Social Media
ഇനിയും കൂടുതൽ കരുത്തുണ്ടാകട്ടെ അച്ഛാ; അച്ഛന് കട്ട സപ്പോർട്ടുമായി ഗോകുൽ സുരേഷ്
ഇനിയും കൂടുതൽ കരുത്തുണ്ടാകട്ടെ അച്ഛാ; അച്ഛന് കട്ട സപ്പോർട്ടുമായി ഗോകുൽ സുരേഷ്
ചില നിലപാടുകൾ മനുഷ്വത്വപരമായ സമീപനങ്ങൾ ഇവയെല്ലാം സുരേഷ് ഗോപി തുറന്ന് കാട്ടുമ്പോഴും പല വിമർശങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും തന്റെ നിലപാടിലൂടെ ജന്മനസ്സ് കീഴടക്കികൊണ്ടിരിക്കുകയാണ് അദ്ദേഹമെന്ന് പറയാതിരിക്കാൻ വയ്യ.
തെരഞ്ഞെടുപ്പ് പ്രചരണകാലത്തെ സുരേഷ് ഗോപിയുടെ ഡയലോഗ് ഏറെ ട്രോളുകൾക്കും പരിഹാസത്തിനുമെല്ലാം കാരണമായിരുന്നു .
വിമര്‍ശനങ്ങള്‍ക്കിടയിലും സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന സുരേഷ് ഗോപിയെ പിന്തുണച്ച് മകനും നടനുമായ ഗോകുല്‍ സുരേഷ് രംഗത്ത്
ഇനിയും കൂടുതല്‍ കരുത്തുണ്ടാകട്ടെ’ എന്നു ആശംസിച്ചു കൊണ്ടായിരുന്നു ഗോകുല്‍ സുരേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
“പ്രതിസന്ധികളുടെ ഈ സമയത്ത്, അച്ഛൻ ഇപ്പോൾ ചെയ്യുന്നതും ഇതുവരെ ചെയ്തിട്ടുള്ളതുമായ കാര്യങ്ങൾ പലരും മനഃപൂർവം അവഗണിക്കുകയും വിമർശിക്കുകയും ചെയ്യുമ്പോഴും, പറയാനുള്ളത് പരസ്യമായി തന്നെ അച്ഛൻ പറയുന്നത് കാണുമ്പോൾ മനസു നിറയുന്നു. ഇനിയും കൂടുതൽ കരുത്തുണ്ടാകട്ടെ അച്ഛാ!,” ഗോകുൽ ഫെയ്സ്ബുക്കിൽ കുറിച്ചു. സുരേഷ് ഗോപിയെ നായകനാക്കി നിതിൻ രൺജി പണിക്കർ ഒരുക്കുന്ന കാവൽ എന്ന സിനിമയിലെ ചിത്രം പങ്കുവച്ചായിരുന്നു ഗോകുലിന്റെ വാക്കുകൾ.
വിമര്‍ശിക്കുകയും ചെയ്യുമ്പോഴും, പറയാനുള്ളത് പറയുകയും ചെയ്യാനുള്ളത് ചെയ്യുകയും കാണുമ്പോള്‍ മനസു നിറയുന്നു. ഇനിയും കൂടുതല്‍ കരുത്തുണ്ടാകട്ടെ അച്ഛാ!, മെര്‍ലിന്‍ മണ്‍റോ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് ചില സമയങ്ങളില്‍ നല്ല കാര്യങ്ങള്‍ തകര്‍ന്നുപോകുന്നത് കൂടുതല്‍ നല്ല കാര്യങ്ങള്‍ വന്നു ചേരാനാണെന്ന്’ ഗോകുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. നേരത്തെയും ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും മറ്റും സുരേഷ് ഗോപിക്കെതിരേ വന്ന വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമായി ഗോകുല്‍ രംഗത്തെത്തിയിരുന്നു. ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപി വേഷമിട്ട വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥപാത്രം വലിയ പ്രശംസ നേടിയിരുന്നു. വെല്‍ക്കം ബാക്ക് എസ്.ജി എന്ന കുറിപ്പോടെയാണ് അച്ഛന്റെ തിരിച്ചുവരവ് ഗോകുല്‍ ആഘോഷിച്ചത്.
gogul suresh