Connect with us

ഒരു സംഘടനയിലെ ഒരൊറ്റ അംഗം പോലും ഒരു പ്രമുഖ നടന്റെ മരണാനന്തര പരിപാടിയിൽ പങ്കെടുത്തില്ല എന്നത് വ്യക്തിപരമായ തീരുമാനമാണോ കൂട്ടായ തീരുമാനമാണോ എന്ന് മനസിലാക്കാൻ സാമാന്യ ബുദ്ധി എന്നൊരു സംഭവം മാത്രം മതി; കുറിപ്പ്

Malayalam

ഒരു സംഘടനയിലെ ഒരൊറ്റ അംഗം പോലും ഒരു പ്രമുഖ നടന്റെ മരണാനന്തര പരിപാടിയിൽ പങ്കെടുത്തില്ല എന്നത് വ്യക്തിപരമായ തീരുമാനമാണോ കൂട്ടായ തീരുമാനമാണോ എന്ന് മനസിലാക്കാൻ സാമാന്യ ബുദ്ധി എന്നൊരു സംഭവം മാത്രം മതി; കുറിപ്പ്

ഒരു സംഘടനയിലെ ഒരൊറ്റ അംഗം പോലും ഒരു പ്രമുഖ നടന്റെ മരണാനന്തര പരിപാടിയിൽ പങ്കെടുത്തില്ല എന്നത് വ്യക്തിപരമായ തീരുമാനമാണോ കൂട്ടായ തീരുമാനമാണോ എന്ന് മനസിലാക്കാൻ സാമാന്യ ബുദ്ധി എന്നൊരു സംഭവം മാത്രം മതി; കുറിപ്പ്

നാല് പതിറ്റാണ്ടോളം വ്യത്യസ്തമായ വേഷങ്ങളിലൂടെ ആരാധകരെ ചിരിപ്പിച്ച പ്രിയ നടൻ ഇന്നസെന്റ് വിട പറഞ്ഞത് ഇക്കഴിഞ്ഞ മാര്‍ച്ച് 26ന് ആയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം താരത്തെ അവസാനമായി ഒരു നോക്കു കാണാനായി എത്തിയിരുന്നു. എന്നാൽ, ഇന്നസെന്റിനെ കാണാന്‍ ഡബ്ല്യൂസിസി അംഗങ്ങള്‍ എത്താതിരുന്നത് സോഷ്യൽ മീഡിയയിലടക്കം വലിയ ചര്‍ച്ചയായി.

‘ഇന്നസെന്റ് മരിച്ച സമയത്ത് ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ അവിടെ എത്തിയില്ല, റീത്ത് വച്ചില്ല എന്ന ചര്‍ച്ചകളൊക്കെ നടന്നിരുന്നു അതൊക്കെ കേട്ടിരുന്നോ?’ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് രമ്യ നമ്പീശന്റെ മറുപടി. ‘എന്തോ ചില കാര്യങ്ങള്‍ ഞാന്‍ കേള്‍ക്കാറില്ല’ എന്നാണ് തമാശയോടെ രമ്യ പറഞ്ഞത്

ഇപ്പോഴിതാ നടി രമ്യ നമ്പീശനെക്കുറിച്ച് സിനിഫൈൽ എന്ന സിനിമ ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ്ഏറെ ശ്രദ്ധ നേടുന്നത്, നടൻ ഇന്നസെന്റിന്റെ മരണത്തിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ താരത്തിനോട് ചോദിച്ചപ്പോഴുള്ള താരത്തിന്റെ പ്രതികരണത്തിനെകുറിച്ചാണ് പോസ്റ്റിൽ പറയുന്നത്, നടൻ ഇന്നസെന്റ് അന്തരിച്ചപ്പോൾ WCCലെ ആരും കാണാൻ പോയില്ല എന്നൊരു വിമർശനം ഇപ്പോൾ ഉയരുന്നുണ്ടെല്ലോ. അത് കേട്ടിരുന്നോ?” രമ്യ നമ്പീശൻ (അങ്ങേയറ്റം പരിഹാസം നിറഞ്ഞ ചിരിയോടെ): ഇല്ല, ഞാൻ ചിലതൊന്നും കേൾക്കാറില്ല.

ഞാൻ ദാ ഇങ്ങനെയൊ ഇരിക്കാറ്. (പരിഹാസച്ചിരി തുടരുന്നു) ഇത് കണ്ട സംവിധായിക ശ്രുതി ശരണ്യം “It’s quite unfortunate, ഇതൊക്കെ വ്യക്തിപരമായ കാര്യങ്ങൾ അല്ലെ?” എന്ന് പറയുന്നത് കേട്ടപ്പോൾ പരിഹാസച്ചിരി നിർത്തി അവർ പറഞ്ഞത് ഏറ്റ് പറയുന്നു. ഒരു മഹാനടന്റെ മരണവുമായി ബന്ധപ്പെട്ട് WCCക്ക് നേരെ വന്ന വളരെ valid ആയ ഒരു വിമർശനത്തിന് ഇത്രയും അരോചകമായിട്ടും insensitive ആയിട്ടും മറുപടി പറയുന്ന ഇവരൊക്കെയാണ് സഹജീവിസ്നേഹം എന്ന മുദ്രാവാക്യം വിളിച്ചുപറഞ്ഞുകൊണ്ട് ഈ സംഘടന നടത്തിക്കൊണ്ട് പോകുന്നത്. ഒരു സംഘടനയിലെ ഒരൊറ്റ അംഗം പോലും ഒരു പ്രമുഖ നടന്റെ മരണാനന്തര പരിപാടിയിൽ പങ്കെടുത്തില്ല എന്നത് വ്യക്തിപരമായ തീരുമാനമാണോ കൂട്ടായ തീരുമാനമാണോ എന്ന് മനസിലാക്കാൻ സാമാന്യ ബുദ്ധി എന്നൊരു സംഭവം മാത്രം മതി.

നിങ്ങളുടെ കാപട്യം ജനങ്ങൾ കാണുന്നുണ്ട് WCC. നിങ്ങളുടെ സംഘടനയെ വിമർശിക്കുന്ന പുരുഷന്മാർ സ്ത്രീവിരുദ്ധരും സ്ത്രീകൾ internalized misogynyയുമായി നടക്കുന്നവരുമാണ് എന്ന സാഹിത്യം വിളമ്പിയാൽ ഒന്നും അത് മറച്ചു വെക്കാനാകില്ല. കാരണം നിങ്ങൾ തന്നെ ഇതേ അഭിമുഖത്തിൽ പറഞ്ഞത് പോലെ ഇവിടെയുള്ള ജനങ്ങൾ ചിന്താശേഷിയുള്ള പ്രബുദ്ധർ തന്നെയാണ്. എന്നാണ് പോസ്റ്റിൽ വ്യക്തമാക്കുന്നത്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top