായിച്ചു, അവൾക്ക് ഒരു മാസം മാത്രം പ്രായമുള്ളപ്പോൾ ആണ് അവൾ ഞങ്ങളുടെ അരികിലേയ്ക്ക് എത്തിയത് . വളരെപ്പെട്ടെന്നു തന്നെ ഞങ്ങളിൽ ഒരാളായി അവൾ മാറി.

അവൾ എന്നോടും എന്റെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും വളരെ അടുപ്പമുള്ളവളായിരുന്നു, അക്ഷരാർത്ഥത്തിൽ ഞങ്ങളുടെ ഹൃദയങ്ങളിൽ ഒരു പ്രത്യേക സ്ഥാനം അവർക്കുണ്ടായിരുന്നു. എല്ലാ രഹസ്യങ്ങളും പ്രീയപ്പെട്ട നിമിഷങ്ങളും അറിയുന്നവൾ ആയിരുന്നു. വളരെ വികാരാധീനനായിട്ടാണ് ഗോപി സുന്ദറിന്റെ വാക്കുകൾ .പൊതുവെ പരിഹാസവും നിന്ദ്യവുമായ കമന്റുകൾ ഇടാൻ ആഗ്രഹിക്കുന്ന എല്ലാവരോടും ദയവുചെയ്ത് ഈ ഒരു പോസ്റ്റ് ഒഴിവാക്കണമെന്നും ഗോപി സുന്ദർ പോസ്റ്റിലൂടെ പറയുകയുണ്ടായി. എന്നാൽ മോശം കമന്റോടെയാണ് ചിലർ ഗോപി സുന്ദറിന്റെ വാക്കുകൾ ഏറ്റെടുത്തത്. 12 കൊല്ലം ഒപ്പം ജീവിച്ച ഹിരൺമയിയെ കുറിച്ച് ഒരു ദുഃഖവും ഇല്ലല്ലോ ?.എന്ന ഒരാളുടെ കമന്റിന് നിന്നോടൊക്കെ എന്ത് പറയാനാണ് എന്നും ഗോപി ചോദിക്കുന്നു.

അപ്പൻ ജീവിച്ചിരുന്നിട്ടും സ്നേഹം കിട്ടാത്ത ആ രണ്ട് ആൺമക്കളുടെ വേദന ഊഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് എന്ന മറ്റൊരാളുടെ കമന്റിന് എന്റെ മക്കൾ ഹാപ്പി ആണ്. ഞങ്ങൾ കാണാറുമുണ്ട്. എന്റെ ദുഃഖത്തിൽ പങ്കുചേരാനാണോ ഈ ചോദിക്കുന്നത് എന്നാണ് ഗോപി മറ്റൊരു കമന്റിനോട് പ്രതികരിച്ചത്. ചില മഞ്ഞപ്പത്രങ്ങൾ വായിക്കുന്നത് നിർത്താനും ഗോപി മറ്റു ചില കമന്റുകളിൽ മറുപടി നൽകുന്നു.

അമൃത സുരേഷുമായുള്ള പ്രണയം പരസ്യമാക്കിയതോടെ വീണ്ടും വിവാദ നായകനായി മാറുകയായിരുന്നു ഗോപി സുന്ദര്‍. എന്റെ കൂടെ ജീവിച്ചയാള്‍ക്കോ ജീവിക്കുന്നവര്‍ക്കോ ഇല്ലാത്ത പ്രശ്‌നമെന്തിനാണ് മറ്റുള്ളവര്‍ക്കെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അനാവശ്യമായി ചൊറിയാനെത്തുന്നവര്‍ക്ക് കൃത്യമായ മറുപടിയും അദ്ദേഹം നല്‍കാറുണ്ട്.

Gopi Sunder About his Pet dog Hiyago

More in Social Media Updates

Trending

Malayalam