Connect with us

അച്ഛനും അമ്മയും പറഞ്ഞത് കേള്‍ക്കാഞ്ഞതിന്റെ ഒരുപാട് കുഴപ്പങ്ങള്‍ എനിക്ക് ഉണ്ടായിട്ടുണ്ട്, പക്ഷെ അവര്‍ ഇപ്പോഴും എന്റെ കൂടെ തന്നെ നില്‍ക്കുന്നുണ്ട്; എലിസബത്ത്

Malayalam

അച്ഛനും അമ്മയും പറഞ്ഞത് കേള്‍ക്കാഞ്ഞതിന്റെ ഒരുപാട് കുഴപ്പങ്ങള്‍ എനിക്ക് ഉണ്ടായിട്ടുണ്ട്, പക്ഷെ അവര്‍ ഇപ്പോഴും എന്റെ കൂടെ തന്നെ നില്‍ക്കുന്നുണ്ട്; എലിസബത്ത്

അച്ഛനും അമ്മയും പറഞ്ഞത് കേള്‍ക്കാഞ്ഞതിന്റെ ഒരുപാട് കുഴപ്പങ്ങള്‍ എനിക്ക് ഉണ്ടായിട്ടുണ്ട്, പക്ഷെ അവര്‍ ഇപ്പോഴും എന്റെ കൂടെ തന്നെ നില്‍ക്കുന്നുണ്ട്; എലിസബത്ത്

ബാലയെപ്പോലെ തന്നെ പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഉദയന്‍. ബാലയോടുള്ള അതേ സ്‌നേഹം എലിസബത്തിനോടും മലയാളികള്‍ക്കുണ്ട്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷത്തോളമായി. ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേര്‍പ്പെടുത്തിയശേഷം ഏറെനാള്‍ ഒറ്റയ്ക്കുള്ള ജീവതമായിരുന്നു ബാലയുടേത്. പിന്നീട് എലിസബത്തുമായി പ്രണയത്തിലായശേഷമാണ് പുതിയൊരു ജീവിതവും കുടുംബവുമൊക്കെ ബാല ആഗ്രഹിച്ച് തുടങ്ങിയത്.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് എലിസബത്ത്. തന്റെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം എലിസബത്ത് പങ്കുവെച്ച് എത്താറുണ്ട്. യൂട്യൂബ് ചാനലിലൂടെയാണ് കൂടുതല്‍ വിശേഷങ്ങളും പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ താന്‍ കടന്ന് പോവുന്ന അവസ്ഥകളെ കുറിച്ചും മാതാപിതാക്കളുടെ പിന്തുണയെ പറ്റിയും പറയുകയാണ് എലിസബത്ത്. എന്റെ സന്തോഷങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ വീഡിയോസ് ചെയ്യുന്നത്. അതും വലിയ പ്രധാന്യമുള്ള കാര്യങ്ങളൊന്നുമല്ല.

കുറെ മാസങ്ങളായി കമന്റ് ബോക്‌സിലും ഇന്‍ബോക്‌സിലും ഒരുപാട് ചോദ്യങ്ങള്‍ വരാറുണ്ട്. ഞാന്‍ മനപൂര്‍വ്വം അതൊക്കെ ഒഴുവാക്കി വിടാറുണ്ട്. ഒന്നിനും മറുപടി കൊടുക്കാറില്ലായിരുന്നു. പിന്നെ കമന്റുകള്‍ക്ക് റിപ്ലേ കൊടുത്ത് തുടങ്ങി. കാരണം എനിക്കും അതിനു ഉത്തരം പറയാന്‍ അറിയില്ലായിരുന്നു. വ്യക്തമായ ഒരു ഉത്തരം എനിക്കും അറിയില്ല. അത് എന്റെ കുഴപ്പം ആണോ എന്നും എനിക്ക് അറിയില്ല. ഞാന്‍ ഇപ്പോള്‍ ഇവിടെ ഇരുന്നു ആലോചിച്ചപോഴാണ് പഴയ കുറെ കാര്യങ്ങള്‍ ഓര്‍മ്മ വന്നത്.

നാലാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ ഒരു ചെറിയ കുട്ടിയുമായി പഞ്ചഗുസ്തി പിടിച്ച ഒരു സംഭവം ഉണ്ടായി, അതില്‍ ഞാന്‍ ജയിച്ചു. ഉടനെ ആ കുട്ടി എന്നോട് ചോദിച്ചത് നിങ്ങള്‍ക്ക് ഇരുമ്പ് ആണോ വീട്ടുകാര്‍ കഴിക്കാന്‍ തരുന്നത്, എന്ത് ശക്തിയാണ് എന്ന്. അന്നത് കോമഡി ആയി തോന്നി. പക്ഷെ ആ സംഭവം ഇന്ന് ആലോചിക്കുമ്പോള്‍ എനിക്കും അത് ശരിയാണെന്ന് തോന്നുന്നു. കാരണം എന്നെ എന്നെ വല്ല ഇരുമ്പിലുമാണോ നിര്‍മ്മിച്ചതെന്ന് ഇടയ്ക്ക് തോന്നാറുണ്ട്.

