Connect with us

അയാളെ ജീവനോടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ലേ.., അയാളുടെ ഭാര്യയെ, കുഞ്ഞുങ്ങളെ ഒക്കെ അത് ബാധിച്ചു; വൈറലായി സുരേഷ് ഗോപിയുടെ വാക്കുകള്‍

Malayalam

അയാളെ ജീവനോടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ലേ.., അയാളുടെ ഭാര്യയെ, കുഞ്ഞുങ്ങളെ ഒക്കെ അത് ബാധിച്ചു; വൈറലായി സുരേഷ് ഗോപിയുടെ വാക്കുകള്‍

അയാളെ ജീവനോടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ലേ.., അയാളുടെ ഭാര്യയെ, കുഞ്ഞുങ്ങളെ ഒക്കെ അത് ബാധിച്ചു; വൈറലായി സുരേഷ് ഗോപിയുടെ വാക്കുകള്‍

2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍ സംഘങ്ങള്‍ ആദ്യം പിടിയിലായ കേസില്‍ മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയര്‍ന്നു കേട്ടത്. അതേ വര്‍ഷം ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിന് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണ തുടങ്ങിയെങ്കിലും ഇടയ്ക്ക് പുതിയ വെളിപ്പെടുത്തലുണ്ടായി. തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്നും നടന് ജാമ്യം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്.

ഇപ്പോഴിതാ ‘ഗരുഡന്‍’ സിനിമയുടെ പ്രസ് മീറ്റിനിടെ ദിലീപ് കേസിനെ കുറിച്ച് പരോക്ഷമായി സൂചിപ്പിച്ചിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി. നിരപരാധിയാകാന്‍ സാധ്യത ഉളള ആളുകളെ നൂറ് ദിവസമൊക്കെ ജയിലിലിട്ടെന്നും അന്തിച്ചര്‍ച്ചകളില്‍ ജീവനോടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത് ദിലീപിന്റെ ജയില്‍വാസം സൂചിപ്പിച്ചാണെന്നാണ് സൂചന.

‘ഗരുഡന്‍’ സിനിമയുടെ പ്രമേയം സംബന്ധിച്ച ചോദ്യത്തിനാണ് സുരേഷ് ഗോപിയുടെ മറുപടി. സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ:

‘ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടാല്‍, അയാളെ ഒരു പിശാച് ആയി ചിത്രീകരിച്ചാല്‍ അയാളുടെ ഭാര്യയെ, കുഞ്ഞുങ്ങളെ ഒക്കെ അത് ബാധിച്ചു. അതൊക്കെ ഈ സിനിമയില്‍ കാണാം. മറ്റൊന്ന്,നിരപരാധിയാണെന്ന് തെളിയിച്ചിട്ടൊന്നും ഇല്ല. ഇപ്പോള്‍ അവര്‍ പുറത്തിറങ്ങി നടക്കുന്നു. അവര്‍ ചെയ്ത പാതകത്തെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച പോലും ഇല്ല. മാസങ്ങളോളം, വര്‍ഷങ്ങളോളം അന്തിച്ചര്‍ച്ചകളിലെല്ലാം അവരുടെ പോസ്റ്റുമോര്‍ട്ടം, ജീവിച്ചിരിക്കുന്ന ബോഡിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിട്ടുണ്ട്.നമുക്ക് അവരെ കുറിച്ചുളള നിശ്ചയങ്ങള്‍ മുഴുവന്‍ തകിടം മറിച്ചിട്ടുണ്ട്.

തിരിച്ച് പഴയ നിശ്ചയങ്ങളിലേക്ക് നമുക്ക് പോകേണ്ടി വന്നാല്‍ ഇതിനകത്ത് പാതകം ചെയ്തവന് കാക്കിയാണ് ആടയെങ്കില്‍ അവന്റെ സ്ഥാനം പിന്നെ എവിടെയായിരിക്കണം എന്ന് പറയുന്നതിന്റെ സൂചന ഈ സിനിമയില്‍ ഉണ്ട്. സിആര്‍പിസിയുടെ ഒരു പുനര്‍നിര്‍മാണ പ്രക്രിയ പാര്‍ലമെന്റിന് മുന്നിലുണ്ട്. അത് അടുത്ത വര്‍ഷമോ തിരഞ്ഞെടുപ്പിന് ശേഷമോ ആ ഭേദഗതി വരും.

