Connect with us

ചില ആളുകള്‍ക്ക് എല്ലാ കാര്യങ്ങളും മനസിലാകുന്നുണ്ട് എന്ന് എനിക്ക് അറിയാം, ചില ആളുകള്‍ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും മനസിലാകാത്ത പോലെ നടിക്കുകയാണ്; എലിസബത്ത്

Malayalam

ചില ആളുകള്‍ക്ക് എല്ലാ കാര്യങ്ങളും മനസിലാകുന്നുണ്ട് എന്ന് എനിക്ക് അറിയാം, ചില ആളുകള്‍ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും മനസിലാകാത്ത പോലെ നടിക്കുകയാണ്; എലിസബത്ത്

ചില ആളുകള്‍ക്ക് എല്ലാ കാര്യങ്ങളും മനസിലാകുന്നുണ്ട് എന്ന് എനിക്ക് അറിയാം, ചില ആളുകള്‍ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും മനസിലാകാത്ത പോലെ നടിക്കുകയാണ്; എലിസബത്ത്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബാലയെ പോലെ തന്നെ ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ്. ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്.

എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീഡിയോകളില്‍ മറ്റും ഇരുവരെയും ഒരുമിച്ചു കാണാത്തത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ബാല കൂടെയില്ലാതെ എലിസബത്ത് പിറന്നാള്‍ ആഘോഷിച്ചതും എലിസബത്ത് കൂടെയില്ലാത്ത ബാല വീഡിയോകളുമായി എത്തുന്നതുമൊക്കെ ഇവര്‍ പിണക്കത്തിലാണെന്ന സംശയങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. സന്തോഷത്തോടെ കഴിഞ്ഞിരുന്ന ദമ്പതികള്‍ക്കിടയില്‍ എന്ത് സംഭവിച്ചു എന്ന ആശയക്കുഴപ്പത്തിലാണ് ആരാധകര്‍.

ഏകദേശം ഒരു മാസത്തോളമായി എലിസബത്ത് തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പമാണ്. അന്നു മുതല്‍ ഇന്ന് വരെ ബാലയുമായി വേര്‍പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം സുഖമില്ല കുറച്ച് ദിവസമായി ആശുപത്രിയില്‍ അഡ്മിറ്റാണ് എന്നും എലിസബത്ത് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വളച്ചൊടിച്ചതിനെതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് എലിസബത്ത്.

ഞാന്‍ ഡിസ്ചാര്‍ജ് ആയി റൂമിലെത്തി. വൈറല്‍ ഇന്‍ഫെക്ഷന്‍ ആയിരുന്നു. ലീവ് എടുക്കണ്ട എന്നതുകൊണ്ടാണ് വയ്യ എങ്കിലും ജോലിക്ക് പോയത്. എന്നാല്‍ അപ്പോഴേക്കും ടയേര്‍ഡ് ആയി അതാണ് അഡ്മിറ്റ് ആയത്. ഞാന്‍ അഡ്മിറ്റ് ആയ കാര്യങ്ങള്‍ ചില ആളുകള്‍ വളച്ചൊടിച്ചു വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഞാന്‍ ഹോസ്റ്റലില്‍ നിന്നും ഡ്യൂട്ടിക്ക് വരുമ്പോള്‍ അധികം പൈസ കരുതാറില്ല, അതാണ് കാശ് കൈയ്യില്‍ ആ സമയം ഇല്ലാതെ ഇരുന്നത്. അതാണ് ഞാന്‍ പറഞ്ഞത്. പക്ഷേ അത് നെഗറ്റീവ് ആയി മാറി.

വലിയ വലിയ സംഭവങ്ങള്‍ മാത്രമേ ജീവിതത്തില്‍ ഉണ്ടാകാവൂ എന്ന് നമുക്ക് പറയാന്‍ ആകില്ല. അയാള്‍ എന്നെ ചതിച്ചു, ഇയാള്‍ എന്നോട് ഇത് ചെയ്തില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് എല്ലാ കാര്യത്തിലും നെഗറ്റീവ് മാത്രം കണ്ടാല്‍ അതിനേ നേരം കാണൂ. നമ്മുടെ ജീവിതത്തില്‍ നല്ല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. അതൊക്കെ ആലോചിച്ചാല്‍ സന്തോഷം നമുക്ക് ലഭിക്കും. എനിക്ക് ചെറിയ കാര്യങ്ങള്‍ മതി സന്തോഷിക്കാന്‍. ഞാന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ എന്നെ ആളുകള്‍ സഹായിച്ചു, അക്കാര്യം എന്റെ സന്തോഷം കൊണ്ടാണ് വീഡിയോയില്‍ പങ്കിട്ടത്. അതില്‍ എന്താണ് ഇത്ര നെഗറ്റീവ് പറയാനുള്ളത്.

എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരും കുറ്റപ്പെടുത്തുന്നവരും ഉണ്ടാകും. അതിലൊക്കെ എന്തിനാണ് നെഗറ്റിവ് കാണുന്നത് എന്ന് മനസിലാകുന്നില്ല. ചില കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ എന്തിനായിരുന്നു എന്ന് തോന്നും, എന്നാല്‍ പോസിറ്റിവ് വശങ്ങള്‍ ചിന്തിക്കുമ്പോള്‍ ആ സങ്കടം അങ്ങുമാറിപോകും. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്. നമ്മള്‍ എത്ര മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എങ്കിലും ആ സമയം കടന്നു പോകും എന്ന രീതിയില്‍ ജീവിക്കുക. ഇതും കടന്നുപോകും എന്ന ഗാനം ഞാന്‍ ഇടക്ക് കേള്‍ക്കാറുണ്ട്.

എല്ലാ വിഷമങ്ങളും മാറാന്‍ ഒരു സമയം ഉണ്ടാകും. കുറെ ഫേക്ക് ന്യൂസുകളും ഫേക്ക് എക്‌സ്പ്ലനേഷനും കാണുന്നുണ്ട്. ചില ആളുകള്‍ക്ക് എല്ലാ കാര്യങ്ങളും മനസിലാകുന്നുണ്ട് എന്ന് എനിക്ക് അറിയാം. ചില ആളുകള്‍ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും മനസിലാകാത്ത പോലെ നടിക്കുകയാണ്. ചില ആളുകള്‍ക്ക് ഒന്നും മനസിലാകില്ല എന്നും മനസ്സിലാകുന്നുണ്ട്. ഇതിനൊന്നും നമ്മള്‍ ഒന്നും ചെയ്യാതിരിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. നെഗറ്റീവ് പറഞ്ഞു പരത്തുമ്പോള്‍ അത് കാണുന്ന എനിക്കും, അതിടുന്ന നിങ്ങളും നെഗറ്റീവ് ചിന്തിക്കുകയുമാണ്. ഇഷ്ടം അല്ലെങ്കില്‍ മിണ്ടാതെ പോയാല്‍ പോരെ എലിസബത്ത് പറയുന്നു.

എന്താണ് പുതിയ വീഡിയോകളൊന്നും വരാത്തതെന്നുള്ള കുറേ ചോദ്യങ്ങള്‍ കണ്ടിരുന്നു. അങ്ങനെയാണ് ഈ വീഡിയോ ചെയ്യാമെന്ന് കരുതിയത്. കുറച്ച് ദിവസമായി ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റാണ്. അതുകൊണ്ടാണ് വീഡിയോ ഇടാതിരുന്നത്. തീരെ വയ്യാത്ത അവസ്ഥയിലായിരുന്നു. ഇപ്പോള്‍ ഓക്കെയായി വരുന്നുണ്ട്. ക്ഷീണം വിട്ടുമാറുന്നേയുള്ളൂ. ഡ്യൂട്ടി കഴിഞ്ഞ് നേരെ അഡ്മിറ്റാവുകയായിരുന്നു. വൈറല്‍ ഫീവര്‍ വന്നിരുന്നു. രണ്ടുമൂന്ന് ദിവസം നോക്കിയിട്ടും കുറയുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് അഡ്മിറ്റാവാന്‍ തീരുമാനിച്ചത്.

വീട്ടിലുള്ളപ്പോള്‍ അഡ്മിറ്റാവുകയാണെങ്കില്‍ പേരന്‍സ് കൂടെയുണ്ടാവും. അല്ലാത്ത സമയത്താണെങ്കില്‍ കസിനോ, ഫ്രണ്ടോ കൂടെയുണ്ടാവും. ഇവിടെ ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്തിട്ട് ഒരാഴ്ചയായതേയുള്ളൂ. സീനിയേഴ്‌സും ഇവിടെയുള്ള മലയാളികളുമെല്ലാം ഭക്ഷണം കൊണ്ടുതരുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് വന്ന് നോക്കുന്നുണ്ട്. ഇതൊരു ഗവണ്‍മെന്റ് ആശുപത്രിയാണ്. ഇവിടെ റൂമെടുക്കണമെങ്കില്‍ നമ്മള്‍ കോഷന്‍ ഡെപ്പോസിറ്റ് കൊടുക്കണം. എന്‍രെ കൈയ്യില്‍ കാശുണ്ടായിരുന്നില്ല. സീനിയേഴ്‌സാണ് കാശ് തന്നത്.

ഡ്യൂട്ടി അനുസരിച്ച് ആളുകള്‍ മാറി എന്നോടൊപ്പം നില്‍ക്കുകയാണ്. നമ്മളെന്തെങ്കിലും നല്ല കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ ചിലപ്പോള്‍ നമ്മള്‍ ചെയ്ത ആള്‍ക്കാര്‍ തന്നെ തിരിച്ച് ചെയ്യണമെന്നില്ല. അവരൊക്കെ അത് മറന്നുകാണും. അല്ലെങ്കില്‍ വലിയുണ്ടാവില്ല. നമ്മളൊരു നല്ല കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ നമുക്കൊരാവശ്യം വരുമ്പോള്‍ അത് ഇരട്ടിയായി തിരിച്ചുകിട്ടും. ആദ്യമാണ് ഇത്രയധികം ആള്‍ക്കാര്‍ എന്നെ കെയര്‍ ചെയ്യുന്നത് എന്നുമാണ് എലിസബത്ത് പറഞ്ഞത്.

More in Malayalam

Trending

Recent

To Top