കാരണം കുറെ തവണയായി ഓരോ കുഴിയിലും പ്രശ്‌നങ്ങളിലും പെടാന്‍ തുടങ്ങിയിട്ട്. എന്നാല്‍ മൊത്തത്തില്‍ രക്ഷപെടുന്നുമില്ല. വല്യ കുഴപ്പങ്ങളില്ലാതെ വന്ന് നില്‍ക്കുന്നുമുണ്ട് ഇതാക്കെ ഓര്‍ക്കുമ്പോളാണ് വീട്ടുകാര്‍ എനിക്ക് ഇരുമ്പ് ആയിരുന്നോ കഴിക്കാന്‍ തന്നിരുന്നതെന്ന് ചിന്തിച്ചു പോകുന്നത്. നമ്മള്‍ ചില ആളുകളെ അയണ്‍ വുമണ്‍ എന്നൊക്കെ പറയുമല്ലോ. അതുപോലെ എനിക്കും തോന്നുന്നു.

ഇതിലൂടെയൊക്കെ കടന്ന് പോകുമ്പോള്‍ ഒന്നിനെ പറ്റിയും വ്യക്തമായ ധാരണ എനിക്ക് കിട്ടിയിട്ടില്ല. എനിക്ക് എന്നെ തന്നെ പറഞ്ഞ് മനസിലാക്കാനും സാധിച്ചിട്ടില്ല. എനിക്ക് ഉത്തരം എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ഞാന്‍ ദൈവത്തോട് എപ്പോഴും ചോദിക്കാറുണ്ട് ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നെ ഇത്തരത്തിലുള്ള കാര്യങ്ങളിലൂടെ കടത്തി വിടുന്നത് എന്ന്. പക്ഷെ ഓരോ തവണ അതിലൂടെ കടന്നു പോകുമ്പോഴും വലിയ തരക്കേടില്ലാതെ ഞാന്‍ എണീറ്റ് നില്‍ക്കുന്നുണ്ട്.

ആ കുട്ടി ചോദിച്ചത് പോലെ ഇരുമ്പ് ആണോ തന്നത് എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ എന്റെ പേരന്റ്‌സ് എനിക്ക് ഒരു ഇരുമ്പ് കവചം പോലെ എന്നെ പ്രൊട്ടെക്റ്റ് ചെയ്തു കൂടെ തന്നെ നിക്കുന്നുണ്ട്. അത് വലിയ ഒരു കാര്യമാണ്. ബാക്കിയെല്ലാവര്‍ക്കും ഞാന്‍ നല്ലൊരു വ്യക്തിയായി നിന്നിട്ടുണ്ട്. എന്നാല്‍ ഒരിക്കലും പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരു മകള്‍ ആയിരുന്നില്ല. അതിന്റെ ഒരു കുറ്റബോധം എനിക്കുണ്ട്. നല്ല മകള്‍ എന്ന് പറയാന്‍ എനിക്ക് സാധിക്കില്ല.

അവര്‍ പറഞ്ഞത് കേള്‍ക്കാഞ്ഞതിന്റെ ഒരുപാട് കുഴപ്പങ്ങള്‍ എനിക്ക് ഉണ്ടായിട്ടുണ്ട്. പക്ഷെ അവര്‍ ഇപ്പോഴും എന്റെ കൂടെ തന്നെ നില്‍ക്കുന്നുണ്ട്. എല്ലാവര്‍ക്കും അത് കിട്ടണം എന്നില്ല. പക്ഷെ എന്റെ എല്ലാ കാര്യത്തിലും എന്റെ ഒപ്പം തന്നെയാണ്. ഇനിയും എല്ലാ കാര്യത്തിലും അവര്‍ എന്നെ പ്രൊട്ടെക്റ്റ് ചെയ്യും. ഇത്രയൊക്കെ ചെയ്തിട്ടും അവര്‍ എന്റെ കൂടെ തന്നെ നിന്നു. അതാണ് എന്നാണ് എന്റെ വിശ്വാസം.

ഈ പ്രായത്തില്‍ അവരെ സംരക്ഷിക്കേണ്ടത് ഞാനാണ്. എന്നാല്‍ നേരെ തിരിച്ച് അവരെന്നെ സംരക്ഷിച്ച് കൊണ്ടിരിക്കുകയാണിപ്പോള്‍. കുറെ പോരാട്ടങ്ങള്‍ നടത്തി വിജയിച്ച ഒരുപാട് ആളുകള്‍ നമുക്ക് ഇടയിലുണ്ട്. എന്റെ ജീവിതത്തില്‍ നടന്ന പോരാട്ടങ്ങളില്‍ എന്നെ തളര്‍ത്താന്‍ ആകില്ല എന്ന് ഞാനും വിശ്വസിക്കുന്നു. ഞാനും ഒരു അയണ്‍ ലേഡിയാണ്. കാരണം എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും ഞാന്‍ അതിജീവിച്ചിട്ടുണ്ട്. എന്തിനാണ് ഇതൊക്കെ പറയുന്നത് എന്നൊക്കെ നിങ്ങള്‍ ചിന്തിച്ചേക്കാം. പക്ഷെ എനിക്ക് പറയണമെന്ന് തോന്നി. നിങ്ങള്‍ ഇത്രയും എന്നെ കേട്ടിരുന്നതിനു സോറി എന്നും പറഞ്ഞ് എലിസബത്ത് നിര്‍ത്തുന്നു.

More in Malayalam

Trending

Recent

To Top