അത് വന്നാല്‍ ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിലുളള എഫ്‌ഐആര്‍ സൃഷ്ടി മുതല്‍ ജാമ്യം കിട്ടാത്ത തരത്തിലാക്കി, പണത്തിന്റെ സ്വാധീനം കൊണ്ടോ രാഷ്ട്രീയ കരുത്ത് കൊണ്ടോ ചില മാഫിയകളുടെ ഇംഗിതത്തിന് അനുസരിച്ചോ കാക്കിയിട്ടവന്‍ തെറ്റ് ചെയ്ത് നിരപരാധിയെ അഴിക്കുളളിലാക്കിയിട്ടുണ്ടെങ്കില്‍ പിന്നെ അയാളുടെ സ്ഥാനം എവിടെ ആയിരിക്കുമെന്ന് പുനര്‍നിര്‍ണയിക്കുന്ന നിയമ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുകയാണ്’എന്നാണ് സുരേഷ് ഗോപി പറയുന്നത്.

ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ്രൈകംബ്രാഞ്ച് ആരോപിക്കുന്നു. കേസിലെ സുപ്രധാന സാക്ഷികളായ വിപിന്‍ ലാല്‍, ജിന്‍സണ്‍, സാഗര്‍ വിന്‍സന്റ്, ശരത് ബാബു, സുനീര്‍, ഡോ.ഹൈദരലി ,ദാസന്‍ എന്നീ സാക്ഷികളെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ്‌െ്രെ കംബ്രാഞ്ച് പറയുന്നത്. നേരത്തേ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഇത് സംബന്ധിച്ച് നിര്‍ണായകമായ ശബ്ദസന്ദേശങ്ങള്‍ പുറത്തുവിട്ടിരുന്നു.

ഇത് പരിശോധിച്ച ശേഷമായിരുന്നു ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്‌െ്രെ കംബ്രാഞ്ച് ആദ്യം വിചാരണ കോടതിയെ സമീപിച്ചത്.വിപിന്‍ ലാല്‍, ജിന്‍സണ്‍, സാഗര്‍ വിന്‍സന്റ്, ശരത് ബാബു, സുനീര്‍, ഡോ.ഹൈദരലി ,ദാസന്‍ എന്നീ സാക്ഷികളെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിന് പിന്നാലെയായിരുന്നു ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്‌്രൈ കംബ്രാഞ്ച് വിചാരണ കോടതിയെ സമീപിച്ചത്. കേസില്‍ നിര്‍ണ്ണായകമായ തെളിവുകള്‍ ദിലീപ് നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മുംബൈയിലെ സ്വകാര്യ ലാബില്‍ കൊണ്ടുപോയി ഫോണിലെ വിവരങ്ങള്‍ ദിലീപ് നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. മാത്രമല്ല സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ സഹായത്തോടെയും ദിലീപ് ഫോണിലുള്ള വിവരങ്ങള്‍ നശിപ്പിച്ചെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദത്തിനൊടുവില്‍ വിചാരണക്കോടതി്രൈ കംബ്രാഞ്ച് ഹര്‍ജി തള്ളി.

തെളിവുകള്‍ പരിശോധിക്കാതെയാണ്‌്രൈ കംബ്രാഞ്ചിന്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തതെന്നാണ്‌്രൈ കംബ്രാഞ്ചിന്റെ ആക്ഷേപം. ദിലീപിന്റേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ലെന്ന ആക്ഷേപവും്രൈ കംബ്രാഞ്ച് ഉയര്‍ത്തുന്നു. ഹര്‍ജി തള്ളിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതേസമയം കേസില്‍ വിചാരണ തുടരുകയാണ്. കേസ് നീട്ടരുതെന്ന ദിലീപിന്റെ ആവശ്യം തള്ളിയ സുപ്രീം കോടതി വിചാരണ പൂര്‍ത്തിയാക്കാന്‍ എട്ട് മാസം കൂടി അനുവദിക്കണമെന്ന വിചാരണ കോടതിയുടെ ആവശ്യം അംഗീകരിച്ചിരുന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടി കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ അതിജീവിതയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ വാദം കേട്ട ജഡ്ജി വിധിപറയുന്നത് തടയുകയാണ് അതിജീവിതയുടെ ഹര്‍ജിയുടെ ഉദ്ദേശ്യമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ആവശ്യത്തില്‍ മറ്റാര്‍ക്കും പരാതി ഇല്ലല്ലോയെന്നും നടന് മാത്രം എന്തുകൊണ്ടാണ് പരാതിയെന്നും കോടതി ചോദിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top