Social Media
കുട്ടിക്കാല ഓർമ്മകളുമായി ദുല്‍ഖര്‍ സല്‍മാന്‍
കുട്ടിക്കാല ഓർമ്മകളുമായി ദുല്‍ഖര്‍ സല്‍മാന്‍
Published on
കുട്ടിക്കാല ഓർമ്മകൾ പങ്കുവെച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. അരിനെല്ലിക്കയുടെ ചിത്രമാണ് ദുൽഖർ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്
ദുല്‍ഖറിന്റെ കുറിപ്പ്…
‘ഞാന്‍ താമസിക്കുന്ന എല്ലാ വീട്ടിലും ഒരു നെല്ലിക്ക മരം ഉണ്ടാവാറുണ്ട്, വളരെ യാദൃശ്ചികമാണത്. എന്റെ കുട്ടിക്കാലം പ്രത്യേകിച്ച് അമ്മവീട്ടിലെ ഓര്‍മകളില്‍ കൂടുതലും ഈ നെല്ലിക്കയും ചാമ്പങ്ങയും നിറഞ്ഞ മരങ്ങളാണ്.
ഇത് കൂടാതെ ഇരുമ്പന്‍ പുളി, ചെറി അങ്ങനെയെല്ലാം അവിടെയുണ്ടായിരുന്നു. പച്ചമാങ്ങ പറിക്കാന്‍ മരത്തില്‍ വലിഞ്ഞു കേറിയതും കറുവാപട്ടയുടെ ഇലകള്‍ ചവച്ചുനടന്നതുമെല്ലാം എത്ര നല്ല ഓര്‍മകളാണ്. ഇന്നത്തെ കുട്ടികളും ഈ അനുഭവങ്ങളിലൂടെയെല്ലാം കടന്നുപോകണമെന്നാണ് എന്റെ ആഗ്രഹം. കാരണം അത് എന്നും നമ്മളുടെ കൂടെയുണ്ടാകും.’ ദുല്‍ഖര്‍ കുറിച്ചു.
dulqar salman
Continue Reading
You may also like...
Related Topics:Dulquer Salmaan