Social Media
കൊറോണ കാലത്ത് ബിഗ് ബോസ് താരം രേഷ്മയുടെ ഫോട്ടോ ഷൂട്ട് ; ആഞ്ഞടിച്ച് സോഷ്യൽ മീഡിയ
കൊറോണ കാലത്ത് ബിഗ് ബോസ് താരം രേഷ്മയുടെ ഫോട്ടോ ഷൂട്ട് ; ആഞ്ഞടിച്ച് സോഷ്യൽ മീഡിയ
Published on
ബിഗ്‌ബോസിലൂടെ ഏറെ വിമർശങ്ങൾ നേടിയ താരമാണ് രേഷ്മ. കേരളത്തിലെ പ്രശസ്ത മോഡലിംഗ് താരവും ഇംഗ്ലീഷ് അധ്യാപികയുമായ രേഷ്മയെ ലോകമറിയുന്നത് ബിഗ്ബോസിലൂടെയാണ്, രേഷ്മയും രജിതകുമാറും തമ്മിലുള്ള വിഷയം ഏറെ ചര്‍ച്ചാവിഷയമായിരുന്നു.
താരങ്ങൾ ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്ത് എത്തിയതോടെ അവരുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച ബിഗ് ബോസ് താരം രേഷ്മയ്ക്കെതിരെ ആഞ്ഞടിക്കുകയാണ് സോഷ്യൽമീഡിയ.
ലോകം മുഴുവന്‍ കൊറോണ വൈറസ് ബാധിച്ചിരിക്കുന്ന ഈ അവസ്ഥയില്‍ ഇത്തരം വിനോദ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് നല്ല കാര്യമാണോ എന്ന തരത്തിലാണ് താരത്തിനെതിരെ ചോദ്യങ്ങള്‍ ഉയരുന്നത്. ആരാധകരുടെ ചോദ്യത്തിന് മറുപടിയൊന്നും താരം നൽകിയിട്ടില്ല. എന്തായാലും വലിയ രീതിയിൽ തന്നെ സൈബർ ആക്രമണം നേരിടുകയാണ് ബിഗ്‌ബോസ് താരം.
big boss
Continue Reading
You may also like...
Related Topics:Bigg Boss Malayalam